1 GBP = 93.50 INR                       

BREAKING NEWS

ഞാന്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദി... ഈ രാജ്യത്തിലെ സര്‍വചരാചരങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും സമൃദ്ധിക്കുമായി ഭഗവാന്‍ ശ്രീരാമചന്ദ്രനോട് പ്രാര്‍ത്ഥിക്കുന്നു.... അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് വെള്ളി ശിലയിട്ട് പ്രധാനമന്ത്രി; ഹനുമാന് വെള്ളി കിരീടം നല്‍കി അനുവാദം വാങ്ങി; രാംലല്ലയില്‍ സാഷ്ടാംഗം പ്രണമിച്ച് പൂജ; പാരിജാത തൈ നട്ട് പൂജാ ചടങ്ങിലേക്ക്; മോദിക്കൊപ്പം ചടങ്ങില്‍ പ്രധാന ശ്രദ്ധ കേന്ദ്രമായി ആര്‍ എസ് എസ് തലവനും; അയോധ്യയില്‍ ഇനി ക്ഷേത്ര നിര്‍മ്മാണം

Britishmalayali
kz´wteJI³

അയോധ്യ: ഞാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദി, ഈ രാജ്യത്തിലെ സര്‍വചരാചരങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും സമൃദ്ധിക്കുമായി ഭഗവാന്‍ ശ്രീരാമചന്ദ്രനോട് പ്രാര്‍ത്ഥിക്കുന്നു. പിന്നീട് 20 മിനിറ്റോളം മന്ത്ര മുഖരിതം രാമജന്മഭൂയിലെ പ്രധാന വേദി. കൃത്യം 12.44 പിന്നിട്ടതും ശിലാസ്ഥാപനം.

അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന് വെള്ളിശില പാകി രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രനിര്‍മ്മാണത്തിന് എത്തിച്ചതില്‍ ഒമ്പതു ശിലകളാണ് പൂജിച്ചത്. ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതും ചടങ്ങിലെ പ്രധാന സാന്നിധ്യമായി. രാമജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം ചടങ്ങുകളില്‍ പങ്കെടുത്തത്. അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജക്കായി പ്രധാനമന്ത്രി രാവിലെയാണ് എത്തിയത്.

12.40ന് ശേഷമുള്ള 32 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തിലായിരുന്നു പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍ഡും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥ സ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിരുന്നു. ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി മോദി ശ്രീ രാം ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഒരു പാരിജാത വൃക്ഷ തൈ നട്ടു. ഈ വൃക്ഷത്തെ ദൈവികമായി കണക്കാക്കും.

അയോധ്യയിലെത്തിയ ശേഷം മുന്‍കൂട്ടി നിശ്ചയിച്ച എല്ലാം പരിപാടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിനായ വേദിയിലെത്തി. 11.30 നാണ് ലക്‌നൗ എയിര്‍പോര്‍ട്ടില്‍ നിന്ന് വ്യോമസേന ഹെലികോപ്റ്ററില്‍ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തുകയായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ശേഷം പ്രധാനമന്ത്രി ഹനുമാന്‍ ഗഡി ക്ഷേത്രദര്‍ശനം നടത്തി. ഇവിടെ വെള്ളി കിരീടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് രാംലല്ലയില്‍ എത്തി സാഷ്ടടാഗം പ്രണമിച്ച ശേഷം ക്ഷേത്രവളപ്പില്‍ പാരിജാത തൈ നട്ടു. തുടര്‍ന്നാണ് പ്രധാന വേദിയിലെത്തിയത്. കൊറോണ വൈറസ് മാര്‍ഗ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്.

ആകെ 175 പേര്‍ക്കാത്രമാണ് ക്ഷണക്കത്ത് നല്‍കിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നല്‍കിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാല്‍ അന്‍സാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാല്‍ അന്‍സാരി പരിപാടിയില്‍ പങ്കെടുത്തു.പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് സരയൂ നദീ തീരത്ത് നിരവധി വേദികള്‍ തീര്‍ത്ത് നദീപൂജയും തര്‍പ്പണവും ചൊവ്വാഴ്ച വിവിധ സന്യാസി സമൂഹങ്ങള്‍ നടത്തിയിരുന്നു. 11000 ചിരാതുകള്‍ തെളിയിച്ചാണ് ദീപോത്സവവും ആരതിയും നടന്നത്.

നിലവില്‍ രാംലാല വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിലും രാമാചര്‍ച്ചന നടന്നു. റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂതീരവും സ്‌നാനഘട്ടുകളും ദീപങ്ങളും വര്‍ണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായിട്ടുണ്ട്. ചുവരുകളിലെല്ലാം കലാകാരന്മാരുടെ രാമകഥാ ചിത്രീകരണം. റോഡരികിലെ കെട്ടിടങ്ങള്‍ക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം ചാര്‍ത്തിയിട്ടുണ്ട്. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമാണ് അയോധ്യ.

മൂന്നര വര്‍ഷം ?കൊണ്ട് ക്ഷേത്രം നിര്‍മ്മിക്കാനാണ് നിര്‍മ്മാണ ചുമതലയുള്ള ട്രസ്റ്റ് ലക്ഷ്യമിടുന്നത്. 84,000 അടി വിസ്തീര്‍ണ്ണമുള്ള ക്ഷേത്രത്തിന്റെ ശിലാസ്ഥാപനമാണ് നടന്നത്. 167 അടി ഉയരമാണ് ക്ഷേത്രത്തിന് ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ ക്ഷേത്രമായി ഇത് നിര്‍മ്മിക്കാനാണ് ഉദ്ദേശം. 30 കോടി രൂപയോളം ആദ്യ ഘട്ടത്തിനായി കിട്ടിയിട്ടുണ്ട്. 29 വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി അയോദ്ധ്യയില്‍ എത്തുന്നത്. ചടങ്ങിന്റെ ഭാഗമായി നഗരം ചായക്കൂട്ടുകളാല്‍ വര്‍ണ്ണാഭമാക്കിയിരുന്നു. പൂക്കളാലും പലവിധം കലാ പ്രദര്‍ശനങ്ങളാലും അലങ്കരിച്ചിരുന്നു.

വര്‍ഷങ്ങളായുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഗ്ദാനത്തിന്റെ സാക്ഷാത്ക്കാരം കൂടിയാണ് നരേന്ദ്ര മോദി നടത്തിയത്. 1990 കളില്‍ രാമക്ഷേത്രത്തിന് വേണ്ടി നടന്ന പ്രചരണങ്ങളില്‍ പ്രധാനിയായിരുന്നു നരേന്ദ്രമോദി. അയോദ്ധ്യയില്‍ വലിയ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ചടങ്ങിനായി യുപി സര്‍ക്കാരും വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. സംസ്ഥാന പൊലീസിന് പുറമേ എന്‍എസ്ജി കമാന്റോകളും നിലയുറപ്പിച്ചിരുന്നു. ദശകങ്ങള്‍ നീണ്ട തര്‍ക്കത്തിനും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സുപ്രീംകോടതി അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് തീര്‍പ്പ് കല്‍പ്പിച്ചത്. 1992 ഡിസംബര്‍ 6 നായിരുന്നു അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ 1990 ലെ പ്രചരണങ്ങളില്‍ മുന്നില്‍ ഉണ്ടായിരുന്ന പാര്‍ട്ടി നേതാവ് എല്‍ കെ അദ്ധ്വാനി വീഡിയോ വഴിയായിരുന്നു ചടങ്ങുകള്‍ കണ്ടത്. മുരളി മനോഹര്‍ ജോഷിയെയും അദ്ധ്വാനിയെയും അവസാന നിമിഷമാണ് ക്ഷേത്ര നിര്‍മ്മാണ ചുമതലയുള്ള രാം ജന്മഭുമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചത്. 1990 ലെ അദ്ധ്വാനിയുടെ രഥയാത്രയോടെയാണ് രാമക്ഷേത്രം പ്രചരണം ശക്തമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category