1 GBP = 93.50 INR                       

BREAKING NEWS

അരങ്ങിനെ അടിമുടി മാറ്റിയെഴുതി ആധുനികമാക്കിയ കലാകാരന്‍; 15 വര്‍ഷം നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്ന മഹാന്‍; ആധുനിക ഇന്ത്യന്‍ നാടകവേദിയുടെ ആത്മാവായിരുന്ന ഇബ്രാഹിം അല്‍ക്കാസിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ആധുനിക ഇന്ത്യന്‍ നാടകവേദിയുടെ ആത്മാവായിരുന്ന ഇബ്രാഹിം അല്‍ക്കാസി (94)ക്ക് മാതൃരാജ്യത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ഇന്ത്യന്‍ നാടക വേദികളെ അടിമുടി ആധുനിക വത്ക്കരിച്ച അദ്ദേഹം അരങ്ങിനെ അടിമുടി മാറ്റിയെഴുതി ആധുനികമാക്കി.

1962 മുതല്‍ 1977 വരെ 15 വര്‍ഷം നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്നു അല്‍ക്കാസി. ഗിരിഷ് കര്‍ണാടിന്റെ തുഗ്ലക്ക്, ധരംവീര്‍ ഭാരതിയുടെ അന്ധാ യുഗ്, മോഹന്‍ രാകേഷിന്റെ ആഷാഢ് കാ ഏക് ദിന്‍ തുടങ്ങിയ നാടകങ്ങള്‍ അല്‍ക്കാസി അരങ്ങിലെത്തിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 1940കളിലും അന്‍പതുകളിലും മുംബൈയില്‍ ഗ്രീക്ക് ദുരന്തനാടകങ്ങളം ഷെയ്ക്സ്പിയര്‍ നാടകങ്ങളും ഉള്‍പ്പെടെ അവതരിപ്പിച്ചു ശ്രദ്ധേയനായ ശേഷമാണു ഡല്‍ഹിയിലേക്കു തട്ടകം മാറ്റിയത്. നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വിട്ടതിനുശേഷം ആര്‍ട്ട് ഹെറിറ്റേജ് എന്ന ഗാലറി നടത്തിയിരുന്നു.

1925ല്‍ പുണെയിലെ സമ്പന്ന കുടുംബത്തില്‍ ഒന്‍പതു മക്കളിലൊരാളായാണു ജനനം. പിതാവ് സൗദി അറേബ്യന്‍ സ്വദേശിയും മാതാവ് കുവൈത്തുകാരിയും ആയിരുന്നു. ഇന്ത്യപാക്ക് വിഭജനത്തിനുശേഷം കുടുംബാംഗങ്ങളേറെയും പാക്കിസ്ഥാനിലേക്കു കുടിയേറിയപ്പോള്‍ അല്‍ക്കാസി മാത്രം ഇന്ത്യയില്‍ തുടര്‍ന്നു. ഭാര്യ റോഷനായിരുന്നു അദ്ദേഹത്തിന്റെ പല നാടകങ്ങളുടെയും കോസ്റ്റ്യൂം ഡയറക്ടര്‍. നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍പഴ്സന്‍ അമാല്‍ അല്ലാന, നാടക സംവിധായകന്‍ ഫെയ്സല്‍ അല്‍ക്കാസി എന്നിവരാണു മക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category