1 GBP = 94.80 INR                       

BREAKING NEWS

മാഞ്ചസ്റ്ററിലെ മലയാളി വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മകളില്‍ നീറി പിതാവ്; വാഹനാപകടത്തില്‍ മരിച്ച രോഹിതിന്റെ ഓര്‍മ്മയില്‍ കൃഷ്ണ കുമാര്‍ എടുത്തു നല്‍കിയത് 61 പേര്‍ക്കുള്ള വിമാന ടിക്കറ്റ്!

Britishmalayali
kz´wteJI³

ദുബായ്: കഴിഞ്ഞ ഡിസംബര്‍ 25നാണ് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് ദുബായിലെ വാഹനനാപകടത്തില്‍ മരിച്ചത്. ദുബായില്‍ മാതാപിതാക്കള്‍ക്കൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയ രോഹിത് വീടിന് വിളിപ്പാടകലെ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. 19 വയസ് മാത്രമായിരുന്നു പ്രായം. അകാലത്തില്‍ പൊലിഞ്ഞ മകന്റെ ഓര്‍മ്മയില്‍ നീറിക്കഴിയുകയാണ് തൊടുപുഴ സ്വദേശിയായ പിതാവ് കൃഷ്ണ കുമാര്‍ ഇപ്പോഴും. 

മകന്‍ ഏറെ ഇഷ്ടപ്പെട്ട മേഖലയായിരുന്നു സാമൂഹിക സേവനത്തിന്റെ പാത. അതിനാല്‍ തന്നെ ഈ കൊറോണാക്കാലത്ത് പ്രതിസന്ധിയില്‍പ്പെട്ട നിര്‍ധനരായ ആളുകളെ സഹായിക്കാന്‍ തീരുമാനിച്ചതിനു പിന്നിലും കാരണം അതു തന്നെയായിരുന്നു. സാമ്പത്തിക ശേഷിയില്ലാത്തതുമൂലം നാട്ടില്‍പ്പോകാനാകാതെ യുഎഇയില്‍ കുടുങ്ങിയ 61 പേര്‍ക്കാണ് കൃഷ്ണകുമാര്‍ ടിക്കറ്റെടുത്തു നല്‍കിയത്. ഏതാണ്ട് പതിനൊന്നര ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. അക്കാഫ് വൊളന്റിയര്‍ ഗ്രൂപ്പിന്റെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇവര്‍ 61 പേര്‍ക്ക് ഒരുക്കി നല്‍കിയത്.

കഴിഞ്ഞ ക്രിസ്മസ് നാളിലാണ് കൃഷ്ണകുമാറിന്റെയും ഗീതുവിന്റെ ഇളയമകനായ രോഹിത് (19)ദുബായില്‍ വീടിന് സമീപം കാര്‍ മരത്തിലേക്ക് പാഞ്ഞുകയറി മരിച്ചത്.ഷെയ്ഖ് ഹംദാന്‍ അവാര്‍ഡ് ജേതാവ് കൂടിയായ രോഹിത് ദുബായ് ഡിപിഎസിന്റെ അഭിമാനവുമായിരുന്നു. ഷെയ്ഖ് ഹംദാന്‍ അവാര്‍ഡ് ആദ്യമായി സ്‌കൂളിന് നേടിക്കൊടുത്ത രോഹിത്തിന്റെ ചിത്രം ഇപ്പോഴും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മറ്റുള്ളവരെ സഹായിക്കാന്‍ എന്നും തല്‍പരനായിരുന്ന രോഹിത് പഠനത്തിന്റെ ഭാഗമായി നടത്തിയ സാമൂഹിക സേവനമാകട്ടെ ചെന്നൈയിലെ സിത്ത് ലിങ്കി വനത്തിലെ ആദിവാസികള്‍ക്കിടയിലായിരുന്നു. ഡോ. റോജി ജേക്കബും പത്നിയും ആദിവാസികള്‍ക്കായി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ആഴ്ചകളോളം ആഹ്ലാദപൂര്‍വം രോഹിത് പങ്കാളിയായി. അതെക്കുറിച്ച് ഏറെ അഭിമാനത്തോടും സന്തോഷത്തോടും രോഹിത് പറഞ്ഞിരുന്നത് കൃഷ്ണകുമാര്‍ ഇപ്പോഴും കണ്ണീരോടെ ഓര്‍ക്കുന്നു.

മുപ്പതു വര്‍ഷമായി ദുബായിലുള്ള തൊടുപുഴ സ്വദേശിയായ കൃഷ്ണകുമാര്‍ ഒരു സ്വകാര്യ കമ്പനിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം തലവനാണ്. മകന്‍ പോയ വേദനയില്‍ നിന്ന് മോചിതനാകാന്‍ കൂട്ടുകാര്‍ അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം ഒരോരോ കര്‍മപദ്ധതികളിലേക്കും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പോള്‍.ടി.ജോസഫ് അടക്കമുള്ള സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഇതിനായി പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് കൃഷ്ണകുമാര്‍ കൂടി അംഗമായ അക്കാഫ് വൊളന്റിയര്‍ ഗ്രൂപ്പിന്റെ ചാര്‍ട്ടേഡ് വിമാന പദ്ധതിയില്‍ സഹകരിക്കുന്നത്.

പണമില്ലാതെ ആളുകള്‍ നാട്ടിലേക്ക് മടങ്ങാനാകാതെ വിഷമിക്കുന്നതു കണ്ടപ്പോള്‍ അവര്‍ക്കായി ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ഇനിയും മകന്റെ ഓര്‍മയ്ക്കായി ഡിപിഎസ് സ്‌കൂളിലെ സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ കൃഷ്ണകുമാര്‍ ആലോചിക്കുന്നു. മൂത്ത മകന്‍ രാഹുല്‍ യൂണിവഴ്സിറ്റി ഓഫ് യോര്‍ക്കില്‍ പബ്ലിക് ഹെല്‍ത്തില്‍ പിജി വിദ്യാര്‍ത്ഥിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category