1 GBP = 94.80 INR                       

BREAKING NEWS

ഒരു ദിവസം 50,000 ത്തിലേറെ രോഗികളും ആയിരത്തോളം മരണങ്ങളും; ലോക കൊറോണ ഭൂപടത്തില്‍ ഇന്ത്യ ഒന്നാമത്; ഏറ്റവും കൂടുതല്‍ പേര്‍ രോഗികളാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എത്തിയത് ലോകത്തെ അത്ഭുതപ്പെടു ത്തി; അമേരിക്കപോലും കൊറോണ യുദ്ധത്തില്‍ വിജയിച്ചു തുടങ്ങിയിട്ടും ഇന്ത്യ കിതക്കുന്നു

Britishmalayali
kz´wteJI³

ന്നലെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 50,000 ത്തില്‍ അധികം കോവിഡ് ബാധയാണ്. ഓരോ ദിവസവും പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. അതുപോലെ 800 ല്‍ അധികം മരണങ്ങളും രേഖപ്പെടുത്തിയപ്പോള്‍ പ്രതിദിന മരണ സംഖ്യയുടെ കാര്യത്തിലും ഇന്നലെ ഇന്ത്യ ഒന്നാമതെത്തി.

അമേരിക്കയില്‍ ഇന്നലെ 41,963 പേര്‍ക്കും ബ്രസീലില്‍ 16,641 പേര്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഇന്ത്യയില്‍ 52,972 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുപോലെ അമേരിക്കയില്‍ ഇന്നലെ 505 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യയി രേഖപ്പെടുത്തിയത് 803 മരണങ്ങളും. പ്രതിദിന മരണ സംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലില്‍ ഇന്നലെ 561 മരണങ്ങള്‍ രേഖപ്പെടുത്തി.

ഇന്ത്യയില്‍ ഇത് തുടര്‍ച്ചയായ ഏഴാം ദിവസമാണ് 50,000 ത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 18,55,745 ആയി ഉയര്‍ന്നു. ഇതുവരെ 38,938 പേരാണ് ഇവിടെ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. ഇന്ത്യ അതിവേഗം അമേരിക്കയ്ക്കും ബ്രസീലിനും ഒപ്പം എത്തുകയാണെന്ന് പറയുമ്പോഴും ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്കുകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അമേരിക്കയില്‍ 1 ലക്ഷം പേരില്‍ 47.5 പേരും ബ്രസീലില്‍ 1 ലക്ഷം പേരില്‍ 45.2 പേരും മരണമടയുമ്പോള്‍ ഇന്ത്യയില്‍ 1 ലക്ഷം പേരില്‍ 2.9 പേര്‍ മാത്രമാണ് മരണമടയുന്നത്.

അതേസമയം, ഇന്ത്യയിലെ കൊറോണാ മരണങ്ങളില്‍ പകുതിയു 60 വയസ്സില്‍ താഴെയുള്ളവരാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇത് തികച്ചും ഭയാനകമായ ഒരു സ്ഥിതിവിശേഷമാണ്. ഇതില്‍ തന്നെ 37 ശതമാനം മരണവും 45 നും 60 നും ഇടയില്‍ പ്രായമുള്ളവരുടേതാണ്. അതേസമയം ആഗോളാടിസ്ഥാനത്തിലെ കണക്കില്‍ 60 ന് മുകളില്‍ പ്രായമുള്ളവരാണ് കൂടുതല്‍ മരണമടഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ പ്രായമേറിയവരില്‍ മിക്കവരിലും കോവിഡ് പരിശോധന നടത്താത്തതാകാം ഈ വിരോധാഭാസത്തിന് കാരണം എന്നാണ് ഇന്ത്യയിലെ ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാള്‍ അധികം രാഷ്ട്രീയ നേതാക്കള്‍ക്ക് കോവിഡ് ബാധിച്ചതും ഇന്ത്യയില്‍ തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധ സ്ഥിരീകരിച്ച് ക്വാറന്റൈനില്‍ പോകുന്ന രാഷ്ട്രീയ നേതാക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരും അടക്കം ചില രാഷ്ട്രീയ നേതാക്കളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

തിങ്കളാഴ്ച്ച ത്രിപുര മുഖ്യമന്ത്രിയും കേന്ദ്ര നിയമകാര്യ മന്ത്രിയും ഐസൊലേഷനില്‍ പോയിട്ടുണ്ട്. ഇതുവരെ ആഗോളാടിസ്ഥാനത്തില്‍ 18.35 ദശലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 6,93,958 കോവിഡ് മരണങ്ങളും ലോകത്താകമാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട ഈ മാരക മഹാവ്യാധി ഇതുവരെ 210 രാജ്യങ്ങളിലും പ്രവിശ്യകളിലും പടര്‍ന്നു കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category