1 GBP = 93.50 INR                       

BREAKING NEWS

അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവില്‍ എതിരാളിയെ കൊലപ്പെടുത്തിയ ശേഷം സുന്ദരിയായ ഭാര്യയെ സ്വന്തമാക്കി; പെണ്‍സുഹൃത്തിനൊപ്പം ഇന്ത്യയില്‍ കഴിയവെ എതിരാളികള്‍ പദ്ധതിയിട്ടത് ഒപ്പമുള്ള യുവതിയെ ഉപയോഗിച്ച് തന്നെ ശ്രീലങ്കന്‍ അധോലോക നേതാവിനെ വകവരുത്താന്‍; അങ്കോട ലക്കയുടെ ദുരൂഹ മരണത്തില്‍ ഇനി അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക്

Britishmalayali
kz´wteJI³

കോയമ്പത്തൂര്‍: ശ്രീലങ്കന്‍ അധോലോക നേതാവ് തമിഴ്നാട്ടില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തമിഴ്നാട് സി.ബി.സിഐ.ഡി.ക്ക്. അങ്കോട ലക്കയെന്ന മധുമ ചന്ദന ലസന്ത ഫെരേരയുടെ (35) ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ്‌ഐജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് തമിഴ്നാട് ഡിജിപിയുടെ ഉത്തരവിറങ്ങി. കേസ് അന്വേഷണം ശ്രീലങ്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.സ്.ഐ.ഡിക്ക് കൈമാറിയത്.

അങ്കോട ലക്കയെ ജൂലൈ ആദ്യം ഇന്ത്യയില്‍വെച്ച് വിഷം കൊടുത്തുകൊന്നു എന്നാണ് ശ്രീലങ്കന്‍ പൊലീസിന്റെ നി?ഗമനം. ശ്രീലങ്കന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം അനുസരിച്ച് അദ്ദേഹത്തോടൊപ്പം ഇന്ത്യയില്‍ താമസിച്ചിരുന്ന ഒരു സ്ത്രീയെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ അയാളുടെ എതിരാളികള്‍ പദ്ധതിയിട്ടിരുന്നു. അദ്ദേഹത്തിന്റെ സഹോദരിമാരില്‍ ഒരാളെ വീഡിയോ സ്ട്രീമിങ് വഴി ശവസംസ്‌കാരം കാണാന്‍ അനുവദിച്ചിരുന്നു.

ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച മൂന്നുപേരെ കോയമ്പത്തൂര്‍ പീളമേട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കോട ലക്കയുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച കേസിലാണ് മൂന്ന് പേരെ കോയമ്പത്തൂര്‍ സിറ്റി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. അമാനി തഞ്ചി, ശിവകാമി സുന്ദരി, ധ്യാനേശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. അങ്കോട ലക്ക, പെണ്‍സുഹൃത്ത് അമാനി താന്‍ചി മുഖാരിയ എന്നിവര്‍ക്ക് കോയമ്പത്തൂര്‍, ബംഗാള്‍ വിലാസത്തില്‍ രണ്ട് വ്യാജ ആധാര്‍ കാര്‍ഡുകളും മേല്‍വിലാസങ്ങള്‍ തെളിയിക്കുന്ന രേഖകളും നല്‍കിയത് മധുര സ്വദേശിനിയായ അഡ്വ. ശിവകാമി സുന്ദരിയാണെന്ന് വ്യക്തമായിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീലങ്കയില്‍ നടന്ന ഏറ്റുമുട്ടലില്‍ അങ്കോട ലക്കയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയ എതിര്‍സംഘാംഗങ്ങളിലെ പ്രധാനിയുടെ ഭാര്യയാണ് അമാനി. ഏറ്റുമുട്ടലിന് ശേഷം യുവതിയെ അങ്കോട ലക്ക തന്റെ ഒപ്പം കൂട്ടുകയായിരുന്നു. ഇതിനിടെ ഞായറാഴ്ച രാത്രി കോയമ്പത്തൂര്‍ ജില്ലാ ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അമാനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം ഗര്‍ഭിണിയായ ഇവരെ ഗര്‍ഭം അലസിയതിനെത്തുടര്‍ന്നാണ് ആശുപത്രിയിലാക്കേണ്ടിവന്നത്.

ബംഗാള്‍ വിലാസത്തില്‍ ആധാര്‍ കാര്‍ഡ് എത്തിച്ചുനല്‍കിയ ബംഗാളിയെ പൊലീസ് തിരയുകയാണ്. കോയമ്പത്തൂരില്‍ അങ്കോട ലക്ക താമസിച്ച വീട്ടില്‍ നടത്തിയ തിരച്ചിലില്‍ വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍, ആധാര്‍ കാര്‍ഡുകള്‍, സിംകാര്‍ഡുകള്‍, സെല്‍ഫോണുകള്‍, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തു.അങ്കൊട ലക്ക ഇന്ത്യയിലെത്തിയ ആദ്യകാലത്ത് ഒളിവില്‍ താമസിക്കാനായി സഹായമൊരുക്കിയത് ശിവകാമി സുന്ദരിയാണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സുഹൃത്തായ ഈറോഡ് സ്വദേശി ധ്യാനേശ്വരന്‍ തിരുപ്പൂരില്‍ വാടകവീടെടുത്തുനല്‍കുകയും പിന്നീട് കോയമ്പത്തൂര്‍ വിലാസം സംഘടിപ്പിച്ച് ആധാര്‍ കാര്‍ഡ് എത്തിച്ചുനല്‍കുകയും ചെയ്തു.

അങ്കോട ലക്കയെ ജൂലൈ 3 ന് രാത്രി അബോധാവസ്ഥയില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കോയമ്പത്തൂരിലെ കലപട്ടി റോഡിലെ ചേരന്‍ മനഗറിനടുത്തുള്ള ഗ്രീന്‍ ഗാര്‍ഡനില്‍ നിന്നുള്ള ആര്‍ പ്രദീപ് സിങ് ആണെന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. അവര്‍ ബന്ധുക്കളാണെന്ന് അധികൃതരോട് പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category