1 GBP = 94.80 INR                       

BREAKING NEWS

വഞ്ചിയൂര്‍ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാലിനെ പൊലീസ് പിടികൂടി; സബ് ട്രഷറിയില്‍നിന്നു രണ്ട് കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിലായത് വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കവെ; താന്‍ നിരപരാധിയെന്നും അക്കൗണ്ടിലുള്ളത് റമ്മി കളിച്ച് നേടിയ പണമെന്നും ബിജുലാല്‍; തട്ടിപ്പ് നടത്തിയത് മറ്റാരോ എന്നും ആരോപണം; ധനവകുപ്പ് നിയോഗിച്ച പ്രത്യേക സംഘവും അന്വേഷണവുമായി മുന്നോട്ട്

Britishmalayali
kz´wteJI³

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാല്‍ പിടിയിലായി. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍നിന്നു രണ്ട് കോടി രൂപ തട്ടിയ കേസിലാണ് സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസില്‍ വച്ചാണ് പിടികൂടിയത്.  പൊലീസില്‍ കീഴടങ്ങാനായാണ് രാവിലെ ബിജുലാല്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയത്.

മാധ്യമങ്ങളുമായി സംസാരിക്കവെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഓണ്‍ലൈനില്‍ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും താന്‍ ട്രഷറിയില്‍നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗി്ച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്നും  ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാല്‍ പറഞ്ഞു. അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി.  മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് ബിജുലാല്‍ കീഴടങ്ങാനെത്തിയത്. 

മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥന്‍ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന്‍ ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ രണ്ട് കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.

ഭാര്യ സിമിക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് രണ്ടാം പ്രതിയാക്കിയതെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. അതേസമയം ധനവകുപ്പ് നിയോഗിച്ച പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പരാതി കിട്ടിയതിന് പിന്നാലെ ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലന്‍സ് ജോയിന്റ് ഡയറക്ടര്‍ വി.സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ തുക തട്ടിയെടുത്തിട്ടുണ്ടാകാം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബിജുലാലിന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

ഓഫീസിലെ സാങ്കേതിക പിഴവുകള്‍ യഥാസമയം കണ്ടെത്തി പരിഹരിക്കാത്തതാണ് ബിജുലാലിനെ തുകമാറ്റാന്‍ സഹായിച്ചത്. രണ്ട് കോടി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബിജുലാലിനെ കുരുക്കിയതും ഈ പിഴവുകള്‍ തിരിച്ചറിഞ്ഞതോടെയാണ്. തട്ടിപ്പിന്റെ കഥ പുറംലോകം അറിഞ്ഞതോടെ സമാനരീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് ധനവകുപ്പ് അന്വേഷിക്കുകയാണ്.

സംഭവം ഗുരുതരമായി എടുക്കുകയാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിക്കുന്നത്.അതുകൊണ്ടാണ് ധനവകുപ്പ് മേധാവിയെത്തന്നെ അന്വേഷണത്തിനു നിയോഗിച്ചത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രഷറിയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ തീരുമാനിക്കും. തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ നപടിയെടുക്കും. ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താന്‍ ആരെയും അനുവദിക്കില്ല -മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്തുകൊണ്ട് പാസ്വേഡ് റദ്ദാക്കിയില്ല: ട്രഷറിയില്‍നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിക്കണമെങ്കില്‍ അക്കൗണ്ടന്റു മാത്രം കണ്ടാല്‍ പോരാ. മുകളിലുള്ള ഓഫീസറും കാണണം. മെയ് 31-നു വിരമിച്ച ട്രഷറി ഓഫീസറുടെ പാസ്വേഡ് ഉപയോഗപ്പെടുത്തിയാണ് ബിജുലാല്‍ അനധികൃത ഇടപാടിന് അംഗീകാരം നല്‍കിയത്. ട്രഷറിജീവനക്കാര്‍ വിരമിക്കുമ്പോള്‍ അവരുടെ യൂസര്‍ ഐ.ഡി.യും പാസ്വേഡും ഒഴിവാക്കണമെന്നാണു ചട്ടം. വിരമിച്ചവരുടെ യൂസര്‍ നെയിമും പാസ്വേഡും യഥാസമയം റദ്ദാക്കാത്തതിന് ഉത്തരവാദികളാര്? സമാന സംഭവങ്ങള്‍ വേറെയുണ്ടോ? എന്നിവയാക്കെ സാങ്കേതികമായി വന്ന പാളിച്ചകളാണ്.

തട്ടിപ്പ് നടന്നത് 27-നാണ്. ഇതോടെ, കണക്ക് പൊരുത്തപ്പെടാതെ വന്നു. അങ്ങനെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. എന്നാല്‍, ജില്ലാ ട്രഷറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് 30-നാണ്. എന്തുകൊണ്ട് പണം പോയെന്നു കണ്ടെത്താന്‍ രണ്ടുദിവസം വേണ്ടിവന്നു? 27-ന് കണക്ക് പൊരുത്തപ്പെടാതെയാണോ ട്രഷറി അടച്ചത്? അതോ അറിഞ്ഞിട്ടും മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ? ആരാണ് ഇതിനുത്തരവാദി? ട്രഷറി സോഫ്റ്റ്വേറില്‍ മറ്റെന്തെങ്കിലും പഴുതുകളുണ്ടോ? കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സ്റ്റാന്‍ഡൈസേഷന്‍ ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി എന്ന സ്ഥാപനമാണ് ട്രഷറി സോഫ്റ്റ്വേറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയത്. എന്‍.ഐ.സി.യും ട്രഷറി ഐ.ടി. വിഭാഗവുമാണ് ഇതിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്. ഇരുവരോടും ഒരുവട്ടംകൂടി സമഗ്രമായ പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി പ്രതികരിച്ചത്.

തട്ടിപ്പുകേസ് പ്രതി എം.ആര്‍. ബിജുലാല്‍ മുമ്പിരുന്ന ട്രഷറികളിലെ അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാനത്ത് കാന്‍സല്‍ചെയ്ത ട്രഷറി ചെക്കുകളുടെ എല്ലാ കേസുകളും പരിശോധിക്കും. ശമ്പളം, പെന്‍ഷന്‍ ഒഴികെയുള്ള ബില്ലുകള്‍ മാറുംമുമ്പ് ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. തട്ടിപ്പ് കണ്ടെത്തിയതോടെ ട്രഷറിയിലെ സോഫ്റ്റ്വേറില്‍ ഗുരുതര പിഴവ് (ബഗ്) ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥന്‍ നടത്തുന്ന ഇടപാടിന്റെ വിവരങ്ങള്‍ സോഫ്റ്റ്വേറില്‍ നീക്കംചെയ്യാം. തെറ്റിപ്പോയ ഇടപാടുകള്‍ റദ്ദാക്കാനാണ് ഇത് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ആ പണം മറ്റ് അക്കൗണ്ടിലേക്കു മാറ്റുന്നത് ഇതോടൊപ്പം സ്വയം റദ്ദാവില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category