1 GBP = 94.80 INR                       

BREAKING NEWS

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്നും ഹീത്രൂ വിലേക്ക് സ്‌പൈസ്‌ജെ റ്റിന്റെ വിമാനങ്ങള്‍ പറക്കും; അവധിക്കു വന്നു നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ബ്രിട്ടനിലേക്ക് മടങ്ങാന്‍ അവസരം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് വിമാന സര്‍വീസു നടത്തുമെന്നു സ്വകാര്യ കമ്പനിയായ സ്‌പൈസ് ജെറ്റ് അറിയിച്ചു. ഒക്ടോബര്‍ 23 വരെയാണ് സര്‍വ്വീസുകള്‍ നടത്തുക. കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്ത്യയും യുകെയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഹീത്രൂ വിമാനത്താവളത്തിലേക്ക് ഈ സര്‍വ്വീസുകള്‍ നടത്തുന്നത്. വിദേശ സര്‍വീസുകള്‍ പുനരാരംഭിച്ചാലും സര്‍വീസ് തുടരുമെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു.

വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഹീത്രൂ വിമാനത്താവളത്തില്‍ സ്ലോട്ടുകള്‍ നേടിയതായി ബജറ്റ് കാരിയര്‍ സ്പൈസ് ജെറ്റ് അറിയിച്ചു. ജൂലൈ 24നു നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വേനല്‍ക്കാല ഷെഡ്യൂള്‍ അവസാനിക്കുന്ന ഒക്ടോബര്‍ 23 വരെ സര്‍വ്വീസ് നടത്തുവാനാണ് ഇപ്പോള്‍ തീരുമാനം. വിമാന സര്‍വ്വീസുകള്‍ പഴയ മുറയ്ക്ക് സുഗമമാകുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസ് വിപുലീകരിക്കുകയും ചെയ്യും.

പതിവ് പ്രവര്‍ത്തനങ്ങള്‍ക്കായി ശൈത്യകാല ഷെഡ്യൂളിനായി സ്ലോട്ടുകള്‍ സുരക്ഷിതമാക്കുന്നതിന് കമ്പനി മുന്‍കൂട്ടി ചര്‍ച്ച നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയും യുകെയും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് കാരിയറായി സ്‌പൈസ്‌ജെറ്റിനെ നിയുക്തമാക്കിയെന്ന് ജൂലൈ 24ന് സ്പൈസ് ജെറ്റ് അറിയിച്ചിരുന്നു. അമേരിക്കയ്ക്കു ശേഷം, ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് കാരിയറായി പ്രവര്‍ത്തിക്കാന്‍ എയര്‍ലൈന്‍ നിയോഗിച്ചിട്ടുള്ള രണ്ടാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് യുകെ.

ഉഭയകക്ഷി വിമാന സര്‍വീസ് ഉടമ്പടി പ്രകാരം ഗുരുഗ്രാം ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിക്ക് ഇന്ത്യ-യുഎസ് റൂട്ടുകളില്‍ പറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അമേരിക്കയിലേക്കുള്ള സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബജറ്റ് കാരിയറാണ് സ്പൈസ് ജെറ്റ്. നിലവില്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ മാത്രമാണ് ഇന്ത്യ-യുഎസ് റൂട്ടുകളില്‍ വിമാന സര്‍വീസ് നടത്തുന്നത്.

അന്താരാഷ്ട്ര വാണിജ്യ വിമാന ഗതാഗത സേവനങ്ങള്‍ അനുവദിക്കുന്നതിനുള്ള ഉഭയകക്ഷി കരാറാണ് എയര്‍ സര്‍വീസ് കരാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category