1 GBP = 94.80 INR                       

BREAKING NEWS

അപകട സമയത്ത് കാറോടിച്ചത് അര്‍ജ്ജുന്‍ തന്നെയെന്ന നിലപാടില്‍ ഉറച്ച് ലക്ഷ്മി; പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ളത് സൗഹൃദം മാത്രം; അപകട ശേഷം ബോധ രഹിതയായതിനാല്‍ പലതും ഓര്‍മ്മയില്ലെന്ന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്; കലാഭവന്‍ സോബിയുടെ ആക്രമണ വാദവും അറിയില്ല; ലക്ഷ്മിയില്‍ നിന്ന് സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം; ഇനി അര്‍ജുനെ ചോദ്യം ചെയ്യും; ബാലഭാസ്‌കറിന്റെ മരണ ദുരൂഹത നീക്കാന്‍ കരുതലോടെ സിബിഐ

Britishmalayali
kz´wteJI³

 

തിരുവന്തപുരം: അപകട സമയത്ത് കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന് മൊഴി നല്‍കി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ സിബിഐ ലക്ഷ്മിയോട് ചോദിച്ചില്ലെന്നാണ് സൂചന. പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവുമായി സൗഹൃദമുണ്ടായിരുന്നു. ഇരുവരും ബാലഭാസ്‌കറിന്റെ കാര്യങ്ങളില്‍ ഇടെപെട്ടിരുന്നുവെന്നും ലക്ഷ്മി മൊഴി നല്‍കിയതായാണ് സൂചന. അപകടമുണ്ടായ ശേഷം ബോധരഹിതയായതിനാല്‍ പലതും ഓര്‍മ്മയില്ലെന്നാണ് ലക്ഷ്മി പറഞ്ഞതെന്നാണ് സൂചന. ഇനി സിബിഐ ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയെടുക്കും. അര്‍ജുനെ പ്രതിയാക്കിയാണ് എഫ് ഐ ആര്‍ ഇട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് അര്‍ജുന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായാല്‍ അയാളെ അറസറ്റ് ചെയ്യുകയും ചെയ്യും.

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സ്വര്‍ണ്ണ കടത്ത സംഘത്തിന്റെ പങ്കാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും പരിശോധിക്കും. സോബിയുടെ പല തുറന്നു പറച്ചിലുകളേയും ലക്ഷ്മി നിഷേധിച്ചതായാണ് സൂചന. അപകടത്തിന് മുമ്പ് ഒരു സംഘം കാര്‍ തല്ലിപൊളിച്ചത് അടക്കമുള്ളവയെ കുറിച്ച് ലക്ഷ്മി വെളിപ്പെടുത്തലൊന്നും നടത്തിയില്ലെന്നാണ് ലഭ്യമായ വിവരം. ഈ സാഹചര്യത്തില്‍ സോബിയില്‍ നിന്നും സിബിഐ വിശദമായ മൊഴിയെടുക്കും. ബാലഭാസ്‌കറിന്റെ അച്ഛനില്‍ നിന്നും അമ്മാവനില്‍ നിന്നും വരെ മൊഴിയെടുക്കും. ഇതില്‍ ഏറ്റവും നിര്‍ണ്ണായകമാകുക ലക്ഷ്മിയുടെ മൊഴിയാകും.

കേസില്‍ പൊലീസിന് മൊഴി നല്‍കിയ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അജിയുടെ നിലപാടുകളും സംശായസ്പദമാണ്. ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചതെന്നും അപകടം താന്‍ കണ്ടെന്നും അജി പറഞ്ഞു. എന്നാല്‍ ഇത് കള്ളമാണെന്ന് ഫോറന്‍സിക് പരിശോധനകളിലും മറ്റും തെളിഞ്ഞു. ഇതിനൊപ്പം യുഎഇ സര്‍ക്കാരില്‍ ഡ്രൈവറാണ് അജി. ഇതിന് പിന്നില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ ഇടപെടലുണ്ടെന്നും സംശയമുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ കടത്ത് സംഘത്തിലേക്കും സംശയം നീളുകയാണ്. അജിക്ക് യുഎഇയില്‍ ജോലി ഏര്‍പ്പാടാക്കി നല്‍കിയത് സ്വപ്നാ സുരേഷിന്റെ കോണ്‍സുലേറ്റ് ബന്ധമാണെന്ന സംശയവും ഉണ്ട്. അജിയേയും സിബിഐ വിശദമായി ചോദ്യം ചെയ്യും.

അപകട സമയത്ത് ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ് ആദ്യം ലക്ഷ്മിയുടെ മൊഴി എടുക്കാന്‍ സിബിഐ തീരുമാനിച്ചത്. ചൊവ്വാഴ്ച ലക്ഷ്മിയില്‍നിന്ന് സിബിഐ വിവരങ്ങള്‍ തേടിയേക്കും. രണ്ടുപേരാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഇവരുടെ കുടുംബത്തോട് അടുപ്പമുണ്ടായിരുന്ന അര്‍ജുനുമാണ് ഈ രണ്ടുപേര്‍. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര, തിരുവനന്തപുരത്തേക്കുള്ള മടക്കം, അപകടം, പ്രകാശ് തമ്പി, വിഷ്ണു, അര്‍ജുന്‍, പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങള്‍ ലക്ഷ്മില്‍നിന്ന് ശേഖരിച്ചു. ഇതിനുശേഷമാകും ബാലഭാസ്‌കറിന്റെ മാതാപിതാക്കളില്‍ നിന്നടക്കം മൊഴി എടുക്കുക.

അപകടത്തിനുശേഷം വാഹനമോടിച്ചത് താനാണെന്ന് പറഞ്ഞ അര്‍ജുന്‍ പിന്നീട് ബാലഭാസ്‌കര്‍ മരിച്ച ശേഷം മൊഴി മാറ്റിയിരുന്നു. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് തിരുത്തി പറഞ്ഞു. ഈ സമയത്തെല്ലാം ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. ബോധം വീണ ശേഷം ലക്ഷ്മിയും വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് വ്യക്തമാക്കി. അര്‍ജുന്റെ മൊഴിമാറ്റമാണ് അപകടത്തിന് പിന്നില്‍ ആദ്യം ദുരൂഹതയ്ക്ക് ഇടയാക്കിയത്. അപകടത്തിനുശേഷം കുടുംബ വീട്ടില്‍ വിശ്രമത്തിലാണ് ലക്ഷ്മി.

അപകടവുമായി ബന്ധപ്പെട്ട് അര്‍ജുനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇയാളെ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ക്ക് ഒപ്പം ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ ക്രൈംബ്രാഞ്ചില്‍നിന്ന് സിബിഐ ശേഖരിച്ചു. മൊഴി എടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായ ശേഷമേ മറ്റു നടപടികളിലേക്ക് സിബിഐ കടക്കൂ. അതിനിടെ ബാലഭാസ്‌കറെ ബോധരഹിതനായി ആശുപതത്രിയില്‍ എത്തിച്ചെന്ന വാദം തള്ളി ഡോ.ഫൈസല്‍ രംഗത്ത് വന്നിരുന്നു. അപകട ദിവസം ബാലഭാസ്‌കറിനെ ക്വാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആണ് ഫൈസല്‍.

ബാലഭാസ്‌കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകാനായി ആംബുലന്‍സില്‍ കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നെന്നും ഫൈസല്‍ പറഞ്ഞു. കാറില്‍ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് ഉണര്‍ത്തതെന്ന പറഞ്ഞ ബാലഭാസ്‌കര്‍ ഭാര്യയെയും മകളെയും അന്വേഷിച്ചെന്നും സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ ഫൈസല്‍ വ്യക്തമാക്കിയിരുന്നു. അപകടത്തെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞതും നിര്‍ണ്ണായകമാണ്.

കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ പുലര്‍ച്ചെയാണ് ഓര്‍ത്തോ വിഭാഗത്തിനു മുന്നില്‍ ബാലഭാസ്‌കറിനെ കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചു. കാറില്‍ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും ബാലഭാസ്‌കര്‍ പറഞ്ഞെന്നും ഡോക്ടര്‍ പറയുന്നു. പുറമേ ഗുരുതരമായ മുറിവുകള്‍ ശ്രദ്ധയില്‍പെട്ടിരുന്നില്ല, അപകടത്തില്‍ പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി കരയുന്നുണ്ടായിരുന്നു. ലക്ഷ്മിക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കര്‍ ചോദിച്ചു. അവര്‍ക്ക് കുഴപ്പമില്ലെന്ന് മറുപടി നല്‍കി. കുഞ്ഞിനെക്കുറിച്ച് ബാലഭാസ്‌കര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ ഈ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടില്ലെന്ന് മറുപടി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

കൈകള്‍ ചലിപ്പിക്കാന്‍ കഴിയുന്നില്ലെന്നും തളര്‍ന്നു പോയെന്നും ബാലഭാസ്‌കര്‍ പറഞ്ഞപ്പോള്‍ താന്‍ പരിശോധിച്ചു. സ്‌കാനിങ്ങിന് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് ആംബുലന്‍സുമായി ബന്ധുക്കള്‍ എത്തിയത്. ആംബുലന്‍സിലേക്കു കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായും ഡോക്ടര്‍ പറയുന്നു. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്ക് സംശയമുണ്ടാകുന്നത്. അപകടം സംബന്ധിച്ച് കേസ് സിബിഐയാണ് അന്വേഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category