1 GBP = 94.80 INR                       

BREAKING NEWS

രണ്ടു ദിവസമായി വിചിത്ര വീഡിയോ കണ്ട ശേഷം യുകെ മലയാളികള്‍ തപ്പിനടന്ന ആളെ മില്‍ട്ടണ്‍ കെയ്ന്‍സില്‍ നിന്നും കണ്ടെത്തി; അന്യഗ്രഹ ജീവിയെ പോലെ തോന്നിക്കുന്ന സ്റ്റാര്‍ ഷിപ്പിനെ വീഡിയോയില്‍ പകര്‍ത്തിയ ബോണി എം ജോര്‍ജ് വെളിപ്പെടുത്തുന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രണ്ടു ദിവസമായി യുകെ മലയാളികള്‍ അന്വേഷിച്ചു നടന്ന ആളെ ഒടുവില്‍ മില്‍ട്ടണ്‍ കെയ്ന്‍സില്‍ കണ്ടെത്തി. റോബോട്ടുകളുടെ സഹായത്തോടെ വീടുകളില്‍ സാധനം എത്തിക്കുന്ന സ്റ്റാര്‍ ഷിപ്പ് കൊച്ചു കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ വീഡിയോയില്‍ പകര്‍ത്തി അവതരിപ്പിച്ചത് വഴിയാണ്  കട്ടപ്പനക്കാരന്‍ ബോണി എം ജോര്‍ജിനെ തേടി ആളുകള്‍ പരക്കം പാഞ്ഞത്.

വീഡിയോയില്‍ കണ്ട കാഴ്ചകള്‍ സത്യമാണോ  മാത്രമാണ് എല്ലാവര്ക്കും അറിയാന് ഉണ്ടായിരുന്നത്. വല്ല ഡ്രോണ്‍ പോലെ പ്രവര്‍ത്തിക്കുന്ന വസ്തുവിനെ റോഡില്‍ കൂടി റിമോട്ട് സെന്‍സര്‍ സംവിധാനം വഴി പ്രവര്‍ത്തിപ്പിച്ചതാകും എന്ന് കരുതിയവരും ഏറെ. എന്നാല്‍ സംഗതി സത്യമാണ്. അന്യഗ്രഹ  ജീവിയെ പോലെ തോന്നിക്കുന്ന വസ്തു ചെറിയൊരു ആന്റിനയില്‍ പിടിപ്പിച്ച ചുവന്ന ലൈറ്റും തെളിച്ചു തനിയെ നീങ്ങുന്ന കാഴ്ച അതീവ രസകരമാണ്. 

സംഭവം സ്റ്റാര്‍ ഷിപ്പ് എന്ന കമ്പനി റോബോട്ടിന്റെ സഹായത്തോടെ വീടുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഡോര്‍ ഡെലിവറി സമ്പ്രദായമാണ്.  യുകെയില്‍ ആകട്ടെ മില്‍ട്ടണ്‍ കെയ്ന്‍സില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി മില്‍ട്ടണ്‍ കെയ്ന്‍സ് നിവാസികള്‍ക്ക് ഇത് നിത്യകാഴ്ചയാണ്.

പാലും പഞ്ചസാരയും മുട്ടയും ബ്രെഡും ഒക്കെ ഈ ഇത്തിരി കുഞ്ഞന്‍ റോബോട്ട് വീട്ടില്‍ എത്തിക്കും. കടയില്‍ പോകാന്‍ പ്രയാസമുള്ളവര്‍ക്കും ഒന്നോ രണ്ടോ സാധനം വാങ്ങാന്‍ കടയില്‍ പോകാന്‍ മടിയുള്ളവര്‍ക്കും ഒക്കെ ഈ റോബോട്ടിന്റെ സേവനം തേടാം. ഒരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു സ്റ്റാര്‍ ഷിപ്പ് കമ്പനിയുടെ സേവനം നേടാം. ഓരോ തവണയും കടയില്‍ നിന്നും സാധനം എത്തിക്കാന്‍ 1.99 പൗണ്ട് ടിപ്പ് നല്‍കണം. എന്നാല്‍ എന്താ വെറും മുക്കാല്‍ മണിക്കൂറില്‍ സാധനം വീട്ടില്‍ എത്തുമല്ലോ. 

പുറപ്പെട്ട സമയവും വഴിയില്‍ കൂടിയുള്ള സഞ്ചാരവും ഒക്കെ സാധനം ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് നിരീക്ഷിക്കാം. അതായത് റോബോട്ട് വഴിയില്‍ വായും നോക്കി നിന്നാല്‍ കൈയോടെ പൊക്കാം എന്നര്‍ത്ഥം. ഇപ്പോള്‍ മില്‍ട്ടണ്‍ കെയ്ന്‍സിലെ ഊടുവഴിയിലും ഈ ഇത്തിരി കുഞ്ഞന്‍ സ്ഥിരം കാഴ്ചയാണ്. കമ്പനിയുടെ ദൂരപരിധിയില്‍ അഞ്ചു മൈല്‍ ചുറ്റളവിലാണ് ഇപ്പോള്‍ റോബോട്ട് എത്തുക. വഴിയില്‍ കുണ്ടിലും കുഴിയിലും വീഴാതിരിക്കാന്‍ ഫുട് പാത്ത് വഴിയാണ് സഞ്ചാരം.

ഇഷ്ടന്‍ ലൈസന്‍സ് എടുക്കാത്തതും പ്രധാന നിരത്തു വഴി സഞ്ചരിക്കാന്‍ തടസ്സമാകുന്നുണ്ടാകാം. ഇപ്പോള്‍ ഏതായാലും 30 മൈല്‍ വേഗതയില്‍ ഉള്ള റോഡുകള്‍ വഴിയാണ് റോബോട്ട് പായുന്നത്. മുട്ട അടക്കം പൊട്ടിപോകാന്‍ സാധ്യത ഉള്ള സാധനങ്ങള്‍ ഉണ്ടാകും എന്നതിനാലാകണം ഡെലിവറിയുമായി വരുമ്പോള്‍ അല്‍പം സാവകാശമാണ് കക്ഷിയുടെ വരവ്. എന്നാല്‍ തിരിച്ചു പോക്ക് ഉഷാര്‍ വേഗതയിലുമാണ്. 

ചിലപ്പോഴൊക്കെ വേഗം വേഗത കൂടി തലകുത്തി മറിഞ്ഞു കിടക്കുന്നതും കാണാം. പക്ഷെ ദയാലുക്കളായ മില്‍ട്ടണ്‍ കെയ്ന്‍സ് നിവാസികള്‍ കക്ഷിയെ എടുത്തു നേരെ റോഡില്‍ കിടത്തും. അതോടെ പുള്ളി ഒന്നും സംഭവിക്കാത്ത പോലെ ഓടിപ്പോകുകയും ചെയ്യും. എന്നാല്‍ പോകും മുന്‍പ് സഹായിച്ച ആളെ ടിപ്പിക്കല്‍ സായിപ്പിനെ പോലെ താങ്ക്യൂ പറഞ്ഞു സന്തോഷിപ്പിക്കാനും മടിക്കാറില്ല.

ചിലപ്പോള്‍ വല്ല ചെടിയുടെ കമ്പോ മറ്റോ വഴിയില്‍ കിടന്നാല്‍ ഇഷ്ടന്റെ  യാത്ര മുടങ്ങുകയും ചെയ്യും. അപ്പോഴും വഴിയാത്രക്കാരാണ് സഹായത്തിന് എത്തുക. അപൂര്‍വ്വമായെങ്കിലും ചിലപ്പോ വഴിതെറ്റി യാത്ര തടാകത്തില്‍ ഒക്കെ എത്തുകയും ചെയ്യും. മൂന്നു വര്‍ഷം മുന്‍പ് റോബോട്ട് എത്തിയപ്പോള്‍ കൗതുകത്തിനു ചെറുപ്പക്കാര്‍ കുന്നായ്മ കാട്ടിയിരുന്നെങ്കിലും ഇപ്പോള്‍ പാവം ജീവിച്ചു പോകട്ടെ എന്ന നിലപാടിലാണ് ചെറുപ്പക്കാരും. 

നിലവില്‍ ടെസ്‌കോ, കോ ഓപ് എന്നീ രണ്ടു കടകളില്‍ ലഭിക്കുന്നതും ഇഷ്ടനു താങ്ങാന്‍ സാധിക്കുന്ന ഭാരത്തില്‍ ഉള്ള സാധനവുമാണ് വീടുകളില്‍ എത്തിക്കുക. എത്ര കുറഞ്ഞ വിലയുടെ ഓര്‍ഡറും സ്റ്റാര്‍ ഷിപ്പ് ഏറ്റെടുക്കും. ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് ഈ റോബോട്ടിന്റെ സേവനം തനിക്കു പ്രയോജനപ്പെട്ടതെന്ന് ബോണി പറയുന്നു. വീട്ടില്‍ ക്വാറന്റീന്‍ കഴിഞ്ഞപ്പോള്‍ ആരെയും ആശ്രയിക്കാതെ സാധനം ഓര്‍ഡര്‍ ചെയ്തു വീട്ടില്‍ എത്തിക്കാനായി. മാത്രമല്ല, പ്രായം ചെന്നവര്‍ തനിയെ കഴിയുന്ന വീടുകളില്‍ സാധനം എത്തിക്കാനും റോബോട്ട് ഏറെ മിടുക്കനാണ്. 

തന്റെ വീട്ടില്‍ വിരുന്നുകാര്‍ വന്നപ്പോള്‍ അവരെ കാണിക്കാന്‍ തമാശക്ക് ഒരു ട്രേ മുട്ടയാണ് ബോണി ഓര്‍ഡര്‍ ചെയ്തത്. ഒരെണ്ണം പോലും പൊട്ടിപ്പോകാതെ റോബോട്ട് വീട്ടില്‍ എത്തിക്കുകയും ചെയ്തു. വീട്ടില്‍ വന്നവരുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ വഴിയില്‍ അല്‍പം കണ്‍ഫ്യുഷന്‍ നേരിട്ട് അല്‍പം മാറിയാണ് കക്ഷി യാത്ര അവസാനിപ്പിച്ചത് എന്ന് മാത്രം.

കഴിഞ്ഞ പത്തുവര്‍ഷമായി ബോണിയും ഭാര്യ ടാനിയ മക്കളായ ഇവാ, ഇന എന്നിവരുമൊത്തു മില്‍ട്ടണ്‍ കെയ്ന്‍സിലാണ് ആണ് താമസം. ബോണിയും ടാനിയയും മില്‍ട്ടണ്‍ കെയ്ന്‍സ് ഹോസ്പിറ്റലില്‍ നഴ്‌സുമാരായി ജോലി ചെയ്യുകയാണ്. വെറും ഒരു കൗതുകത്തിനു ചെയ്ത റോബോട്ട് വീഡിയോ ഇപ്പോള്‍ യുകെയിലെ മുഴുവന്‍ മലയാളികളുടെയും ഫോണില്‍ എത്തി എന്നറിയുമ്പോള്‍ റോബോട്ടിനെ കാണുന്നതിനേക്കാള്‍ അത്ഭുതമാണ് ബോണിക്ക്. ഇതെങ്ങനെ ഇത്ര വേഗത്തില്‍ ഏവരുടെയും കൈകളില്‍ എത്തി എന്നാണ് ഇപ്പോള്‍ ബോണി ചിന്തിക്കുന്നത്. ചില കാര്യങ്ങള്‍ അങ്ങനെയാണ് എന്ന് പറയുമ്പോഴും ബോണിക്കു സോഷ്യല്‍ മീഡിയയുടെ ഈ വേഗത പിടികിട്ടുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category