1 GBP = 94.80 INR                       

BREAKING NEWS

വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ അനുസ്മരണ പരിപാടിക്ക് പിണറായി സര്‍ക്കാര്‍ ചിലവഴിച്ചത് രൂപ ഒന്നര ലക്ഷത്തില്‍ താഴെ മാത്രം രൂപ; ഇതേ പരിപാടിക്ക് പരസ്യത്തിന് ഖജനാവില്‍ നിന്നും ഒഴുക്കിയത് കാല്‍ ലക്ഷത്തില്‍ അധികം രൂപയും; 70 ഓളം പത്രങ്ങളില്‍ പരസ്യത്തിനായി നല്‍കിയത് 26,60,082 രൂപ; ധൂര്‍ത്തിന്റെ മറ്റൊരു ഇടത് വിപ്ലവകഥ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇടതുമന്ത്രിസഭ അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ തന്നെ പണം അടിച്ചു പൊളിക്കലും ധൂര്‍ത്തും ആരംഭിച്ചുവെന്നതിന്റെ കഥ പുറത്തു വരുന്നു. 2016 നവംബര്‍ 29 ന് ക്യൂബയുടെ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ അനുസ്മരണ പരിപാടി നടത്താന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സ്റ്റേജ് അലങ്കാരത്തിനും ഇവന്റ് മാനേജമെന്റ് നടത്തിപ്പിനും ചിലവഴിച്ചത് രൂപ 1,07,500. ക്ഷണക്കത്തു അച്ചടിക്കാനും വിതരണത്തിനും ചിലവഴിച്ചത് രൂപ 30,245.

വിവരാവകാശ  പ്രവര്‍ത്തകനും കൊച്ചി സ്വദേശിയുമായ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭിച്ച രേഖകള്‍ പ്രകാരം 70 ഓളം പത്രങ്ങള്‍ക്കാണ് ഈയൊരു പരിപാടിയുടെ പരസ്യം നല്‍കിയത്. ഞെട്ടിപ്പിക്കുന്നത്, പരസ്യത്തിന് ഖജനാവില്‍ നിന്നും പൊടിച്ചത് രൂപ 26,60,082. തട്ടിക്കൂട്ട് പത്രങ്ങള്‍ക്ക് പോലും പരസ്യം ലഭിച്ചു. അതായത് രണ്ട് ലക്ഷത്തില്‍ താഴെ പരിപാടിക്ക് ചെലവ്. പരസ്യമായി കാല്‍ ലക്ഷത്തില്‍ ഏറെ തുകയും ചെലവാക്കി.

രാജ്യത്തു കേരള സര്‍ക്കാര്‍ മാത്രമാണ് വിദേശ നേതാവായ ഫിഡല്‍ കാസ്ട്രോയുടെ പേരില്‍ അനുസ്മരണം നടത്തിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും പെന്‍ഷന്‍ പോലും വിതരണം ചെയ്യാന്‍ ബുദ്ധിമുട്ടുമ്പോളാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത ഒരാള്‍ക്ക് വേണ്ടി എന്തിനു ഇത്രയും രൂപ ചിലവഴിച്ചു. ഇതില്‍ അന്വേഷണം വേണം കെ ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു

മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ വിദേശ നേതാക്കളെ അനുസ്മരിക്കുന്ന കീഴ്വഴക്കം പോലുമില്ല. പിന്നെ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്രയും രൂപ ചെലവിട്ടത് എന്ന് വ്യക്തമാക്കണം ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. 2017 ഫെബ്രുവരി 22 ന് പൊതുഭരണ വകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിപാടിയുടെ മേല്‍നോട്ടം വഹിച്ചത് എന്നാണ്.

നോട്ടു നിരോധനം മൂലം സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോളാണ് ഈ പരിപാടിക്ക് വേണ്ടി ഇത്രയും ധൂര്‍ത്തു നടത്തിയത്. പൊതുഭരണ വകുപ്പ് (പൊളിറ്റിക്കല്‍) വകുപ്പ് ധനവകുപ്പിന്റെ അനുമതി തേടാതെയാണ് പണം ചെലവഴിച്ചത്. 2017 മെയ് ഒമ്പതിന് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് (സി) വകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയില്‍ (നം: 4384/സി2/2017/ ഐ & പി ആര്‍) 70 ഓളം വരുന്ന മാധ്യമങ്ങളുടെ ലിസ്റ്റും ബില്‍ സമര്‍പ്പിച്ച മാധ്യമങ്ങള്‍ക്ക് 2,32,560 രൂപ അനുവദിച്ചു എന്നും അവകാശപ്പെടുന്നു. മറ്റു പത്രങ്ങള്‍ ബില്‍ സമര്‍പ്പിച്ചാല്‍ ഈ തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യു ടി തോമസ്, ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എ മാരായ കെഎം മാണി, അനൂപ് ജേക്കബ്, ഓ രാജഗോപാല്‍, പിസി ജോര്‍ജ്, പികെ കുഞ്ഞാലിക്കുട്ടി, കെ. ബി ഗണേശ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍ വിജയന്‍ പിള്ള, അന്നത്തെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category