1 GBP = 94.80 INR                       

BREAKING NEWS

നയതന്ത്ര കടത്തിനിടെ കണ്ടെത്തിയത് ഗുരുതര പ്രോട്ടോകോള്‍ വീഴ്ച; കോണ്‍സുലേറ്റ് വാഹനത്തില്‍ എത്തിയത് ഖുറാന്‍ എന്ന് പറഞ്ഞ് പിടിച്ചു നില്‍ക്കാനുള്ള നീക്കവും വില പോവില്ല; ഗവര്‍ണ്ണറെ കണ്ട് അന്വേഷണ പുരോഗതി അറിയിച്ച എന്‍ഐഎ സംഘം സൂചന നല്‍കിയത് മന്ത്രിയുടെ ചോദ്യം ചെയ്യലിനുള്ള സാധ്യതകള്‍; പ്രോട്ടോകോള്‍ ലംഘനത്തിന്റെ നിയമ വശം പരിശോധിച്ച് വിദേശകാര്യ വകുപ്പും; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പിണറായിക്ക് കൈവിടേണ്ടി വന്നേക്കും; ജലീലിന്റെ രാജി സാധ്യത ചര്‍ച്ചയാകുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആസന്നമെന്ന സൂചനകള്‍ ശക്തമാകുന്നു. പ്രോട്ടോക്കോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റുമായി ഇടപാട് നടത്തിയതിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കേണ്ടി വരുമെന്ന സൂചന സംസ്ഥാന സര്‍ക്കാരിനു കേന്ദ്രത്തില്‍ നിന്നും ലഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. യുഎഇ കോണ്‍സുലെറ്റുമായി നടത്തിയ ഇടപടലിനു പുറമേ സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം ജലീലില്‍ ആരോപിക്കപ്പെടുന്ന പശ്ചാത്തലം കൂടി കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള എന്‍ഐഎ അന്വേഷണം ജലീലിനു കുരുക്കായി മാറിയേക്കുമെന്ന കാര്യം കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു മാസത്തിനുള്ളില്‍ മന്ത്രി ജലീല്‍ രാജിവയ്ക്കേണ്ടി വരുന്ന സൂചനകളാണ് ശക്തമാകുന്നത്. വിവാദവുമായി മുറിച്ചുമാറ്റാകാത്ത ബന്ധം ജലീലിനു ഉണ്ടെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ച വിവരം എന്ന് സൂചനയുണ്ട്. അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ജലീലിനെ ചോദ്യം ചെയ്യേണ്ടി വരും. മന്ത്രി എന്ന നിലയില്‍ ഇതിനു തടസങ്ങളുണ്ട്. അതിനാലാണ് മന്ത്രി ജലീലിന്റെ രാജി വേണ്ടി വരുമെന്ന കാര്യം കേരളത്തിന്റെ ശ്രദ്ധയിലേക്ക് കേന്ദ്രം കൊണ്ടുവരുന്നത്.

മൂന്നാഴ്ച മുന്‍പ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സ്വപ്നയ്ക്കുള്ള ബന്ധം ചൂണ്ടിക്കാട്ടാനാണ് ഗവര്‍ണറെ എന്‍ഐഎ സംഘം സന്ദര്‍ശിച്ചത് എന്ന് ശ്രുതികള്‍ പരന്നിരുന്നെങ്കിലും ജലീലും സ്വര്‍ണ്ണക്കടത്തുമായി വന്ന ബന്ധം ചൂണ്ടിക്കാട്ടാനാണ് ഈ സന്ദര്‍ശനം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതൊക്കെ തന്നെ അറിയുന്നതുകൊണ്ടാണ് രാജി ആസന്നമെങ്കില്‍ ജലീലിനെ രക്ഷിക്കേണ്ടതില്ലെന്ന തീരുമാനം ഭരണസിരാകേന്ദ്രത്തില്‍ ഉരുത്തിരിയുന്നതും.


സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ നടത്തിവരുന്ന അന്വേഷണം ജലീലിനു കുരുക്കായി മാറിയേക്കുമെന്നു മന്ത്രിസഭയില്‍ ജലീലിന്റെ രക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയനും ബോധ്യമായിട്ടുണ്ട്. സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കെ മന്ത്രി ജലീലിന്റെ രാജി ആസന്നമെന്ന് ഇടതു കേന്ദ്രങ്ങളും വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. രാജി വേണ്ടി വന്നാല്‍ മന്ത്രി എന്ന നിലയിലുള്ള പരിരക്ഷ ജലീലിനു നഷ്ടമാകും. ഇത് ജലീലിനു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു ജലീലിനെ ചോദ്യം ചെയ്യാനോ മറ്റു നടപടികള്‍ക്കോ എന്‍ഐഎയ്ക്ക് മുന്നില്‍ തടസവും വരില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ രാജി എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. മന്ത്രി എന്ന നിലയില്‍ ജലീല്‍ യുഎഇ കോണ്‍സുലെറ്റുമായി ഇടപെട്ട രീതികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു മന്ത്രിക്ക് ചേരാത്ത വിധത്തില്‍ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീല്‍ ഇടപെട്ടത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ബോധ്യം വന്നിട്ടുണ്ട്. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയ ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം. ഇതെല്ലാം ജലീല്‍ കാറ്റില്‍പ്പറത്തുകയാണ് ചെയ്തത്. ഇത് എന്തിനു വേണ്ടിയാണ് എന്ന അന്വേഷണമാണ് വിദേശകാര്യാ മന്ത്രാലയം നടത്തുന്നത്. ഇതിനു ചുവടുപിടിച്ചുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയും നടത്തുന്നത്.

ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വണ്ടികള്‍ സ്വര്‍ണ്ണക്കടത്തിനു ഉപയോഗിച്ചോ എന്ന അന്വേഷണം എന്‍ഐയും നടത്തുന്നുണ്ട്. നിലവില്‍ കസ്റ്റംസ് ആണ് ഇത് അന്വേഷിക്കുന്നത്. യുഎഎ കോണ്‍സുലേറ്റില്‍ നിന്നും സിആപ്റ്റിലേക്ക് വന്ന പാഴ്സലില്‍ ഖുറാന്‍ ആയിരുന്നെന്നും ഇത് തന്റെ മണ്ഡലത്തിലേക്ക് അയച്ചു എന്നാണ് ജലീല്‍ തന്നെ വ്യക്തമാക്കിയത്. യുഎഇ കോണ്‍സുലെറ്റില്‍ നിന്നും റംസാന്‍ കിറ്റുകള്‍ വാങ്ങി തന്റെ മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്നും ജലീല്‍ സമ്മതിച്ചിട്ടുണ്ട്. ഒരു സംസ്ഥാന മന്ത്രി എന്ന നിലയില്‍ മന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘനം തെളിയിക്കുന്നതാണ് ഈ രണ്ടു ഇടപാടുകളും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു സംശയ നിഴലിലാണ് നിലവില്‍ യുഎഇ കോണ്‍സുലേറ്റ്. ഈ കോണ്‍സുലെറ്റുമായാണ് മന്ത്രി ജലീല്‍ ജലീല്‍ നേരിട്ട് ഇടപെട്ടിരിക്കുന്നത്. യുഎഐ കോണ്‍സുലെറ്റില്‍ നിന്നും സി ആപ്റ്റ് വഴി മലപ്പുറത്തേക്ക് പോയ പാക്കറ്റുകള്‍ ഖുറാന്‍ ആണെന്ന് മന്ത്രി ജലീല്‍ പറയുന്നുണ്ടെങ്കിലും ഇതും സംശയാസ്പദമായി നിലനില്‍ക്കുകയാണ്. ഇതെല്ലാം തന്നെ കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

മടിയില്‍ കനമില്ലാത്തവന്‍, വഴിയില്‍ ആരെപ്പേടിക്കണം എന്നാണ് ഇതുമായി ബന്ധപ്പെട്ട ഫെയ്സ് ബുക്ക് പോസ്റ്റില്‍ മന്ത്രി ജലീല്‍ പറഞ്ഞത്. രാജ്യദ്രോഹം, പ്രോട്ടോകോള്‍ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആര്‍ക്കും ആരെയും ഭയപ്പെടേണ്ടതില്ല. വിശുദ്ധ ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെടാത്തിടത്തോളം കാലം ഖുര്‍ആന്‍ കോപ്പികള്‍ മസ്ജിദുകളില്‍ ആര് നല്‍കിയാലും അതെങ്ങനെയാണ് തെറ്റാവുക? സര്‍ക്കാര്‍ വാഹനത്തിന്റെ നാലയലത്ത് പോലും അടുപ്പിക്കാന്‍ പറ്റാത്ത ഗ്രന്ഥമാണ് ഖുര്‍ആനെന്നാണോ ഇക്കൂട്ടരുടെ പക്ഷം? അങ്ങിനെയെങ്കില്‍, അവരത് തുറന്ന് പറയണം. എന്നിട്ടെനിക്കുള്ള ശിക്ഷയും വിധിക്കണം-ഫെയ്സ് ബുക്ക് പോസ്റ്റില്‍ മന്ത്രി പറയുന്നു. പക്ഷെ വിതരണം ചെയ്തത് ഖുറാന്‍ തന്നെ ആയിരുന്നോ എന്ന ചോദ്യം ഇവിടെ ബാക്കിയാവുകയാണ്. ഇതെല്ലാം മന്ത്രി നേരിട്ട് അറിഞ്ഞു നടത്തിയതാണ്. സംസ്ഥാന മന്ത്രിസഭയ്ക്കോ മറ്റു മന്ത്രിമാര്‍ക്കോ ഒരു ഉത്തരവാദിത്തവുമില്ല. മന്ത്രിസഭ അറിഞ്ഞു നടത്തിയ ഒരു കാര്യത്തിന് നല്‍കുന്ന മറുപടിയാണ് വ്യക്തിപരമായി നടത്തിയ ഒരു കാര്യത്തിന്, അതും ഒരു വിദേശരാജ്യവുമായി നടത്തിയ ഇടപാടിന്റെ പേരില്‍ മന്ത്രി നല്‍കിയിരിക്കുന്നത്. ഇതൊക്കെ തന്നെ മന്ത്രിയെ പ്രതിക്കൂട്ടിലാക്കാന്‍ പര്യാപ്തവുമാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ജലീലിനു എതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജലീല്‍ രാജി വയ്ക്കേണ്ടി വരും എന്ന സൂചനകള്‍ സുരേന്ദ്രന് ലഭിച്ചതിനാലാണ് ജലീലിനെതിരെ ആരോപണം സുരേന്ദ്രനും ശക്തിപ്പെടുത്തുന്നത്. ജലീലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുന്‍പ് തന്നെ തങ്ങള്‍ കേരളത്തിന്റെ ശ്രദ്ധയില്‍കൊണ്ട് വന്നു പറയാന്‍ വേണ്ടിയാണ് സുരേന്ദ്രന്‍ ആരോപണങ്ങള്‍ കടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന വാര്‍ത്താസമ്മേളനത്തിലും ജലീലിനെതിരെ സുരേന്ദ്രന്‍ ആഞ്ഞടിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ തന്നെ ഒരു അംഗം സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നോ സംസ്ഥാന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നൊ യാതൊരു പ്രതികരണവും ഇതേ വരെ ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്ത് സംഘത്തെ സഹായിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചു എന്ന ആരോപണം നേരത്തെ ഉയര്‍ന്നുവന്നതാണ്. മുന്‍പ് താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി കെ.ടി ജലീലില്‍ റംസാന്‍ കിറ്റാണോ സ്വര്‍ണകിറ്റാണോ വിതരണം ചെയ്തതെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് പല മാധ്യമപ്രവര്‍ത്തകരും അതിശയോക്തിയോടെയാണ് ഈ ചോദ്യത്തെ കണ്ടത്. എന്നാല്‍ ഇന്ന് അന്വേഷണം ഈ ദിശയിലേക്കാണ് പോകുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സിയാറ്റില്‍ നിന്ന് 28 ബഗേജുകള്‍ മലപ്പുറം ജില്ലയിലേക്ക് പോയി എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിയാറ്റില്‍ കെ.ടി. ജലീലിന്റെ കീഴിലുള്ള വകുപ്പാണ്. ഇവിടേക്ക് യുഎഇ കോണ്‍സുലേറ്റില്‍ നിന്നെന്ന് പറഞ്ഞ് 28 പാക്കറ്റുകള്‍ വന്നിരുന്നുവെന്നും ആ പായ്ക്കറ്റുകളെല്ലാം തന്നെ മലപ്പുറം ജില്ലയിലേക്കാണ് പോയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിയാറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഏജന്‍സികള്‍ നടപടികളാരംഭിച്ചു. എന്നാല്‍ വിശുദ്ധ ഖുറാന്‍ ആണ് മലപ്പുറത്തേക്ക് പോയതെന്നാണ് ജലീല്‍ പറഞ്ഞത്. ഇത് അവിശ്വസനീയമായ കാര്യമാണ്. വിശുദ്ധ ഖുറാന്‍ യുഎഇയില്‍ നിന്ന് ഇവിടെ എത്തിക്കേണ്ട യാതൊരുകാര്യവും ഇല്ല.

കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന ഗ്രന്ഥമാണ് ഖുറാന്‍. 28 പായ്ക്കറ്റുകളില്‍ ചിലത് പൊട്ടിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം സിയാറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. സിയാറ്റിലെ നിയമനങ്ങളെല്ലാം അനധികൃതമായാണ് നടത്തിയിട്ടുള്ളത്. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category