1 GBP = 94.80 INR                       

BREAKING NEWS

ഊട്ടിയിലേക്കു വിനോദയാത്രയ്ക്കു പോയ വിദ്യാര്‍ത്ഥികള്‍ക്ക് മാല കളഞ്ഞ് കിട്ടിയത് 2012ല്‍; മാല രഹസ്യമായി വിറ്റ് പണം വീതിച്ചെടുത്ത് അദ്ധ്യാപകര്‍; ടീച്ചര്‍മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനൊടുവില്‍ രഹസ്യം പരസ്യമായതോടെ മാല പൊലീസ് സ്റ്റേഷനിലേക്കും: ഒടുവില്‍ പുതുപ്പാടി ഗവ.ഹൈസ്‌കൂളിനെ എട്ട് വര്‍ഷമായി വട്ടംചുറ്റിച്ച സ്വര്‍ണം സര്‍ക്കാര്‍ ഖജനാവിലേക്ക്

Britishmalayali
kz´wteJI³

കോഴിക്കോട്: എട്ട് വര്‍ഷമായി പുതുപ്പാടി ഗവ.ഹൈസ്‌കൂളിനെ വട്ടംചുറ്റിച്ച സ്വര്‍ണമാല അവകാശികളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഖജനാവിലേക്കു കണ്ടുകെട്ടാന്‍ തീരുമാനിച്ചു. എട്ട് വര്‍ഡഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളിലെ കുട്ടികള്‍ക്ക് കളഞ്ഞ് കിട്ടിയ മാലയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നത്. ഈ മാല മൂലം ചില്ലറ പുലിവാലൊന്നുമല്ല ഈ സ്‌കൂളിന് പിടിക്കേണ്ടി വന്നത്. ഊട്ടിയിലേക്കു 2012ല്‍ വിനോദയാത്രയ്ക്കു പോയ വിദ്യാര്‍ത്ഥികള്‍ക്ക് നിലമ്പൂര്‍ വഴിക്കടവില്‍ നിന്നു കിട്ടിയ രണ്ട് പവന്‍ സ്വര്‍ണമാലയാണ് അദ്ധ്യാപകര്‍ക്ക് തലവേദനയായി മാറിയത്.

വഴിയില്‍ കിടന്ന് കിട്ടിയ മാല വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ ഏല്‍പ്പിച്ചു. അദ്ധ്യാപകര്‍ ആ മാല വിറ്റ് പണം എടുത്തു. എന്നാല്‍, സ്‌കൂളില്‍ അദ്ധ്യാപകര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ മാലയെ കുറിച്ച് ഒരു വിഭാഗം അന്നത്തെ കലക്ടര്‍ക്ക് രഹസ്യമായി കത്ത് എഴുതിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. സംഭവം അന്വേഷിക്കാന്‍ കലക്ടര്‍ താമരശ്ശേരി പൊലീസിനു നിര്‍ദ്ദേശം നല്‍കി.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പുലിവാല് പിടിക്കുമെന്ന് മനസ്സിലാക്കിയ അദ്ധ്യാപികമാര്‍ വിറ്റ കടയില്‍ നിന്നു സ്വര്‍ണാഭരണം തിരിച്ചെടുത്ത് സ്‌കൂളിലെത്തിച്ചു. അന്നു താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും മാല തല്‍ക്കാലം കൈവശം വയ്ക്കാനും ഉടന്‍ അന്വേഷിക്കാന്‍ വരുമെന്നും പൊലീസ് മറുപടി നല്‍കി. പ്രധാനാധ്യാപകന്റെ മേശപ്പുറത്ത് എത്തിച്ച മാല കൈപ്പറ്റാന്‍ ആരും തയാറാകാതിരുന്നതോടെ അന്നത്തെ പിടിഎ പ്രസിഡന്റ് അദ്ദേഹം ഭരണസമിതി അംഗം സഹകരണ ബാങ്കിലെ ലോക്കറില്‍ മാല സൂക്ഷിച്ചു.

ഏഴ് വര്‍ഷത്തെ ലോക്കര്‍ വാസത്തിനിടെ പിടിഎ പ്രസിഡന്റും പ്രധാനാധ്യാപകനുമെല്ലാം പല വട്ടം മാറി. ഇതിനിടെ പലരും സ്വര്‍ണം പൊലീസില്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടപടിക്രമം കണ്ടതോടെ പിന്മാറി. ഒടുവില്‍ ലോക്കര്‍ സേവനം അവസാനിപ്പിക്കണമെന്നു ബാങ്ക് അറിയിച്ചതോടെ കഴിഞ്ഞ വര്‍ഷം ചുമതലയുണ്ടായിരുന്ന പ്രധാനാധ്യാപകന്‍ വീണ്ടും സ്വര്‍ണമെടുത്ത് പൊലീസില്‍ എത്തി. തുടര്‍ന്നാണ് ദിവസങ്ങള്‍ക്കു മുന്‍പ് നടപടിക്രമങ്ങളുടെ ഭാഗമായി സ്വര്‍ണത്തിന്റെ അവകാശികള്‍ ഉണ്ടെങ്കില്‍ കോഴിക്കോട് സബ് കലക്ടര്‍ ഓഫിസില്‍ എത്തണമെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ഇതുവരെ ആരും അവകാശം ഉന്നയിച്ചു വരാത്തതിനാല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് കണ്ടുകെട്ടാനാണ് തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category