1 GBP = 94.80 INR                       

BREAKING NEWS

ലോറി ഡ്രൈവര്‍മാര്‍ക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയില്‍ നിന്ന് ലോറി എടുക്കുമ്പോള്‍ ഷാഫി ഓര്‍ഡര്‍ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെണ്‍കുട്ടി കൈയില്‍ നിന്നും വഴുതിയപ്പോള്‍ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോള്‍ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോള്‍ ലോറി ഡ്രൈവര്‍ക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തില്‍ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോലഞ്ചേരി: ഓമന മുഹമ്മദ് ഷാഫിയെ വിളിച്ചുവരുത്തിയത് കിളുന്നിനെ നല്‍കാമെന്ന് പ്രലോഭിപ്പിച്ച്. ലക്ഷ്യമിട്ട പെണ്‍കുട്ടി കൈയില്‍ നിന്നും വഴുതിപ്പോയപ്പോള്‍ നേരത്തെ പരിചയമുണ്ടായിരുന്ന 75 കാരിയെ ഇവര്‍ മദ്യലഹരിയില്‍ നിന്നിരുന്ന കാമ വെറിയന്റെ മുന്നിലെത്തിച്ചു. പിന്നീട് നടന്നത് മൃഗീയപീഡനം. ഇതു കണ്ടു കൊണ്ടുവന്ന ഓമനയുടെ മകന്‍ നടത്തിയതു കൊടിയ മര്‍ദ്ദനം. ദിനരോധനത്തോടെ മൂന്നുമണിക്കൂറോളം തളര്‍ന്നു കിടന്ന വൃദ്ധയെ ഓട്ടോറിക്ഷയില്‍ മകന്റെ വീട്ടിലെത്തിച്ച് ഓമന മുങ്ങി. നാടു വിടാനൊരുങ്ങിയിറങ്ങിയ പ്രധാന പ്രതിയെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങളും.

വൃദ്ധയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരക്കിയ സംഭവത്തിന്റെ പിന്നാമ്പുറം ഞെട്ടിപ്പിക്കുന്ന ക്രൂരതയുടേതാണ്. ഇന്നലെ രാത്രി വൈകിയാണ് നാടിനെ നടുക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോലഞ്ചേരി പാങ്ങോട് ഇരുപ്പിച്ചിറ ഭാഗത്ത് താമസിക്കുന്ന ഓമന(52) ഇവരുടെ ഇളയമകന്‍ മനോജ്(28)ചെമ്പെറക്കി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി (42) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പുത്തന്‍കുരിശ് സി ഐ സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തിട്ടുള്ളത്.

 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ..

സിന്തൈറ്റ് കമ്പിനിയുടെ സമീപപ്രദേശത്താണ് ഓമന താമസിക്കുന്നത്. ഓമനയ്ക്ക് ലോട്ടറി കച്ചവടമാണ്. കമ്പനിയിലേയ്ക്ക് ലോഡുമായി വരുന്ന ഡ്രൈവര്‍മാരുമായി ഓമനയ്ക്ക് നേരത്തെ മുതല്‍ അടുപ്പമുണ്ട്. സ്ത്രീ വിഷയത്തില്‍ താല്‍പര്യക്കാരായ ഡ്രൈവര്‍മാരെ വലയിലാക്കി ഇവര്‍ സാമ്പത്തീക നേട്ടമുണ്ടാക്കിയിരുന്നു.

ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്കാണ് ഡിമാന്റ് എന്ന് തിരിച്ചറിഞ്ഞ്, ഇവരെ ആവശ്യപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ആഗ്രഹം സാധിച്ചു നല്‍കുന്നതിന് ഇവര്‍ പലവിധ മാര്‍ഗ്ഗങ്ങളും നടപ്പിലാക്കിയിരുന്നു. 3000 വും 5000 യിരവുമൊക്കെയായിരുന്നു ഒരു ഇടപാടില്‍ ഇവര്‍ വാങ്ങിയിരുന്നത്. മുഹമ്മദ് ഷാഫി നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറാണ്. പൂണെയില്‍ നിന്നും 1-ാം തിയതിയാണ് ഇയാള്‍ നാട്ടിലെത്തുന്നത്. പുറപ്പെടുമ്പോള്‍ ഓമനയെ വിളിച്ച് പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ വേണമെന്ന് മുഹമ്മദ് ഓമനയോട് പറഞ്ഞിരുന്നു. ഇവര്‍ ഇത് സമ്മതിക്കുകയും ചെയ്തു.

ആര്‍ത്തിയോടെ മുഹമ്മദ് എത്തുമ്പോള്‍ ആടുകിടന്നിടത്ത് പൂടയില്ലെന്ന അവസ്ഥ. മദ്യലഹരിയിലായതിനാല്‍ തണുപ്പിക്കുന്നതിനായി ഓമന നടത്തിയ നീക്കങ്ങളോന്നും ഇയാളുടെ അടുത്ത് ഏറ്റില്ല. ഈ സമയത്താണ് നേരത്തെ പരിചയമുണ്ടായിരുന്ന വൃദ്ധ ഇവിടെ എത്തുന്നത്. കിട്ടിയ അവസരം ഓമന പ്രയോജനപ്പെടുത്തി. മുറിയിലിരുന്ന മുഹമ്മദ് ഷാഫിയുടെ അടുത്തേയ്ക്ക് ഇവര്‍ വൃദ്ധയെ പറഞ്ഞയച്ചു. കാര്യം മനസ്സിലായപ്പോള്‍ വൃദ്ധ പ്രതിരോധിച്ചു. പിന്നീട് ഇരയുടെ നേരെ ഇയാളുടെ ബലപ്രയോഗം ശക്തിപ്പെട്ടു.

മര്‍ദ്ദിച്ചും മാന്തിപ്പറിച്ചും ദേഹത്ത് കയറിയിരുന്നുമെല്ലാം ഇയാള്‍ ഇവരെ ഉപദ്രവിച്ചു. ഇവിടെ നിന്നും രക്തം പുരണ്ട ബ്ലെയിഡ് കണ്ടെടുത്തിട്ടുണ്ട്. ഇതുകൊണ്ട് രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടാവും എന്നാണ് സംശയിക്കുന്നത്. വൃദ്ധയെ കീഴ്‌പ്പെടുത്താന്‍ ഓമനയും കൂട്ടുനിന്നതായിട്ടാണ് ഇവരുടെ മൊഴിയില്‍ നിന്നും വ്യക്തമാവുന്നത്. ഓമനയുടെ വഴിവിട്ടുള്ള ജീവിതത്തോട് മകന്‍ മനോജിന് വെറുപ്പാണ്. ഇവരുടെ പ്രവൃത്തികള്‍ സഹിക്കാന്‍ കഴിയാത്തതിനാല്‍ മനോജിന്റെ ഭാര്യ പിണങ്ങി വയനാട്ടിലേ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു.

ഈ സാഹചര്യത്തിലാണ് വീട്ടിലെത്തിയപ്പോള്‍ മുഹമ്മദ് ഷാഫി വൃദ്ധയെ കൊല്ലാക്കൊല ചെയ്യുന്നത് കാണുന്നത്. തുടര്‍ന്ന് ഇയാള്‍ മുഹമ്മദിനെ തല്ലിയോടിച്ചു. മാതാവിനെയും കണക്കിന് പ്രഹരിച്ചു. തുടര്‍ന്നാണ് അവശയായിക്കിടന്ന വൃദ്ധയെ ഇയാള്‍ ആക്രമിക്കുന്നത്. നാഭിക്ക് തൊഴിക്കുകയും തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം. രാവിലെ 11.30 തോടെയാണ് മുഹമ്മദ് വൃദ്ധയെ ആക്രമിക്കുന്നത്. രക്തമൊഴുകുന്ന അവസ്ഥയില്‍ 2.30 വരെ ഇവര്‍ ഈ വീട്ടില്‍ കിടന്നു.

തുടര്‍ന്ന് ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയെങ്കിലും പന്തികേട് തോന്നി ഇയാള്‍ മടങ്ങി. പിന്നീട് വ്യദ്ധയെ താങ്ങിപ്പിടിച്ച് ഒരു ഓട്ടോക്കാരന്റെ വീട്ടിലെത്തുകയും ഇയാളുടെ ഓട്ടോയില്‍ വൃദ്ധയുടെ മകന്റെ വീട്ടിലെത്തിക്കുകയുമായിരുന്നു. പരിക്ക് വീണതിനെത്തുടര്‍ന്നുണ്ടായതാണെന്നാണ് ഓമന വൃദ്ധയുടെ മകനെ ധരിപ്പിച്ചിരുന്നത്. ഇയാള്‍ മാതാവിനൈ ഉടനെ പഴങ്ങനാടുള്ള ആശുപതിയില്‍ എത്തിച്ചു. വയോധിക ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും പൊലീസിന് വിവരം നല്‍കി.

ഇതെത്തുടര്‍ന്ന് പൊലീസ് ആംബുലന്‍സുമായി എത്തി ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. സംഭവത്തിന് പിന്നാലെ ഓമനയെയും മകനെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. നിരന്തരം ചോദ്യം ചെയ്തപ്പോള്‍ ഇന്നെലെ വൈകിട്ടോടെ ഇവര്‍ നടന്നെല്ലാം വ്യക്തമാക്കി. പിന്നീട് മുഹമ്മദ് ഷാഫിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. രാത്രി വീട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് പൊലീസൈത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷെടാന്‍ ശ്രമിച്ചു. സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടി. ഇയാള്‍ പുനക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

മൂവരെയും തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. റൂറല്‍ എസ് പി കെ കാര്‍ത്തികിന്റെ നിര്‍ദ്ദേശപ്രകാരം മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category