1 GBP = 94.80 INR                       

BREAKING NEWS

2019ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ 100 റാങ്കുകളില്‍ 10 മലയാളികള്‍; സിവില്‍ സര്‍വ്വീസിലെ മലയാളിത്തിളക്കത്തിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര; ഒപ്പം സിവില്‍ സര്‍വ്വീസിനെ കുറിച്ച് കൂടുതലറിയാം

Britishmalayali
kz´wteJI³

2019 ലെ സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ നൂറു റാങ്കില്‍ 10 മലയാളികള്‍ ഉള്‍പ്പെട്ടു. ആര്‍ ശരണ്യ, സഫ്ന നസ്)റുദ്ദീന്‍, ആര്‍. ഐശ്വര്യ, അരുണ്‍ എസ്. നായര്‍, എസ്. പ്രിയങ്ക, ബി. യശസ്വിനി, നിഥിന്‍ കെ. ബിജു, എ. വി ദേവനന്ദന, പി. പി. അര്‍ച്ചന എന്നിവരാണ് ആദ്യ നൂറില്‍ ഇടംതേടിയ മലയാളികള്‍.വിവിധ സര്‍വീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 829 പേരെയാണ് വിവിധ സര്‍വ്വീസുകളിലായി നിയമനത്തിന് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്; ചരിത്രവും മറ്റ് വിശദാംശങ്ങളും
വെസ്റ്റ് മിനിസ്റ്റര്‍ പാര്‍ലമെന്ററി സമ്പ്രദായം നിലനില്‍ക്കുന്ന മറ്റേതൊരു രാജ്യത്തേയും പോലെ സര്‍ക്കാരിന്റെ, സ്ഥിരമായ ബ്യുറോക്രസിയുടെ പ്രതീകമാണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസസ്. ഇന്ത്യന്‍ അഡ്മിനിസ്ട്രേഷന്‍ സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എന്നിവയാണ് ഇതിന്റെ പ്രധാന വിഭാഗങ്ങള്‍. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് ആരംഭിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി സിവില്‍ സര്‍വീസ് 1858 ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ആയി മാറുകയായിരുന്നു. 1942-ല്‍ ആയിരുന്നു ഐ സി എസ് വഴി അവസാനമായി നിയമനം നടന്നതെങ്കിലും 1947 വരെ ഐ സി എസ് നിലവിലുണ്ടായിരുന്നു.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷയാണ് സിവില്‍ സര്‍വ്വീസിലേക്ക് നേരിട്ട് പ്രവേശിക്കുവാനുള്ള ആദ്യ കടമ്പ. നേരിട്ടല്ലാതെ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ ജോലിചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഫേര്‍ഡ് ആയും സിവില്‍ സര്‍വ്വീസ് സ്റ്റാറ്റസ് നല്‍കാറുണ്ട്. 2 : 1 എന്ന അനുപാതത്തിലാണ് നേരിട്ട് സിവില്‍ സര്‍വ്വീസില്‍ കയറുന്നവരേയും കോണ്‍ഫേര്‍ഡ് ആയി എത്തുന്നവരേയും നിയമിക്കുക. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉത്തരാഖണ്ഡിലെ മുസ്സോറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ പരിശീലനത്തിന് ചേരണം.

സിവില്‍ സര്‍വ്വീസിലെ കേരള പെരുമ
ഇന്ത്യന്‍ സിവില്‍ സര്‍വീസ് നിലവിലുണ്ടായിരുന്ന കാലത്തുതന്നെ ഒന്നാം റാങ്കോടെ അത് പാസായ ഒരു മലയാളിയുണ്ടായിരുന്നു, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന കെ. പി. എസ് മേനോന്‍. മദ്രാസ് കൃസ്ത്യന്‍ കോളേജിലും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലുമായി പഠനം പൂര്‍ത്തിയാക്കിയ മേനോന്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ പല ജില്ലകളിലേയും കളക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിവിധ വിദേശ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം സോവ്യറ്റ് യൂണീയനിലും, ഹങ്കറിയിലും, പോളണ്ടിലും പിന്നീട് ചൈനയിലും ഇന്ത്യയുടെ അമ്പാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതുപോലെ, ഐ സി എസ് പ്രശസ്തമായ രീതിയില്‍ പാസായ മറ്റൊരു മലയാളിയാണ് സാമൂതിരി മാനവേദന്‍ രാജയുടെ മകനായ എം.കെ വെള്ളോടി. ബ്രിട്ടീഷ് ഇന്ത്യയില്‍ വിവിധ വകുപ്പുകളില്‍ സ്ത്യൂതര്‍ഹമായ സേവനമനുഷ്ഠിച്ച അദ്ദേഹത്തേയാണ്, നിസാമിനെ പരാജയപ്പെടുത്തി ഹൈദരബാദ് സ്റ്റേറ്റ് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തപ്പോള്‍ ഹൈദരാബാദിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി നിയമിച്ചത്.

ഐ സി എസ്, പിന്നീട് ഐ എ എസ്സായി മാറിയതിനു ശേഷം പല മലയാളികളും ഉന്നതവിജയം കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും അതില്‍ ഒരു മലയാളി ഒന്നാം റാങ്ക് നേടുന്നത് 1991 - ല്‍ ആയിരുന്നു, രാജു നാരായണ സ്വാമി. പിന്നീട് നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലേക്ക് ഒരു ഐ എ എസ് ഒന്നാം റാങ്ക് വരുന്നത്, 2012-ല്‍ ഹരിത വി. കുമാറിലൂടെ.

മലയാളിയാണെങ്കിലും, തമിഴ്നാട് കേഡറില്‍ നിന്നും ഐ എ എസില്‍ എത്തിയ വ്യക്തിയാണ്, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എന്നൊരു പദവി ഇന്ത്യയിലുണ്ടെന്ന് ഇന്ത്യാക്കാര്‍ക്ക് മനസ്സിലാക്കികൊടുത്ത ടി. എന്‍. ശേഷന്‍. അതുപോലെ മലയാളിയല്ലെങ്കിലും കേരളാ കേഡറിലുണ്ടായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായിരുന്ന വിനോദ് റായ്.

വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ മലയാളി ഐ എ എസ്സുകാര്‍
ഭരണ നിര്‍വ്വഹണത്തില്‍ മാത്രമല്ല, മറ്റ് വ്യത്യസ്ത മേഖലകളിലും കേരളത്തിലെ നിരവധി ഐ എ എസ്സുകാര്‍ തിളങ്ങിയിട്ടുണ്ട്. അതില്‍ ആദ്യം പറയേണ്ടുന്ന പേര് കെ. വി. രാമകൃഷ്ണ അയ്യരുടേതാണ്. ഈ പേര് മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല. എന്നാല്‍, മറ്റൊരു പേരില്‍ അദ്ദേഹം വായനാശീലമുള്ള മലയാളികളുടെ മനസ്സില്‍ അദ്ദേഹം സ്ഥാനം പിടിച്ചിരിക്കുന്നത് മറ്റൊരു പേരിലാണ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍.

പാലക്കാട് കല്‍പ്പാത്തിയില്‍ നിന്നും ആലുവ യൂണിയന്‍ കൃസ്ത്യന്‍ കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം നിയമ ബിരുദവും എടുത്ത ശേഷം അന്നത്തെ ബോംബെയില്‍ പോയത് ഫ്രീപ്രസ് ജേര്‍ണലില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലിക്ക് കയറുവാനായിരുന്നു. പിന്നീട് അഭിഭാഷകനായും, ഇടതുപക്ഷ രാഷ്ട്രീയക്കാരനായുമൊക്കെ പ്രവര്‍ത്തിച്ച അദ്ദേഹം 1957-ലാണ് ഐ എ എസ് പരീക്ഷ വിജയിക്കുന്നത്. പരീക്ഷയില്‍ വിജയത്തിന് ശേഷമുള്ള അഭിമുഖത്തിലെ ഒരു രസകരമായ കാര്യം അദ്ദേഹം ഒരിക്കല്‍ എഴുതിയിരുന്നു.

അഭിമുഖത്തിനെത്തിയവരില്‍ ഒരു മലയാളിയും ഉണ്ടായിരുന്നത്രെ. അദ്ദേഹം മലയാറ്റൂരിനോട് ഒരേയൊരു ചോദ്യമാണ് ചോദിച്ചത്, മലയാറ്റൂരിലെ മലയിലെല്ലാം കൂടി എത്ര മണ്ണുണ്ടെന്നായിരുന്നത്രെ ആ ചോദ്യം. അതിന് മലയാറ്റൂര്‍ കൊടുത്ത മറുപടി, വലിയൊരു കുട്ടയില്‍ കോരിയെടുക്കാവുന്നത്ര മണ്ണുണ്ടെന്നായിരുന്നത്രെ. ഈ രസകരമായ മറുപടി കേട്ട മലയാളി ഉദ്യോഗസ്ഥന്‍ പിന്നീട് ചോദ്യങ്ങള്‍ ഒന്നും ചോദിച്ചില്ലെന്നു മാത്രമല്ല, അഭിമുഖത്തിന് അദ്ദേഹത്തിന്റെ വകയായി ഫുള്‍ മാര്‍ക്കും നല്‍കിയത്രെ.

ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍ എന്ന ഒരൊറ്റ നോവലുകൊണ്ട് തന്നെ മലയാള സാഹിത്യത്തില്‍ സ്വന്തമായ ഇടം കണ്ടെത്തിയ എന്‍ എസ് മാധവനാണ് ഇക്കൂട്ടത്തിലെ മറ്റൊരു പ്രമുഖനായ ഐ എ എസ്സുകാരന്‍. 1975-ല്‍ ബീഹാര്‍ കേഡറിലായിരുന്നു ഐ എ എസ് ഉദ്യോഗസ്ഥനായി അദ്ദേഹം കയറുന്നത്. പ്രശസ്ത കവിയും ഗാന രചയിതാവുമായ കെ. ജയകുമാര്‍ 1978 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ്.

ബെറ്റര്‍ ഇന്ത്യ എന്ന പോര്‍ട്ടല്‍ ഈയിടെ പ്രഖ്യാപിച്ച, സമൂഹമാറ്റത്തിന് തുടക്കം കുറിച്ച 10 ഐ എ എസ് ഉദ്യോഗസ്ഥരുടെ പട്ടികയിലും രണ്ട് മലയാളികള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കോഴിക്കോട്ടുകാരുടെ മാത്രമല്ല, മൊത്തം മലയാളികളുടെയും കളക്ടര്‍ ബ്രോ ആയ പ്രശാന്ത് നായരും കണ്ണൂരിനെ ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് രഹിത ജില്ലയാക്കി മാറ്റിയ മീര്‍ മുഹമ്മദ് അലിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category