1 GBP = 93.50 INR                       

BREAKING NEWS

വീടുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കാന്‍ പറ്റിയ സമയം; സ്റ്റാമ്പ് ഡ്യുട്ടി ഇളവും കുറഞ്ഞ പലിശയും നിങ്ങളെ സമ്പന്നരാക്കിയേക്കും; കാശുള്ളവര്‍ക്ക് പ്രതീക്ഷയുള്ള ബിസിനസ്സായി ബൈ ടു ലെറ്റ്

Britishmalayali
kz´wteJI³

വീടുകള്‍ വാങ്ങി വാടകയ്ക്ക് കൊടുക്കുന്നതിന് പറ്റിയ സമയം; സ്റ്റാമ്പ് ഡ്യുട്ടിയില്‍ ഇളവും കുറഞ്ഞ പലിശനിരക്കും നിങ്ങളെ സമ്പന്നരാക്കിയേക്കും; കൈയ്യില്‍ കാശുള്ളവര്‍ക്ക് വേണമെങ്കില്‍ ഇപ്പോള്‍ പ്രതീക്ഷകളുള്ള ബിസിനസ്സായി മാറിയിരിക്കുകയാണ് ബൈ-ടു-ലെറ്റ്.

വികലമായ നികുതിനയങ്ങള്‍ ഭൂവുടമകളുടെ താത്പര്യം നശിപ്പിക്കുന്നതിന് മുന്‍പ് ബ്രിട്ടീഷുകാര്‍ക്ക് നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവു താത്പര്യമുള്ള മേഖലകളില്‍ ഒന്നായിരുന്നു വാടകയ്ക്ക് നല്‍കാനായി വീടുകള്‍ നല്‍കുക അഥവാ ബൈ-ടു-ലെറ്റ് എന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ ബിസിനസ്സ് വെള്ളിവെളിച്ചത്തിലേക്ക് വന്നിരിക്കുകയാണ്. സ്റ്റാമ്പ് ഡ്യുട്ടി ഒഴിവാക്കിയതും പലിശ കുറഞ്ഞ മോര്‍ട്ട്ഗേജ് സൗകര്യങ്ങളും നികുതി ഇളവുകളുമൊക്കെ ഭൂവുടമകളെ വീണ്ടും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ്.

ജൂലായ് എട്ടിന് ചാന്‍സലര്‍ ഋഷി സുനക് സ്റ്റാമ്പ് ഡ്യുട്ടി ഇളവ് പ്രഖ്യാപിച്ചതിന് ശേഷം ബൈ-ടു-ലെറ്റ് ബ്രോക്കര്‍ മോര്‍ട്ട്ഗേജസ് ഫോര്‍ ബിസിനസ്സിന്റെ വെബ്സൈറ്റില്‍ 4,000 ത്തോളം സന്ദര്‍ശകരാണ് അധികമായി എത്തിയത്. ഓണ്‍ലൈന്‍ പ്രോപാര്‍ട്ടി പോര്‍ട്ടലായ സൂപ്ലയിലും സന്ദര്‍ശകരുടെ കാര്യത്തില്‍ 15 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. നിക്ഷേപം എന്ന രീതിയില്‍ വീട് വാങ്ങാന്‍ ഉദ്ദെശിക്കുന്നവരായിരുന്നു അവര്‍. അതേ സമയം നോര്‍ത്ത് ഓഫ് ഇംഗ്ലണ്ടിലെ ഓണ്‍ലൈന്‍ എസ്റ്റേറ്റ് ഏജന്റായ സ്ട്രൈക്ക് ബൈ-ടു-ലെറ്റ് മോര്‍ട്ട്ഗേജുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ഏകദേശം 10 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ തന്നെ ധാരാളം ഭൂവുടമകള്‍ കൂടുതല്‍ വീടുകള്‍ സ്വന്തമാക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കൊറോണ പ്രതിസന്ധിയില്‍ വസ്തുവിന് വിലകുറയും എന്ന പ്രതീക്ഷയിലാണവര്‍. ഭൂമിയിലും കെട്ടിടത്തിലും നിക്ഷേപിക്കുന്ന ഓരോ പത്ത് പേരില്‍ മൂന്ന് പേരെങ്കിലും നിലവിലുള്ള വസ്തുക്കള്‍ റീ-മോര്‍ട്ട്ഗേജ് ചെയ്ത് കൂടുതല്‍ നിക്ഷേപത്തിനുള്ള പണം സമാഹരിച്ചു കഴിഞ്ഞതായി മോര്‍ട്ട്ഗേജസ് ഫോര്‍ ബിസിനസ്സ് പറയുന്നു. ഏപ്രില്‍ -മേയ് മാസങ്ങളില്‍ തന്നെ ഇവര്‍ തയ്യാറായിക്കഴിഞ്ഞിരുന്നുവത്രെ.

അതുകൊണ്ട് തന്നെ, ജൂലായില്‍ സ്റ്റാമ്പ് ഡ്യുട്ടി ഇളവ് പ്രഖ്യാപിച്ച ഉടനെ ഇക്കൂട്ടര്‍ വിപണിയിലിറങ്ങി. ഇത്തരത്തിലുള്ള ഭൂവുടമകള്‍ക്ക് പക്ഷെ 3 ശതമാനം സര്‍ചാര്‍ജ്ജ് നല്‍കണം. അതായത് 3,00,000 പൗണ്ട് വിലവരുന്ന ഒരു വീട് വാങ്ങുമ്പോള്‍ 9,000 പൗണ്ട് സര്‍ചാര്‍ജ്ജ് നല്‍കണം. എന്നാല്‍ സ്റ്റാമ്പ് ഡ്യുട്ടി ഉണ്ടായിരുന്നെങ്കില്‍ 14,000 പൗണ്ട് നല്‍കേണ്ടിവരുമായിരുന്നു. സ്‌കോട്ട്ലാന്‍ഡില്‍ നിങ്ങള്‍ രണ്ടാമത്തെ വീട് വാങ്ങുമ്പോഴും ബൈ-ടു-ലെറ്റ് അടിസ്ഥാനത്തില്‍ വാങ്ങുമ്പോഴും സ്റ്റാമ്പ് ഡ്യുട്ടി ഇളവ് ഉണ്ടെങ്കിലും 4% ഹോം ടാക്സ് അധികമായി നല്‍കണം. വെയില്‍സില്‍ 2,50,000 പൗണ്ട് വരെ വിലയുള്ള വീടുകള്‍ക്കാണ് സ്റ്റാമ്പ് ഡ്യുട്ടി ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ വീട് വാങ്ങുന്നവര്‍ക്കും ബൈ-ടു-ലെറ്റ്കാര്‍ക്കും ഈ ഇളവ് ലഭിക്കില്ല.

ചില മെച്ചപ്പെട്ട മോര്‍ട്ട്ഗേജ് ഡീലുകള്‍
ചില സ്പെഷ്യലിസ്റ്റ് വായ്പാ കമ്പനികള്‍ ഭൂവുടമകള്‍ക്കായി പുതിയ മോര്‍ട്ട്ഗേജ് ഡീലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ലാന്‍ഡ്ബേ അവരുടെ വായ്പാ പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 1.5 മില്ല്യണ്‍ പൗണ്ടായി ഉയര്‍ത്തുകയും ഡെപ്പോസിറ്റ് ഡിമാന്‍ഡ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.ലോക്ക്ഡൗണ്‍ സമയത്ത് പിന്‍വലിച്ച ബൈ-ടു-ലെറ്റ് വായ്പാ പദ്ധതികള്‍ ചില ചെറിയ കമ്പനികള്‍ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഹാംപ്ഷയര്‍ ട്രസ്റ്റ് ബാങ്ക് വായ്പാ പരിധി വര്‍ദ്ധിപ്പിച്ചപ്പോള്‍ ഫൗണ്ടേഷന്‍ഹോം ലോണ്‍സ് പലിശനിരക്ക് കുറച്ചു.എന്നിരുന്നാലും ഹൈ സ്ട്രീറ്റ് ബാങ്കുകളാണ് ഏറ്റവും നല്ല ഓഫറുകള്‍ നല്‍കുന്നത്. ലിമിറ്റഡ് കമ്പനി വഴി വീടുകള്‍ വാങ്ങുന്ന ഭൂവുടമകള്‍ക്കുള്ള ബൈ-ടു-ലെറ്റ് മോര്‍ട്ട്ഗേജ് ബാര്‍ക്ലേസ് ജൂണില്‍ പിന്‍വലിച്ചിരുന്നു. അത് പുനസ്ഥാപിക്കുമെന്നറിയുന്നു. അതേസമയം സാന്റാന്‍ഡര്‍ ഇപ്പോഴും 25 ശതമാനം ഡെപ്പോസിറ്റ് ചോദിക്കുന്നുണ്ട്.

കടുത്ത മത്സരത്തിന് തയ്യാറാവുക
വിപണിയില്‍ വീടുകളുടെ ലഭ്യത കുറഞ്ഞതോടെ വിലപേശല്‍ തകൃതിയായി നടക്കുകയാണ്. മേയ് മാസത്തില്‍ ഗൃഹവിപണി തുറന്നതോടെ വാങ്ങുന്നവര്‍ കൂടുതലായി. അതേസമയം വില്‍ക്കുന്നവര്‍ കൂടുതല്‍ കരുതലോടെ പെരുമാറാന്‍ തുടങ്ങിയതോടെ വിലയില്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാല്‍ പോലും വീടുകളില്‍ പണം നിക്ഷേപിക്കുന്നത് താരതമ്യേന സുരക്ഷിതമായി കരുതപ്പെടുന്നു.

വാടക കൂടുതലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക
വാടക ഏറ്റവുമധികം ലഭിക്കുന്ന സ്ഥലമാണ് നോര്‍ത്ത് വെസ്റ്റ്. വര്‍ഷാവര്‍ഷം ജൂണ്‍ മാസത്തില്‍ 5.2 ശതമാനം വര്‍ദ്ധനവാണ് വാടകയില്‍ ഉണ്ടാവുക. മാത്രമല്ല, വാടകക്ക് നല്‍കാനുള്ള ഒരു വീടിനായി കുറഞ്ഞത് ഒരു ഡസന്‍ പേരെങ്കിലും അന്വേഷിച്ചെത്തുകയും ചെയ്യും. അതേ സമയം ഇന്നര്‍ ലണ്ടനില്‍ വാടകയില്‍ ഈ വര്‍ഷം 7.4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് പല കുടുംബങ്ങളും നഗരം വിട്ടുപോയതും അന്താരാഷ്ട്ര തലത്തിലുള്ള വാടകക്കാര്‍ എത്താതുമാണ് കാരണം. അതുപോലെ എന്നും ഭൂവുടമകള്‍ക്ക് അവസരങ്ങള്‍ നല്‍കിയിരുന്ന, വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള ഇടങ്ങളും ഇപ്പോള്‍ തകര്‍ച്ച നേരിടുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category