1 GBP = 94.80 INR                       

BREAKING NEWS

രാത്രി മുഴുവന്‍ നീണ്ടു പെരുമഴ; മലബാറിലെ പല ജില്ലകളിലും തോരാ മഴ തുടരുന്നു; മലപ്പുറത്തും വയനാട്ടിലുമായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലു മരണം; എറണാകുളത്ത് വള്ളം മുങ്ങി മൂന്ന് പേരെ കാണാതായി; അനേകം വീടുകള്‍ തകര്‍ന്നു; ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ മലയോര മേഖലകള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: മലബാറില്‍ പെരുമഴ തുടരുന്നു. രാത്രിയും പകലും നിന്നു പെയ്ത മഴയില്‍ ഇന്നലെ മാത്രം അനേകായിരം രൂപയുടെ നാശനഷ്ടമാണ് പല ജില്ലകളിലും ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. തോടുകളും പുഴകളും കരകവിഞ്ഞതോടെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായപ്പോള്‍ അനേകം വീടുകള്‍ തകര്‍ന്നു. നിരവധി ഡാമുകള്‍ തുറന്നു വിട്ടു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. മലയോര മേഖലകള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്.

വയനാട്ടിലും മലപ്പുറത്തുമായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. വയനാട് കുറിച്യര്‍മലയില്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് വെങ്ങാത്തോട് കോളനിയില്‍ അഞ്ച് വയസുകാരി ഉണ്ണിമായയും മരം വീണ് വാളാട് ആറ് വയസുകാരി ജ്യോതികയും മരിച്ചു. മലപ്പുറം എടവണ്ണ പത്തപ്പിരിയം കലന്തിയില്‍ കോളനിയിലെ സാബുവിനെ തോട്ടില്‍ മരിച്ചനിലയിലും കൂട്ടായിയില്‍ കടലില്‍ വള്ളംമുങ്ങി കാണാതായ സിദ്ദിഖിന്റെ മൃതദേഹം എറണാകുളം എളങ്കുന്നപ്പുഴയിലും കണ്ടെത്തി. എളങ്കുന്നപ്പുഴയില്‍ വള്ളംമുങ്ങി മൂന്നുപേരെ കാണാതായി. വയനാട്ടില്‍ മാത്രം 12 ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്.

വയനാട്ടിലും ഇടുക്കിയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. കണ്ണൂര്‍ മാട്ടറ വനത്തില്‍ ഉരുള്‍പ്പൊട്ടി. മണിക്കടവ്, മാട്ടറ പാലങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകള്‍ കേരളത്തിലെത്തി. കൂടുതല്‍ യൂണിറ്റുകള്‍ അടുത്ത ദിവസമെത്തും. മൂന്നാര്‍ മറയൂര്‍ പാതയില്‍ പാലം ഒലിച്ചുപോയി. മലബാറിലെ മലയോരത്തും വ്യാപകനാശമുണ്ടായി. കോഴിക്കോട് വിവിധയിടങ്ങളില്‍ വീടുകള്‍ക്കു മുകളിലേക്കു മരം വീണ് മൂന്നുപേര്‍ക്ക് പരുക്കേറ്റു.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട്ടിലും കോഴിക്കോടും വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളില്‍ മലവെള്ളപ്പാച്ചില്‍ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങള്‍ മുങ്ങി. നിലമ്പൂരിലും ഉരുള്‍പ്പൊട്ടലുണ്ടായി. മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ നിലമ്പൂരില്‍ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 30 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ ജില്ലാഭരണകൂടങ്ങളോടു ദുരന്തനിവാരണ അഥോറിറ്റി ആവശ്യപ്പെട്ടു. ഇരു ജില്ലകളിലും രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി.

മലപ്പുറം പോത്തുക്കല്ലില്‍ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപൊട്ടി കോളനികളിലുള്ളവര്‍ ഒറ്റപ്പെട്ടു. മൂവാറ്റുപുഴയാര്‍ തീരത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടന്‍പുഴ, കടവൂര്‍, നേര്യമംഗലം ഭാഗത്തും മുന്നറിയിപ്പുണ്ട്. ഈ ഭാഗങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. വീട് തകര്‍ന്ന് ബേപ്പൂരില്‍ മൂന്ന് വയസുകാരന്‍ ഗൗതം കൃഷ്ണയ്ക്ക് സാരമായി പരുക്കേറ്റു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷത്തില്‍ മഴയും കാറ്റും ശക്തി പ്രാപിച്ചതിനെതുടര്‍ന്നു വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെടുന്നുണ്ട്. കോവിഡ് കാലമായിട്ടും, പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി ജീവനക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കാലവര്‍ഷ കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും അതുവഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. ഇതു ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസിലോ പ്രത്യേക നമ്പറിലോ (9496010101) അറിയിക്കണം.

മലപ്പുറത്തെ മലയോര മേഖലകളില്‍ ഇടവിട്ട് മഴ തിമിര്‍ത്തു പെയ്യുകയാണ്. അതിര്‍ത്തി വനമേഖലയില്‍ തിങ്കള്‍ രാത്രിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചാലിയാറിലും പുന്നപ്പുഴയിലും വെള്ളം ഉയര്‍ന്നു. പുന്നപ്പുഴയിലെ മുട്ടിക്കടവ്, മുപ്പിനി പാലങ്ങള്‍ക്കൊപ്പം വെള്ളമെത്തി. മുട്ടിക്കടവ് പാലത്തില്‍ മരങ്ങളും മാലിന്യവും വന്നടിഞ്ഞ് പാലം മൂടുമെന്ന അവസ്ഥയായപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചു നീക്കം ചെയ്തു. മണ്ണുമാന്തിയന്ത്രം എത്തിച്ച് പഞ്ചായത്ത് അംഗം ഷൗക്കത്ത് കോഴിക്കോടന്റെ നേതൃത്വത്തിലാണ് തടസ്സം ഒഴിവാക്കിയത്.വയനാട് പുത്തുമലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചാലിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എടക്കരയില്‍ ഇന്ന്11ന് ദുരന്തനിവാരണ ഏകോപന സമിതി യോഗം ചേരും.

ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നു
ചാലിയാറിലും പോഷകനദികളിലും ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. ഭൂദാനം എഎല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുടങ്ങി. കവളപ്പാറയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച 4 കുടുംബങ്ങള്‍ ആണ് ക്യാംപിലുള്ളത്. താലൂക്ക് ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ വി.സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. 04931 221471. കാളികാവില്‍ അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ പൊലീസ് മുന്നറിപ്പ് നല്‍കി. അടയ്ക്കാകുണ്ടിലെ മാഞ്ചോല, പാറശ്ശേരിയിലെ പോത്തന്‍കാട്, വള്ളിപ്പൂള, കേരള എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടിയിരുന്നു. മഴ കൂടിയാല്‍ വെള്ളത്തിലാകുന്ന വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

ചാലിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ കണക്കനുസരിച്ച് ഇന്നലെ വൈകിട്ട് 4.3 മീറ്ററാണ് ചാലിയാറിലെ ജലനിരപ്പ്. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഇത് രണ്ടു മീറ്ററായിരുന്നു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ ചാലിയാറിലെ ജലനിരപ്പിലും ഉയര്‍ച്ചയുണ്ടായിക്കൊണ്ടിരിക്കുന്നു. 10.85 മീറ്ററാണ് ചാലിയാറിലെ വാണിങ് ലെവല്‍. പ്രളയമുണ്ടായ കഴിഞ്ഞ വര്‍ഷമാണ് ചാലിയാറില്‍ ഇതുവരെയുണ്ടായ റെക്കോര്‍ഡ് ജലനിരപ്പ് അടയാളപ്പെടുത്തിയത് 12.14 മീറ്റര്‍. ഓഗസ്റ്റ് ഒന്‍പതിനായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7ന് 5.7 മീറ്ററായിരുന്നു ചാലിയാറിലെ ജലനിരപ്പ്.
മലപ്പുറത്തെ പ്രളയബാധിത മേഖലകളില്‍ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫൈബര്‍ വള്ളങ്ങള്‍ എത്തിച്ചുതുടങ്ങി. വള്ളങ്ങളോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ധരായ മത്സ്യത്തൊഴിലാളികളും പരിശീലനം ലഭിച്ച റെസ്‌ക്യു ഗാര്‍ഡുമാരും എത്തിയിട്ടുണ്ട്. നിലമ്പൂര്‍, വാഴക്കാട് പ്രദേശങ്ങളിലാണ് ബോട്ടുകളെത്തിയത്. നിലമ്പൂരിലേക്കുള്ള ഫീഷറീസ് വകുപ്പിന്റെ 12 ഫൈബര്‍ വള്ളങ്ങളില്‍ അഞ്ചെണ്ണം ഇന്നലെ എത്തിച്ചു. ഒരു ഫൈബര്‍ വള്ളമാണ് വാഴക്കാട്ടേക്ക് എത്തിച്ചത്.

പാലക്കാട് ഡാമുകള്‍ തുറന്നു
പാലക്കാട് കനത്ത മഴയെ തുടര്‍ന്നു മംഗലംഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ 6 ഷട്ടറുകളും 35 സെന്റീമീറ്റര്‍ ഉയര്‍ത്തി. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ സംഭരണിയിലേക്കുള്ള നീരൊഴുക്കു ശക്തിയായി തുടരുകയാണ്. ഈ നില തുടരുകയാണെങ്കില്‍ വെള്ളം തുറന്നു വിടുന്നതിന്റെ തോത് ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നും പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മംഗലംപുഴയും നിറഞ്ഞു വെള്ളം ഒഴുകുന്നുണ്ട്. പുഴപ്പാലങ്ങളില്‍ മുട്ടിയാണു വെള്ളമൊഴുക്ക്.77.78 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 76.91 ആയി നിലനിര്‍ത്തേണ്ടതുണ്ട്. പ്രളയസാധ്യത മുന്നില്‍ക്കണ്ടാണു മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി 77.28 മീറ്റര്‍ ജലനിരപ്പ് എത്തുന്നതിനു മുന്‍പു ഡാം തുറന്നത്. തിങ്കളാഴ്ച 3ന് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 2 സെന്റീമീറ്റര്‍ വീതം തുറന്നിരുന്നു.
നീരൊഴുക്ക് ശക്തമായതോടെ ഇന്നലെ രാവില 6 ഷട്ടറുകളും അഞ്ച്, പത്ത്, ഇരുപത് സെന്റിമീറ്റര്‍ ഉയര്‍ത്തി. വൈകുന്നേരത്തോടെ 35 സെന്റീമീറ്റര്‍ വരെ തുറന്നു. മംഗലംഡാം ഇടതു വലതു കനാലുകളിലൂടെയും വെള്ളം തുറന്നു വിട്ടിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8ന് ആണു ഡാം ഷട്ടറുകള്‍ തുറന്നത്. കഴിഞ്ഞ വര്‍ഷം ശക്തമായ മഴ പെയ്തതു മൂലം 12 തവണ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. കടപ്പാറ തോടും കാട്ടുചോലകളും നിറഞ്ഞൊഴുകുന്നുണ്ട്. കടപ്പാറ ആലിങ്കല്‍ വെള്ളച്ചാട്ടവും ശക്തിയാര്‍ജിച്ചു.

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടര്‍ 90 സെന്റീമീറ്റര്‍ തുറന്നു. ഇന്നലത്തെ ജലനിരപ്പ് 93.1 മീറ്ററായി. വൃഷ്ടി പ്രദേശത്തു കനത്ത മഴ പെയ്യുന്നതിനെ തുടര്‍ന്നാണു ഡാം ഷട്ടറുകള്‍ കൂടുതല്‍ തുറന്നത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ കാഞ്ഞിരപ്പുഴ റോഡില്‍ അസംപ്ഷന്‍ ആശുപത്രിക്കു സമീപം രാത്രി മരം കടപുഴകി വീണു. റോഡു പണിക്കു മരത്തിനടിയിലെ മണ്ണു നീക്കിയതാണു മരം വീഴാന്‍ കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പു മണ്ണ് നീക്കിയെങ്കിലും മരം മുറിക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. . പൂഞ്ചോല ഓടക്കുന്ന് റോഡിലേക്കു മണ്ണിടിഞ്ഞതു നീക്കിത്തുടങ്ങി.

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു
ഞായറാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ മഴ ഇടയ്്ക്കിടെ ശക്തി പ്രാപിച്ചതോടെ പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നു. ചിലയിടങ്ങളില്‍ പെരിയാര്‍ കരകവിഞ്ഞ് ഒഴുകി. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാത കടന്നുപോകുന്ന ചപ്പാത്ത് പാലത്തിനു തൊട്ടടുത്തു വരെ ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക സൃഷ്ടിച്ചു. മുന്‍വര്‍ഷങ്ങളില്‍ പ്രളയ സമയത്ത് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള കുടുംബങ്ങളും ഭീഷണിയിലാകും. ഉപ്പുതറ, ചപ്പാത്ത് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും മുന്‍വര്‍ഷങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. നീരൊഴുക്ക് വര്‍ധിച്ചതോടെ ഇരട്ടയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 749 അടി പിന്നിട്ടു. ഇവിടെ നിന്ന് തുരങ്കം വഴി ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന അഞ്ചുരുളിയിലേക്കുള്ള വെള്ളമൊഴുക്കും വര്‍ധിച്ചു.

ഹൈറേഞ്ചില്‍ വ്യാപക നാശം
ശക്തമായ കാറ്റിലും മഴയിലും ഹൈറേഞ്ചില്‍ വ്യാപക നാശം. മരങ്ങള്‍ ഒടിഞ്ഞു വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുത പോസ്റ്റുകള്‍ ഒടിയുകയും ചെയ്തു. ഏലത്തോട്ടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും വന്‍ കൃഷിനാശമാണ് ഉണ്ടായത്. അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന-ആനവിലാസം റൂട്ടില്‍ 3 സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കടയില്‍ മരം വീണ് ഉണ്ടായ ഗതാഗത തടസ്സം ചൊവ്വാഴ്ച രാവിലെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഒഴിവാക്കി. പുറ്റടി-മോഹനന്‍കട റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഉപ്പുതറ ക്വാര്‍ട്ടേഴ്സ് പടിയില്‍ തിങ്കള്‍ രാത്രി മരം വീണതിനെത്തുടര്‍ന്ന് കൊച്ചി-തേക്കടി സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മാട്ടുത്താവളം, സുല്‍ത്താനിയ, തോണിത്തടി, ചീന്തലാര്‍, ഇടപ്പൂക്കുളം തുടങ്ങിയ മേഖലകളില്‍ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വൈദ്യുതി ലൈനുകള്‍ക്കു മുകളിലേക്കാണ് മരങ്ങള്‍ ഒടിഞ്ഞു വീണത്. അതിനാല്‍ ഭൂരിഭാഗം ഗ്രാമീണ മേഖലകളിലേക്കുമുള്ള വൈദ്യുതി വിതരണം നിലച്ചു.

വീടിനു മുകളിലേക്കു മണ്‍തിട്ട ഇടിഞ്ഞു
തൊടുപുഴ: വീടിനു മുകളിലേക്കു മണ്‍തിട്ട ഇടിഞ്ഞുവീണു, മുറിയില്‍ ഉറങ്ങിക്കിടന്ന ഹൃദ്രോഗിയായ ഗൃഹനാഥന്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. രാജകുമാരി മാങ്ങാത്തൊട്ടി കനകപ്പുഴ ശൗര്യംമാക്കല്‍ മത്തായി (കുട്ടായി52)യുടെ വീടിനു മുകളിലേക്കാണ് തിങ്കളാഴ്ച രാത്രി 11ന് പിന്‍ഭാഗത്തെ മണ്‍തിട്ട ഇടിഞ്ഞുവീണത്. മത്തായിയുടെ ദേഹത്തു മണ്ണും മേല്‍ക്കൂരയുടെ ഭാഗങ്ങളും വീണു.

ശക്തമായ കാറ്റില്‍ ചാലക്കുടിയിലും നാശനഷ്ടം
ഇന്നലെ വൈകിട്ട് മൂന്നോടെ ഉണ്ടായ അതിശക്തമായ കാറ്റില്‍ ചാലക്കുടിയില്‍ കരരനത്ത നാശം. പോട്ടയിലും അലവി സെന്ററിലും പരിസരങ്ങളിലും കാറ്റിലും മഴയിലും വന്‍ നാശം. ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. 2 വൈദ്യുത കാലുകള്‍ ഒടിഞ്ഞതോടെ വൈദ്യുത വിതരണം തടസ്സപ്പെട്ടു. അഞ്ച് മിനിറ്റ് നീണ്ടു നിന്ന ശക്തമായ കാറ്റ്. ചുഴലിക്കാറ്റാണെന്നു നാട്ടുകാര്‍ പറയുന്നു. നഗരസഭയിലെ നാലാം വാര്‍ഡിന്റെ ഒരു ഭാഗത്തു മാത്രമാണു ശക്തമായ കാറ്റ് ഉണ്ടായത്. അലവി സെന്റര്‍ ഷമീന മന്‍സിലില്‍ അക്ബറിന്റെ വീട്ടിലേക്ക് അടുത്ത പറമ്പിലെ വലിയ മാവ് കടപുഴകി വീണു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category