1 GBP = 93.50 INR                       

BREAKING NEWS

ബൈജൂസ് ലേണിങ് ആപ്പില്‍ വീണ്ടും വിദേശ മുലധന നിക്ഷേപം; റഷ്യ-ഇസ്രയേലി ശതകോടീശ്വരന്‍ നിക്ഷേപിക്കുന്നത് 3000 കോടി രൂപ: പുതിയ നിക്ഷേപം കൂടി എത്തുന്നതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യണ്‍ ഡോളര്‍ മറികടക്കും

Britishmalayali
kz´wteJI³

ബെംഗളുരു: രാജ്യത്തെതന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പില്‍ വീണ്ടും വിദേശ മൂലധന നിക്ഷേപം. ഇത്തവണ 3000 കോടി രൂപയുടെ വിദേശ മൂലധന നിക്ഷേപമാണ് ബൈജൂസില്‍ എത്തുന്നത്. റഷ്യ-ഇസ്രയേലി ശതകോടീശ്വരനായ യൂറി മില്‍നേര്‍ ആണ് 3000 കോടി രൂപ(400 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.

ഈയാഴ്ച അവസാനത്തോടെ ബൈജൂസുമായി യൂറി മില്‍നേര്‍ കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യണ്‍ ഡോളര്‍ മറികടക്കും. പുതിയ നിക്ഷേപംകൂടിയെത്തുന്നതോടെ പേ ടിഎം കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പാകും ബൈജൂസ്. കഴിഞ്ഞവര്‍ഷം 100 കോടി ഡോളര്‍ സമാഹരിച്ചതിലൂടെ പേ ടിഎം 16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ജൂണില്‍ ആഗോള ടെക്‌നോളജി നിക്ഷേപ സ്ഥാപനമായ ബോണ്ടില്‍നിന്ന് ബൈജൂസില്‍ നിക്ഷേപമെത്തിയതോടയാണ് 10.5 ബില്യണ്‍ ഡോളര്‍മൂല്യമുള്ള സ്ഥാപനമായി ബൈജൂസ് വളര്‍ന്നത്. ജനുവരിയില്‍ ടൈഗര്‍ ഗ്ലോബലും ബൈജൂസില്‍ 20 കോടി ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category