1 GBP = 94.80 INR                       

BREAKING NEWS

പിടിച്ചതു നയതന്ത്ര പാഴ്സലല്ലെന്നും വ്യക്തിപരമായ ബാഗേജാണെന്നും നിലപാട് എടുക്കാന്‍ ഉപദേശിച്ചത് ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍; 2018 ല്‍ ഹോട്ടലില്‍ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴി; കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വഴി യുഎഇയുമായി നല്ല ബന്ധമുണ്ടാക്കാന്‍ ബിജെപിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തല്‍; മാധ്യമ പ്രവര്‍ത്തകനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്; മകന്റെ വിസയ്ക്ക് മന്ത്രി കോണ്‍സുലേറ്റില്‍ എത്തിയതും പരിശോധനയില്‍; സ്വര്‍ണ്ണ കടത്തില്‍ ട്വിസ്റ്റുകള്‍ തുടരുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണ കടത്ത് കേസില്‍ മാധ്യമ പ്രവര്‍ത്തകനേയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന. സ്വപ്നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഈ മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്താല്‍ അത് രാഷ്ട്രീയ പൊട്ടിത്തെറിക്കും സാഹചര്യമൊരുക്കും.

സ്വര്‍ണക്കടത്തു പിടിച്ച ശേഷം തിരുവനന്തപുരത്തെ ഒരു ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ വിളിച്ചിരുന്നെന്നും പിടിച്ചതു നയതന്ത്ര പാഴ്സലല്ല, വ്യക്തിപരമായ ബാഗേജാണെന്നു യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ്മെന്റ് നല്‍കിയാല്‍ മതിയെന്നു പറഞ്ഞെന്നും സ്വപ്നയുടെ മൊഴി. കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്ത ജൂലൈ 5ന് ഉച്ചയ്ക്കു ശേഷമാണ് ഈ വിളിയെന്നതിനാല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനാണു കസ്റ്റംസ് ആലോചന. 2018 ല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വഴി യുഎഇയുമായി നല്ല ബന്ധമുണ്ടാക്കാന്‍ ബിജെപിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഇത് ഏറെ ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്. മനോരമയാണ് ഇത്തരത്തില്‍ സ്വപ്ന മൊഴി നല്‍കിയതായി വെളിപ്പെടുത്തുന്നത്.

അതിനിടെ മന്ത്രിമാരുടെ ചട്ട ലംഘനം കേന്ദ്ര സര്‍ക്കാരും പരിശോധിക്കുന്നുണ്ട്. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നാണ് ചട്ടം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും കേരളത്തിലെ മന്ത്രിമാരില്‍ ചിലര്‍ പാലിച്ചില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. എല്ലാം തോന്നുംപടി ചെയ്തു. ഇതാണ് സ്വര്‍ണ്ണ കടത്തിനുള്ള സാഹചര്യം പോലും സൃഷ്ടിച്ചത്. ഉന്നത ബന്ധങ്ങള്‍ തുണയാക്കി സ്വപ്നാ സുരേഷ് അതിസമര്‍ത്ഥമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തുവെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള 2 മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുകയാണ്. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി. ഇരു മന്ത്രിമാരുടെ സന്ദര്‍ശനത്തിലും പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുന്‍കയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചത്. ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങള്‍ക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി.

അതിനിടെ സ്വര്‍ണക്കടത്തു കേസ് രജിസ്റ്റര്‍ ചെയ്ത ജൂലൈ 5നു രാത്രി തന്നെ തിരുവനന്തപുരത്തു നിന്നു താനും കുടുംബവും കൊച്ചിയിലെത്തിയിരുന്നെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു സ്വപ്നയുടെ മൊഴി. വര്‍ക്കലയില്‍ വച്ചാണു സന്ദീപ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. അന്നു രാത്രി തന്നെ അഭിഭാഷകനെ കണ്ട് വക്കാലത്ത് നല്‍കി. കൊച്ചിയിലും പരിസരത്തും 2 ദിവസം തങ്ങിയ ശേഷമാണു ബെംഗളൂരുവിലേക്കു പോയത്. യുഎഇ കോണ്‍സുലര്‍ ജനറലിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നു രാജിവച്ചതാണ്. അദ്ദേഹത്തിനു സ്ഥലം മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. പുതിയ ജോലി സ്ഥലത്തേക്ക് ഒപ്പം കൂട്ടാമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും സ്വപ്ന പറഞ്ഞു. സെക്രട്ടറി സ്ഥാനം രാജിവച്ച ശേഷം, അനൗദ്യോഗികമായി അദ്ദേഹത്തിനു നല്‍കിയിരുന്ന സഹായങ്ങള്‍ക്കു പ്രതിമാസം 1000 യുഎസ് ഡോളര്‍ (75,000 രൂപ) പ്രതിഫലം ലഭിച്ചിരുന്നുവെന്നാണ് സ്വപ്ന പറയുന്നത്.

സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണത്തിന് യുഎഇയിലേക്കു പോകാന്‍ എന്‍ഐഎ സംഘം ആലോചിക്കുന്നുണ്ട്. എന്നാല്‍, അന്വേഷണത്തില്‍ യുഎഇയുടെ സഹകരണം ഉറപ്പാക്കാനുള്ള അഭ്യര്‍ത്ഥന എന്‍ഐഎയില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. യുഎഇ സര്‍ക്കാരിന്റെ അനുമതിയില്ലാതെ എന്‍ഐഎക്ക് അവിടെ നേരിട്ട് കേസന്വേഷണം സാധിക്കില്ല. വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യുഎഇ എംബസി മുഖേന അവിടത്തെ സര്‍ക്കാരിനെ സമീപിക്കണം. പൊലീസിന്റെ സഹകരണം ആവശ്യമെങ്കില്‍ സിബിഐ മുഖേന ഇന്റര്‍പോളിനെ സമീപിക്കണം.

അനൗദ്യോഗികമായി അന്വേഷകര്‍ക്കു വിദേശരാജ്യത്തു പോകാനും അവിടെ കസ്റ്റഡിയിലല്ലാത്തവരെ ഇന്ത്യന്‍ എംബസിയില്‍ വരുത്തി ചോദ്യം ചെയ്യാനും സാധിക്കും. അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്നു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഏതായാലും കേ്ന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ എന്‍ഐഎ തീരുമാനം എടുക്കൂ.

സ്വര്‍ണക്കടത്തുകേസിലെ ചോദ്യംചെയ്യലില്‍ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ പകര്‍പ്പ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സ്വപ്നയുടെ ആവശ്യപ്രകാരമാണു കസ്റ്റംസ് ആക്ട് 108 (എ) പ്രകാരമുള്ള നടപടി. കസ്റ്റംസ് നിയമപ്രകാരം, പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ പ്രതിചേര്‍ക്കാന്‍ കഴിയും. ചില രാഷ്ട്രീയ നേതാക്കളടക്കം സ്വര്‍ണക്കടത്തിനു സഹായിച്ചവരുടെ പേരുകള്‍ മൊഴിയിലുണ്ടെന്നാണു സൂചന. ഭാവിയില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദം ഉണ്ടാകാമെന്നതു കണക്കിലെടുത്താണു പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിക്കാന്‍ സ്വപ്ന കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സി.ജെ.എം. കോടതിയിലെത്തിയാണ് മൊഴിപ്പകര്‍പ്പ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചത്.

കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണക്കടത്തിലെ പണമിടപാടുകളെക്കുറിച്ചാണ് ഇ.ഡി. അന്വേഷിക്കുന്നത്. പണത്തിന്റെ ഉറവിടം, ഹവാല, ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ അന്വേഷണ പരിധിയിലുണ്ട്. സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രണ്ടു ബാങ്ക് ലോക്കറുകളില്‍നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെടുത്തതു കള്ളക്കടത്തിലെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ചു സൂചന നല്‍കുന്നതാണെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category