1 GBP = 94.80 INR                       

BREAKING NEWS

കോവിഡ് കാലത്ത് വരുമാനം കുറഞ്ഞാല്‍ കൗണ്‍സില്‍ ടാക്സിലും ഇളവ് കിട്ടിയേക്കും; നിങ്ങള്‍ക്ക് കൗണ്‍സില്‍ ടാക്സ് ഇളവിന് യോഗ്യതയുണ്ടോ എന്നറിയാം

Britishmalayali
kz´wteJI³

സാധാരണയായി സ്വന്തമായി വീടുള്ളവരോ വാടകയ്ക്ക് താമസിക്കുകയോ ചെയ്യുന്ന പ്രായപൂര്‍ത്തിയായ ഏതൊരാളും നല്‍കേണ്ട ഒന്നാണ് കൗണ്‍സില്‍ ടാക്സ്. എന്നാല്‍ നിങ്ങള്‍ താഴ്ന്ന വരുമാനക്കാരനാണെങ്കിലോ ഏതെങ്കിലും സഹായത്തിന് അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കൗണ്‍സില്‍ ടാക്സില്‍ ഇളവ് ലഭിച്ചേക്കാം. ടാക്സ് ബില്ലില്‍ സഹായം ആവശ്യമായവര്‍ക്കുള്ളതാണ് കൗണ്‍സില്‍ ടാക്സ് സപ്പോര്‍ട്ട് എന്നറിയപ്പെടുന്ന ടാക്സ് ഇളവ്. നിങ്ങളുടേ ലോക്കല്‍ കൗണ്‍സിലിന്റെ അനുമതിയോടെ ടാക്സ് ബില്ലില്‍ ഇളവ് ലഭിക്കുവാന്‍ സാധ്യതയുണ്ട്.

കൗണ്‍സില്‍ ടാക്സ് ഇളവിന് ആര്‍ക്കൊക്കെയാണ് അര്‍ഹതയുള്ളത്?
2013 ഏപ്രില്‍ മുതല്‍ ആര്‍ക്കും കൗണ്‍സില്‍ ടാക്സ് ബെനഫിറ്റ് അവകാശപ്പെടാന്‍ കഴിയില്ല എന്നാല്‍ അര്‍ഹതയുള്ളവര്‍ക്ക് കൗണ്‍സില്‍ ടാക്സ് ഇളവ് ലഭ്യമാണ്. നിങ്ങള്‍ ബെനഫിറ്റ് ക്ലെയിം ചെയ്യുകയാണെങ്കിലോ താഴ്ന്ന വരുമാനമുള്ളയാളാണെങ്കിലും കൗണ്‍സില്‍ ടാക്സ് ഇളവിന് അര്‍ഹതയുണ്ട്. നിങ്ങളുടെ സാഹചര്യം അടിസ്ഥാനമാക്കി ബില്ലില്‍ 100 ശതമാനം വരെ ഇളവ് ലഭിച്ചേക്കാം. ഇളവ് ലഭിക്കുന്നത് താഴെ പറയുന്നവയുടെ അടിസ്ഥാനത്തിലായിരിക്കും.
  • നിങ്ങള്‍ താമസിക്കുന്ന സ്ഥലം - ഓരോ കൗണ്‍സിലിനും സ്വന്തമായ പദ്ധതികളാണ് ഉള്ളത്.
  • നിങ്ങളുടെ സാഹചര്യം (വരുമാനം, കുട്ടികളുടെ എണ്ണം, റെസിഡന്‍സി സ്റ്റാറ്റസ് തുടങ്ങിയവ)
  • നിങ്ങളുടെ കുടുംബത്തിന്റെ വരുമാനം - സമ്പാദ്യം, പെന്‍ഷന്‍, പങ്കാളിയുടെ വരുമാനം എന്നിവ ഉള്‍പ്പടെ
  • കുട്ടികള്‍ നിങ്ങളോടൊപ്പം താമസമാണോ
  • പ്രായമായവര്‍ നിങ്ങള്‍ക്കൊപ്പം താമസമുണ്ടോ
കൗണ്‍സില്‍ ടാക്സ് റിഡക്ഷന്‍ സ്‌കീമുകളുടെ പ്രവര്‍ത്തനം
ഓരോ ലോക്കല്‍ അതോറിറ്റികള്‍ക്കും കൗണ്‍സില്‍ ടാക്സ് റിഡക്ഷന്‍ നടപ്പിലാക്കുവാന്‍ അവരുടേതായ പദ്ധതികള്‍ ഉണ്ട്. ബ്രിട്ടനില്‍ മുഴുവനുമായി പ്രാബല്യത്തില്‍ ഉള്ള ഒരു രീതിയില്ല. പദ്ധതികള്‍ എങ്ങനെ നടപ്പാക്കണമെന്നത് പ്രാദേശിക കൗണ്‍സിലുകള്‍ തീരുമാനിക്കേണ്ട കാര്യമാണ്. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ലോക്കല്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കും.

കൗണ്‍സില്‍ ടാക്സ് റിഡക്ഷന് അപേക്ഷിക്കേണ്ടതെങ്ങനെ?
കൗണ്‍സില്‍ ടാക്സ് റിഡക്ഷനു വേണ്ടി നിങ്ങളുടെ ലോക്കല്‍ കൗണ്‍സിലിലാണ് അപേക്ഷിക്കേണ്ടത്. നിങ്ങളുടെ കൗണ്‍സിലിന്റെ ടാക്സ് റിഡക്ഷന്‍ പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ സര്‍ക്കാര്‍ വെബ്സൈറ്റിലെ പോസ്റ്റ്കോഡ് ഫൈന്‍ഡര്‍ സഹായിക്കും. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഈ പോസ്റ്റ്കോഡില്‍ ഉള്‍പ്പെടുന്നില്ല. കാരണം, അവിടെ തികച്ചും വ്യത്യസ്തമായ ഒരു പദ്ധതിയാണ് നിലവില്‍ ഉള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category