1 GBP = 94.80 INR                       

BREAKING NEWS

ഇന്ത്യ ഭയങ്കരമായ പ്രശ്നത്തില്‍; ചൈനയില്‍ കോവിഡ് പടരുന്നു; കോവിഡ് മഹാമാരിക്കെതിരെ അമേരിക്ക നടത്തിയത് മികച്ച പോരാട്ടം: മരണം 1.60 ലക്ഷം പിന്നിട്ടിട്ടും 4.7 ദശലക്ഷം പേര്‍ രോഗികളായിട്ടും വീമ്പു പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: ഇന്ത്യ, ചൈന തുടങ്ങി വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ് മഹാമാരിക്കെതിരെ യുഎസ് മികച്ച പോരാട്ടമാണു നടത്തുന്നതെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് പിടിമുറുക്കിയ ഇന്ത്യ ഭയങ്കരമായ പ്രശ്നത്തിലാണെന്നും ചൈനയില്‍ വലിയ തോതില്‍ കൊറോണ വൈറസ് തിരിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു.

'മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണു ഞാന്‍ കരുതുന്നത്. മറ്റേതൊരു രാജ്യത്തേക്കാളും നന്നായിട്ടാണു ചെയ്തത്. ശരിക്കു നോക്കിയാല്‍, പ്രത്യേകിച്ചും രണ്ടാം തരംഗത്തില്‍ പല രാജ്യങ്ങളിലും കൂടുതലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ സമയത്ത് എന്താണിവിടെ നടക്കുന്നതെന്നു മനസ്സിലാകും. ഇന്ത്യയേക്കാളും ചൈനയേക്കാളും കേസുകള്‍ കൂടുതലായിരുന്നു എന്നതു മറക്കരുത്. ചൈനയില്‍ ഇപ്പോള്‍ രോഗം വീണ്ടും വരുന്നു. ഇന്ത്യയിലും ഭയങ്കര പ്രശ്നമാണ്. മറ്റു രാജ്യങ്ങളും പ്രശ്നത്തിലാണ്.' മാധ്യമ പ്രവര്‍ത്തകരോടു ട്രംപ് പറഞ്ഞു.

60 ദശലക്ഷം പേര്‍ക്കു യുഎസില്‍ കോവിഡ് പരിശോധന നടത്തിയെന്നും ഒരു രാജ്യവും ഇതിന്റെ അടുത്തു പോലുമില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ലോകത്ത് കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യമാണു യുഎസ്. 4.7 ദശലക്ഷം പേരാണു രോഗബാധിതരായത്. 1.60 ലക്ഷത്തിലേറെ പേര്‍ മരിച്ചു എന്നിട്ടും വീമ്പിളക്കുകയാണ് ട്രംപ്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,55,745 ആയി. ചൊവ്വാഴ്ച മാത്രം 52,050 പേര്‍ക്കു രോഗം വന്നു. ചൈനയില്‍ ചൊവ്വാഴ്ച 36 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. പ്രഭവകേന്ദ്രമായ ചൈനയില്‍ ആകെ 84,464 പേര്‍ക്കാണു കോവിഡ് പോസിറ്റീവായത്; 4634 പേര്‍ മരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category