1 GBP = 93.50 INR                       

BREAKING NEWS

അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 വയസ്സുകാരന്‍ മോഷ്ടിച്ചത് ഒരു ലക്ഷത്തിലേറെ രൂപ; മോഷണ മുതല്‍ സൂക്ഷിച്ച മുത്തശ്ശി അറസ്റ്റില്‍: ഒളിവില്‍ പോയ അമ്മയ്ക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 12 വയസ്സുകാരന്‍ മോഷ്ടിച്ചത് ഒരു ലക്ഷത്തിലേറെ രൂപ. കുട്ടിയെ പൊലീസ് പിടികൂടി.. ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും 1.2 ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് കുട്ടി പൊലീസ് പിടിയിലായത്. ജൂലായ് 27-നാണ് നിര്‍ത്തിയിട്ട കാറില്‍നിന്നും 1.2 ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷണം പോയത്. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടി മോഷ്ടാവിനെ തിരിച്ചറിഞ്ഞു. എന്നാല്‍ അമ്മയുടെ നിര്‍ദേശപ്രകാരമാണ് കാറില്‍നിന്ന് പണം മോഷ്ടിച്ചതെന്നായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തല്‍.

മോഷണമുതല്‍ സൂക്ഷിച്ചതിന് കുട്ടിയുടെ മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, 12-കാരന്റെ അമ്മ ഒളിവില്‍പോയിരിക്കുകയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അമ്മയുടെ നിര്‍ദേശപ്രകാരമാണ് കാറില്‍നിന്ന് പണം മോഷ്ടിച്ചതെന്നും അമ്മയും മുത്തശ്ശിയും തന്നെ മോഷണത്തിന് ഉപയോഗിക്കുന്നത് പതിവാണെന്നുമായിരുന്നു 12-കാരന്റെ മൊഴി. കാറിലെ മോഷണത്തിന് അമ്മയാണ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും വെളിപ്പെടുത്തി. ഇതോടെയാണ് കുട്ടിയുടെ അമ്മയിലേക്കും മുത്തശ്ശിയിലേക്കും അന്വേഷണം നീണ്ടത്.

മോഷണം പോയ പണത്തില്‍ 1.10 ലക്ഷം രൂപ ഇതുവരെ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മുത്തശ്ശിയാണ് പണമടങ്ങിയ ബാഗ് സൂക്ഷിച്ചിരുന്നത്. ഇതില്‍ 1.05 ലക്ഷം രൂപയുണ്ടായിരുന്നു. 5000 രൂപ കുട്ടിയില്‍നിന്നും കണ്ടെടുത്തു. അതേസമയം, കുട്ടി പൊലീസ് പിടിയിലായതോടെ അമ്മ ഒളിവില്‍പോയിരിക്കുകയാണ്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category