1 GBP = 94.80 INR                       

BREAKING NEWS

ബെയ്റൂട്ട് സ്ഫോടനത്തില്‍ മരണം 135 ആയി; സ്ഫോടനത്തിന് കാരണം തുറമുഖത്തിനടുത്ത് സംഭരിച്ചിരുന്ന അമോണിയം നൈട്രേറ്റ്; റഷ്യന്‍ വ്യാപാരിയില്‍ നിന്നും ആറ് വര്‍ഷം മുന്‍പ് പിടിച്ചെടുത്ത സ്ഫോടക വസ്തു സൂക്ഷിച്ചത് സാധാരണ കെട്ടിടത്തില്‍ ഒരു സുരക്ഷാ മുന്‍കരുതലുമില്ലാതെ; സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളും ഈ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയമുയര്‍ത്തി വിദഗ്ദര്‍; ബെയ്റൂട്ട് സ്ഫോടനത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിവാകുമ്പോള്‍

Britishmalayali
kz´wteJI³

ലബനനിന്റെ തലസ്ഥാന നഗരമായ ബെയ്റൂട്ടിനെ തകര്‍ത്തുകളഞ്ഞ ഉഗ്രസ്ഫോടനത്തില്‍ മരണമടഞ്ഞവരുടെ സംഖ്യ 135 ആയി. അയ്യായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റപ്പോള്‍ നൂറുകണക്കിന്‍ ആള്‍ക്കാരെ കാണാതായിട്ടുണ്ട്. ഏകദേശം 3 ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു എന്നാണ് ആദ്യത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെയും തുറമുഖ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് ഈ ഉഗ്രസ്ഫോടനത്തിന് ഒരു കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബെയ്റൂട്ടിനെ തകര്‍ത്ത അമോണിയം നൈട്രേറ്റിന്റെ കഥ
ബെയ്റൂട്ടിലെ തുറമുഖത്തിന് സമീപമുള്ള കെട്ടിടത്തില്‍ സംഭരിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. പഴയ സോവിയറ്റ് യൂണിയനില്‍ ഉള്‍പ്പെട്ട ജോര്‍ജിയയിലെ ബാടുമിയില്‍ നിന്നും മൊസാംബിക്കിലേക്ക് പോവുകയായിരുന്ന റഷ്യന്‍ കപ്പല്‍ വിവിധ കാരണങ്ങളാല്‍ ബെയ്റൂട്ട് തുറമുഖത്ത് പിടിച്ചിടുകയായിരുന്നു. ഐഗോര്‍ ഗ്രെചുഷ്‌കിന്‍ എന്ന റഷ്യന്‍ വ്യാപാരിയുടെതായിരുന്നു ആ കപ്പലില്‍ ഉണ്ടായിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ്.

ഇത്തരത്തില്‍ അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ ഉണ്ടായിരിക്കേണ്ട ചില രേഖകള്‍ ഇല്ലാത്തതിനാലായിരുന്നു കപ്പല്‍ തുറമുഖത്ത് പിടിച്ചുവച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തുടര്‍ന്ന്, വന്‍തുക പിഴയൊടുക്കിയാല്‍ മാത്രമെ കപ്പല്‍ വിട്ടുനല്‍കുകയുള്ളു എന്നായിരുന്നു ലെബനന്‍ അധികൃതര്‍ പറഞ്ഞത്. ഭാര്യ ഐറിനയുമൊത്ത് സൈപ്രസില്‍ താമസമാക്കിയ ഐഗോര്‍ ഗ്രെചുഷ്‌കിന്‍ പക്ഷെ പാപ്പര്‍ ഹര്‍ജി നല്‍കി പിഴ അടക്കുവാനുള്ള തുക ഇല്ലെന്ന് വരുത്തി തീര്‍ത്ത് കപ്പല്‍ ഉപേക്ഷിക്കുകയായിരുന്നു.

കപ്പല്‍ തുറമുഖത്ത് പിടിച്ചിട്ടപ്പോള്‍ അതിന്റെ സുരക്ഷ ഉറപ്പാക്കുവാനായി നാല് ജീവനക്കാരെ കപ്പലില്‍ തന്നെ തടവിലാക്കിയിരുന്നു. 2014 ജൂലായിലെ മാരിടൈം വെബ്സൈറ്റില്‍, സ്ഫോടകവസ്തുക്കള്‍നിറച്ച കപ്പലിനുള്ളില്‍ തടവുകാരാക്കപ്പെട്ട ജീവനക്കാരുടെ കഥ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും, തടവിലാക്കപ്പെട്ട ജീവനക്കാര്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തതോടെ അവരെ സ്വതന്ത്രരാക്കുകയും സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുവാന്‍ അനുവദിക്കുകയുമായിരുന്നു.

അതിന് ശേഷമാണ് കപ്പലില്‍ ഉണ്ടായിരുന്ന അമോണിയം നൈട്രേറ്റ് വെയര്‍ഹൗസിലേക്ക് മാറ്റുന്നത്. എന്നാല്‍ 2014 ജൂണ്‍ 27 ന് തന്നെ ലബനീസ് കസ്റ്റംസ് ഡയറക്ടറായിരുന്ന ഷഫിക് മെര്‍ഹി ഇത്തരമൊരു സ്ഫോടകവസ്തു തുറമുഖത്തിനടുത്ത് സംഭരിക്കുന്നതിന്റെ അപകടം അധികൃതരെ അറിയിച്ചിരുന്നു. മാത്രമല്ല, യാതോരു സുരക്ഷാ മുന്‍കരുതലുകളുമെടുക്കാതെ ഒരു സാധാരണ കെട്ടിടത്തിനകത്ത് ചാക്കുകളിലായിരുന്നു ഇത് സംഭരിച്ചിരുന്നത്.

നിരുത്തരവാദപരമായി, തുറമുഖത്തിനടുത്ത് ഇത്രയും മാരകമായ സ്ഫോടക വസ്തു സൂക്ഷിച്ച തുറമുഖ അധികൃതര്‍ക്കെതിരെ നടപടികള്‍ എടുക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, തുറമുഖ അധികൃതര്‍ പറയുന്നത്, ഇത് ഇവിടെ നിന്നും നീക്കം ചെയ്യുവാന്‍ നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നായിരുന്നു.

പ്രതികൂല കാലാവസ്ഥയില്‍ ഇത്ര അപകടം പിടിച്ച വസ്തു സൂക്ഷിക്കുവാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇത് തിരച്ചയക്കാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. അതല്ലെങ്കില്‍ ലബനീസ് എക്സ്പ്ലോസീവ് കമ്പനിക്ക് ഇത് വില്‍ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. അഴിമതിയില്‍ ആറാടി നില്‍ക്കുന്ന ഭരണകൂടത്തിന് പക്ഷെ അതിലൊന്നും താത്പര്യമില്ലായിരുന്നു. അപേക്ഷകള്‍ക്ക് മറുപടി നല്‍കാന്‍ പോലും അവര്‍ തയ്യാറായില്ലെന്നാണ് തുറമുഖം അധികൃതര്‍ പറയുന്നത്.

2017- ല്‍ അന്ന് കസ്റ്റംസ് തലവനായി നിയമിതനായ ഡാഹറും അപകടം ചൂണ്ടിക്കാട്ടി ജുഡീഷറിക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പക്ഷെ അതും ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുകയായിരുന്നു.

തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷടങ്ങള്‍ക്കിടയില്‍ പൊലിയാതെ നിന്ന കുഞ്ഞു ജീവന്‍
സ്ഫോടനത്തില്‍ ബെയ്റൂട്ട് നഗരത്തിന്റെ പകുതിയോളം തകര്‍ന്നടിഞ്ഞു. ഏകദേശം 3 ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. മരണം ഇതുവരെ 135 ആയിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. സമയം ഇത്രയും കഴിഞ്ഞതോടെ അവരില്‍ പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് മരണമടഞ്ഞിരിക്കും എന്നാണ് കരുതപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനവും കാണാതായവര്‍ക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.
ഇതിനിടെയാണ് തികച്ചും ഒരു അദ്ഭുതമായി, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു കൊച്ചു പെണ്‍കുട്ടിയ ജീവനോടെ കണ്ടെത്തിയത്. കെട്ടിടം തകര്‍ന്നതിന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പിഞ്ചു ജീവന്‍ രക്ഷാപ്രവര്‍ത്തകരുടെ കൈയ്യിലെത്തിയത് എന്നതാണ് ഏറ്റവും അദ്ഭുതകരമായ കാര്യം. തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട പെണ്‍കുട്ടിയുടെ തല മാത്രമേ പുറത്തേക്ക് ദൃശ്യമായിരുന്നുള്ളു.

സ്ഫോടനത്തിലെ ദുരൂഹതകള്‍ ചര്‍ച്ച ചെയ്ത് യുദ്ധവിദഗ്ദര്‍
മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ നിരവധി വര്‍ഷങ്ങള്‍ സേവനമനുഷ്ടിച്ച മുന്‍ സി ഐ എ ഉദ്യോഗസ്ഥനായ റോബര്‍ട്ട് ബെയര്‍ പറയുന്നത് സ്ഫോടനം നടന്നത് അപകടം മൂലമാണെന്നും, അതിനു പിന്നില്‍ തീവ്രവാദികളോ മറ്റാരെങ്കിലുമോ ഇല്ല എന്നുതന്നെയാണ്. എന്നാല്‍, അമോണിയം നൈട്രേറ്റ് തന്നെയാണ് പൊട്ടിത്തെറിച്ചത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് അത്ര ഉറപ്പില്ല. ചുവന്ന പുക ഉയര്‍ന്ന പ്രധാന സ്ഫോടനത്തിന് തൊട്ടു മുന്‍പായി ഒരു ചെറിയ സ്ഫോടനം നടന്നതും വെളുത്ത പുക ഉയര്‍ന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കരിമരുന്നു പ്രയോഗത്തിനോട് സമാനമായതായിരുന്നു ആദ്യസ്ഫോടകം. യുദ്ധാവശ്യത്തിനായുള്ള ചില വെടിക്കോപ്പുകള്‍ പൊട്ടിത്തെറിക്കുമ്പോഴും ഇത്തരത്തില്‍ സംഭവിക്കാം എന്നാണ് അദ്ദേഹം പറയുന്നത്. വ്യക്തമായും ഇത് ഒരു മിലിട്ടറി എക്സ്പ്ലോസീവ് ആണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അല്ലാതെ അമോണിയം നൈട്രേറ്റ് പോലൊരു വളം പൊട്ടിത്തെറിച്ചതല്ല. സത്യം എന്താണെന്നറിയാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തേക്കും. ഒരുപക്ഷെ സത്യം ഒരിക്കലും പുറത്തു വന്നില്ലെന്നും ഇരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം, സൈനികാവശ്യത്തിനുള്ള സ്ഫോടകവസ്തുക്കള്‍ സംഭരിച്ചു എന്നത് സമ്മതിക്കാന്‍ ആരും തയ്യാറാവില്ല എന്നതു തന്നെ.

ഇതിനിടയില്‍ വെയര്‍ഹൗസ് നമ്പര്‍ 9 ലായിരുന്നു അഗ്‌നിബാധയുടെ ആരംഭം എന്നൊരു സൂചനയും ലഭിച്ചിട്ടുണ്ട്. വെല്‍ഡിംഗ് നടന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത്, വെല്‍ഡിംഗ് മെഷിനില്‍ നിന്നും ചിതറിയ തീപ്പൊരിയായിരുന്നത്രെ കാരണം. പിന്നീട് അത് അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്ന വെയര്‍ഹൗസ് നമ്പര്‍ 12 വരെ പടര്‍ന്നു പിടിക്കുകയായിരുന്നത്രെ. അതിനര്‍ത്ഥം അമോണിയം നൈട്രേറ്റ് കൂടാതെ, അതേ കെട്ടിടത്തിലോ, അതിന് മുന്‍പുള്ള മറ്റൊരു കെട്ടിടത്തിലോ മറ്റേതെങ്കിലും സ്ഫോടക വസ്തുക്കള്‍ കൂടി സൂക്ഷിച്ചിരുന്നു എന്നതാണ്.

വലിയ സ്ഫോടനത്തിന് മുന്‍പ് ഉയര്‍ന്ന തീഗോളത്തിന്റെ നടുവില്‍ ചില സ്പാര്‍ക്കുകള്‍ കാണാം, മാത്രമല്ല ചില ചൂളം വിളികളും മറ്റും കേള്‍ക്കാം. ഇത് സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളുടെ പ്രത്യേകതയാണെന്നാണ് എക്സ്പ്ലോസിവ് സര്‍ട്ടിഫിക്കേഷന്‍ എക്സ്പേര്‍ട്ടായ ബൊയാസ് ഹായോണ്‍ പറയുന്നത്. കരിമരുന്ന് പ്രയോഗം പോലെ ചെറിയ പൊട്ടിത്തെറികളായായിരുന്നു ആരംഭം എന്നായിരുന്നു സ്ഫോടന സമയത്ത് തുറമുഖത്ത് ജോലിചെയ്തിരുന്ന ചാര്‍ബെല്‍ ഹാജ് എന്ന തൊഴിലാളി പറഞ്ഞത്.ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ തുറമുഖത്ത് സംഭരിച്ചിരുന്നത് അമോണിയം നൈട്രേറ്റ് മാത്രമല്ല, മറ്റ് പല സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നിരിക്കാം എന്നാണ് മനസ്സിലാകുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category