1 GBP = 102.00 INR                       

BREAKING NEWS

സോണി ചാക്കോ അപ്പീലിന് ഔദ്യോഗിക സമാപനം; ലഭിച്ചത് 15,500 പൗണ്ട്; സംസ്‌കാരം ഈമാസം 11ന് നടത്തുവാന്‍ തീരുമാനം

Britishmalayali
kz´wteJI³

ഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നു വന്നിരുന്ന സോണി ചാക്കോ അപ്പീലിന് ഇന്നലെ അര്‍ദ്ധരാത്രി ഔദ്യോഗിക സമാപനമായപ്പോള്‍ ലഭിച്ചത് 15,500 പൗണ്ട്. ഫണ്ട് കൈമാറുന്നതിന് ഒരു നിശ്ചിത ദിവസം മുമ്പുവരെ വിര്‍ജിന്‍ മണിയുടെ ലിങ്കിലും ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടിലും ലഭിക്കുന്ന പൈസ കൂടി ചേര്‍ത്താകും കൈമാറുക. അടുത്ത ഞായറാഴ്ച ലിങ്ക് നിലനിര്‍ത്തുവാനാണ് തീരുമാനം.

വിര്‍ജിന്‍ മണി ലിങ്കിലൂടെ 11,693 പൗണ്ട് ലഭിച്ചപ്പോള്‍ ഇതു ഗിഫ്റ്റ് എയ്ഡ് അടക്കം 13,943.5 പൗണ്ടായി മാറി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചത് 2,030 പൗണ്ടാണ്. വിര്‍ജിന്‍ മണി വഴി ലഭിച്ച 11,693 പൗണ്ടിന്റെ 4.5 ശതമാനം കമ്മീഷനായി നല്‍കേണ്ടതുണ്ട്. 526 പൗണ്ട് വരുമിത്. ഈ തുക കുറയ്ക്കുമ്പോള്‍ വിര്‍ജിന്‍ മണി വഴി ലഭിച്ചത് 13,417.5 പൗണ്ടായി മാറും. ഇതോടൊപ്പം ബാങ്ക് അക്കൗണ്ടില്‍ ലഭിച്ച തുക കൂടി ചേര്‍ത്ത് 15,447.5 പൗണ്ടാണ് ഇന്നലെ അര്‍ദ്ധരാത്രി വരെ സമാഹരിക്കുവാന്‍ കഴിഞ്ഞത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടില്‍ നിന്നും 52.50 പൗണ്ട് കൂടി ചേര്‍ത്ത് 15,500 പൗണ്ടാണ് സോണി ചാക്കോയുടെ കുടുംബത്തിന് കൈമാറുവാന്‍ ഇപ്പോള്‍ സമാഹരിച്ചത്.
 
വിര്‍ജിന്‍ മണിയുടെ കമ്മീഷന്‍ അവരുടെ സാധാരണ ഫീസായ 4.5% വെച്ചാണ് കണക്കുകള്‍ തയ്യാറാക്കിയെങ്കിലും സംഭാവന നല്‍കുന്ന ചിലര്‍ ഹാന്‍ഡ്ലിങ് ചാര്‍ജസും കമ്മീഷനും നല്‍കാറുണ്ട്. ഇത് വിര്‍ജിന്‍ മണിയില്‍ നിന്നും കൃത്യമായി ലഭിക്കുന്നത് അനുസരിച്ച് ഫണ്ട് കൈമാറുന്ന തുകയില്‍ വ്യത്യാസം ഉണ്ടാകാം. കൂടാതെ അടുത്ത ദിവസങ്ങളില്‍ ലഭിക്കുന്ന തുകയും ഉള്‍പ്പെടുത്തിയാകും കുടുംബത്തിന് ചെക്ക് കൈമാറുന്നത്. അതിനു ശേഷം ലഭിക്കുന്ന തുക ചാരിറ്റിയുടെ ജനറല്‍ ഫണ്ടിലേക്ക് പോകുന്നതാണ്. കഴിഞ്ഞമാസം 26നു ചെസ്റ്റര്‍ഫീല്‍ഡില്‍ മരണമടഞ്ഞ സോണി ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി, അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് ആണ് 28ന് അപ്പീല്‍ തുടങ്ങിയത്.

സോണി ചാക്കോയുടെ സംസ്‌കാരം ഈമാസം 11ന്
ചെസ്റ്റര്‍ ഫീല്‍ഡില്‍ അകാലത്തില്‍ മരണത്തിനു കീഴടങ്ങേണ്ടി വന്ന മലയാളി യുവാവ് സോണി ചാക്കോയുടെ സംസ്‌കാരം ഈമാസം 11ന് നടത്തുവാന്‍ തീരുമാനിച്ചു. രാവിലെ 11 മുതല്‍ 12 വരെ സെന്റ് പാട്രിക് ആന്റ് സെന്റ് ബ്രിജെറ്റ്‌സ് ചര്‍ച്ചിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. ദേവാലയത്തില്‍ കുട്ടികളടക്കം 30 പേര്‍ക്കു മാത്രമാണ് പ്രവേശിക്കുവാന്‍ സാധിക്കുക. സര്‍വ്വീസില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് നേരത്തെ തന്നെ ചര്‍ച്ച് വാര്‍ഡനെ ഏല്‍പ്പിക്കേണ്ടതാണ്. 

ശുശ്രൂഷാ സമയത്ത് ദേവാലയത്തിന് പുറത്ത് ആളുകള്‍ എത്തുന്നതിന് നിയന്ത്രണങ്ങളൊന്നും ഇല്ല. സര്‍ക്കാര്‍ ചട്ട പ്രകാരമുള്ള സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് ദേവാലയ പരിസരത്ത് ആളുകള്‍ക്ക് നില്‍ക്കാവുന്നതാണ്. കൊവിഡ് 19 സാഹചര്യത്തില്‍ നിങ്ങള്‍ ദേവാലയത്തിലേക്ക് എത്തിച്ചേരുന്ന മുറയ്ക്ക് തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ വൊളണ്ടിയര്‍മാരും ഉണ്ടായിരിക്കുന്നതാണ്. 12 മണിക്ക് അവസാനിക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടു പോകും. ആല്‍ഫ്രടണിലെ മോര്‍ട്ടണ്‍ ഗ്രേവെയാര്‍ഡിലാണ് സംസ്‌കാരം നടക്കുക. ഇവിടെ എത്തുന്നവര്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം
St. Patric & St. Bridget's Church(RC), Thanet Street, Clay Cross, Derbyshire, S45 9JT
സെമിത്തേരിയുടെ വിലാസം
Morton Graveyard, 10 Holland Close, Morton, Alfreton, DE55 6HE
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category