1 GBP = 94.80 INR                       

BREAKING NEWS

കോവിഡില്‍ ഇന്ത്യയില്‍ മരണം കുറഞ്ഞത് ജീവശാസ്ത്ര പ്രത്യേകതകളാലെന്ന് പഠനം; ബ്രിട്ടനിലും യൂറോപ്പിലുമടക്കം വിദേശത്ത് ഇന്ത്യക്കാര്‍ കൂടുതല്‍ മരിച്ചതു കാലാവസ്ഥയോട് പൊരുത്തപ്പെടാനാകാത്ത ജനിതക സാഹചര്യം മൂലമെന്നും റിപ്പോര്‍ട്ട്; ഐസിഎംആര്‍ നിരീക്ഷണം ശരിയെങ്കില്‍ യുകെ മലയാളികള്‍ കൂടുതല്‍ ജാഗ്രത കാട്ടണം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ ഒരു ഘട്ടത്തില്‍ 15 ശതമാനം നിരക്കിലേക്കും അമേരിക്കയില്‍ 10 ശതമാനം എന്ന നിലയിലേക്കും വളര്‍ന്നപ്പോള്‍ ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ വെറും രണ്ടു ശതമാനത്തില്‍ പിടിച്ചു കെട്ടുകയാണ്. പല വികസിത രാജ്യങ്ങളും മരണ നിരക്കില്‍ പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് വലിപ്പത്തില്‍ മരണ നിരക്ക് ഉയര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ വിഷമിക്കുമ്പോഴാണ് ലക്ഷക്കണക്കിന് ആളുകള്‍ രോഗാതുരമായിട്ടും പറഞ്ഞു നില്‍ക്കാന്‍ ഒരു കാരണം എന്ന മട്ടില്‍ ഇന്ത്യയില്‍ മരണ നിരക്ക് താഴ്ന്നു നില്‍ക്കുന്നത്.

അനേകം ചേരികളും ദുര്‍ബല വിഭാഗം ജനതയും ഉള്ള ഇന്ത്യയില്‍ മരണം പടര്‍ന്നു പിടിച്ചെങ്കില്‍ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു വീഴുമായിരുന്നു. ഏകദേശം 18 ലക്ഷത്തിനു മുകളില്‍ ആളുകള്‍ക്ക് കോവിഡ് രോഗബാധ ഉണ്ടായപ്പോഴും മരിച്ചവരുടെ എണ്ണം 38000ല്‍ നിര്‍ത്തുവാനായത് ഇന്ത്യക്കാരുടെ ശരീര ഘടനയുടെ പ്രത്യേകതകള്‍ മൂലം ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

എന്നാല്‍ ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യം യുകെ മലയാളികളെ സംബന്ധിച്ച് ഏറെ പ്രസക്തമാണ്. കാരണം ബ്രിട്ടനും യൂറോപ്പും അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ മരിച്ചു വീണ ഇന്ത്യന്‍ വംശജര്‍ ആയിരക്കണക്കിനാണ്. ഇന്ത്യക്കാരുടെ ശരീര ഘടനയ്ക്കു കോവിഡ് പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ എങ്ങനെയാണ് ഇത്രയധികം ഇന്ത്യക്കാര്‍ വിദേശത്തു മരിച്ചത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ രണ്ടു മില്യണ്‍ പൗണ്ട് ചിലവാക്കിയാണ് യുകെയില്‍ ലെസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പ്രത്യേക പഠനം തന്നെ ആരംഭിക്കുന്നത്.

എന്‍എച്ച്എസ് ജീവനക്കാരില്‍ ആഫ്രിക്കന്‍, ഏഷ്യന്‍ വംശജര്‍ ബ്രിട്ടീഷുകാരേക്കാള്‍ രണ്ടിരട്ടിയിലേറെ മരിച്ചുവെന്ന കണക്കിന് ഉത്തരം തേടുകയാണ് ഈ ഗവേഷണം. ഇതിനിടയിലാണ് ഇന്ത്യയില്‍ നിന്നും ഐസിഎംആറിന്റെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ജേണല്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിലാണ് ഇന്ത്യക്കാരുടെ ആരോഗ്യ ഘടന സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലോകമെങ്ങും ഉള്ള ശാസ്ത്ര ലോകത്തിനും കൗതുകം ഉയരുകയാണ്. 
എന്നാല്‍ ഈ വാദം അംഗീകരിക്കുമ്പോള്‍ തന്നെ മറ്റൊരു പ്രധാന ചോദ്യത്തിനും ഇന്ത്യന്‍ ഗവേഷക വിഭാഗം ഉത്തരം നല്‍കേണ്ടതുണ്ട്. ഇന്ത്യന്‍ വംശജര്‍ക്ക് സ്വാഭാവിക കോവിഡ് പ്രതിരോധ ശേഷി ഉയര്‍ന്ന നിലയില്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലുമൊക്കെയായി അനേകായിരം ഇന്ത്യക്കാര്‍ മരിച്ചു വീണു? ഇതിനെപ്പറ്റി വ്യക്തമായ കണ്ടെത്തല്‍ നടത്താന്‍ പാശ്ചാത്യ ലോകം വിഷമിക്കുമ്പോഴാണ് ഇക്കാര്യത്തിനും ഇന്ത്യയില്‍ നിന്നും തന്നെ മറുപടി എത്തുന്നത്.

ഈ രാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക് മരണവുമായി നേരിട്ടു ബന്ധം ഉണ്ടെന്ന വാദമാണ് ഇന്ത്യന്‍ ഗവേഷകര്‍ ഉയര്‍ത്തുന്നത്. ലോകത്തെല്ലായിടത്തും ഒരേ വൈറസ് തന്നെയാണ് കോവിഡ് പരത്തുന്നത് എന്നതിനാല്‍ കാലാവസ്ഥ വ്യതിയാനത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട് എന്ന് മുംബൈ ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ രാജേന്ദ്ര ബഡൈ്വ പറയുന്നു. 

ഒരു പക്ഷെ കടുത്ത ശൈത്യമുള്ള യൂറോപ്യന്‍ കാലാവസ്ഥ രീതിയുമായി ഇന്ത്യന്‍ വംശക്കാരുടെ ശരീര ഘടന ഇനിയും പൊരുത്തപ്പെട്ടില്ലായിരിക്കാം എന്ന നിഗമനവും ഇന്ത്യന്‍ പക്ഷം ഉയര്‍ത്തുന്നു. ഇക്കാരണത്താല്‍ തന്നെ ഇത്തരം രാജ്യങ്ങളില്‍ ഉള്ള ഇന്ത്യന്‍ വംശജരില്‍ ആസ്മ അടക്കമുള്ള ശ്വാസകോശ രോഗങ്ങളും ഉയര്‍ന്ന നിലയിലാണ് കാണപ്പെടുന്നത് എന്നും ഇന്ത്യ വാദിക്കുന്നു.

ശരീരത്തില്‍ രക്തം കട്ടിയാകുന്ന ത്രോമ്പോ എംബോളിസം എന്ന പ്രതിഭാസം ഇന്ത്യക്കാരില്‍ കുറഞ്ഞ നിരക്കിലാണ് കാണപ്പെടുന്നത് എന്നതും കോവിഡ് മരണക്കണക്കില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമധ്യ രേഖയോട് ചേര്‍ന്ന സ്ഥലം എന്ന നിലയില്‍ ഇന്ത്യക്കാരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത സ്വാഭാവികം അല്ലെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകള്‍ ചൂണ്ടി സൂചിപ്പിക്കുന്നു. 

കോശങ്ങളില്‍ വാതക വിനിമയം കുറയ്ക്കാന്‍ കാരണമാകുന്ന ത്രോംബോ എംബോളിസം കോവിഡ് മരണങ്ങളില്‍ സുപ്രധാന റോള്‍ വഹിക്കുന്നുണ്ട് എന്നാണ് ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍. ഇക്കരണത്താലും തണുപ്പ് കൂടിയ പാശ്ചാത്യ ലോകത്ത് ഇന്ത്യക്കാരുടെ മരണ നിരക്ക് കൂടാനും ഇന്ത്യയില്‍ കുറയാനും കാരണമായിരിക്കാം. ഇതോടെ അന്തരീക്ഷ ഊഷ്മാവിന് കോവിഡ് മരണ നിരക്ക് നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ടെന്ന തുടക്കം മുതല്‍ ഉള്ള വാദത്തിനു കൂടുതല്‍ ശാസ്ത്രീയത കൈവരുകയാണ്.

കേരളത്തില്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഇത്തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം ട്രോള്‍ മഴ പെയ്തതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഇന്ത്യയുടെ നാലില്‍ ഒന്ന് ജനസംഖ്യയുമുള്ള അമേരിക്കയില്‍ മരണ നിരക്ക് അഞ്ചിരട്ടിയില്‍ അധികം ആകാനും ഇത്തരം പ്രത്യേകതകള്‍ കൊണ്ടായിരിക്കണം എന്ന നിഗമനമാണ് ഇപ്പോള്‍ ശക്തി പ്രാപിക്കുന്നത്. 

ഈ ഗവേഷണ ഫലങ്ങളെ കണ്ണടച്ച് വിശ്വസിക്കാമെങ്കില്‍ അടുത്ത ശൈത്യകാലം യുകെ മലയാളികളെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ശൈത്യം അവസാനിക്കുന്ന സമയത്തു കോവിഡ് യുകെയില്‍ എത്തിയിട്ടും അരലക്ഷത്തോളം പേരുടെ ജീവന്‍ എടുത്തെങ്കില്‍ ശൈത്യകാലത്തു തന്നെ വീണ്ടും കോവിഡ് വന്നാല്‍ എന്താകും സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിനാല്‍ കൂടുതല്‍ കോവിഡ് മരണം ഉറപ്പാക്കുന്ന ശൈത്യകാലത്തു രോഗം പിടിപെടാനുള്ള സാഹചര്യങ്ങളില്‍ നിന്നും പൂര്‍ണമായും യുകെ മലയാളികള്‍ മാറിനില്‍ക്കണം എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇന്ത്യന്‍ ഗവേഷകരുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category