1 GBP = 94.80 INR                       

BREAKING NEWS

തൊണ്ടിമുതലായ വാഹനങ്ങള്‍ ഫൊറന്‍സിക് പരിശോധന അടക്കമുള്ളവ നടത്തി ഉടമയ്ക്ക് എത്രയും വേഗം വിട്ടുനല്‍കണമെന്നാണ് നിയമം; പ്രതിയാകുമെന്ന പേടിയില്‍ ആരും വണ്ടി ചോദിച്ച് ചെല്ലില്ല; നടിയെ ആക്രമിച്ച കേസിലെ തൊണ്ടിമുതലായ വാനും കോടതിവളപ്പില്‍ കിടന്ന് നശിക്കുന്നു; നടി സഞ്ചരിച്ച കാറിന് പിന്നിലിടിച്ച തൊണ്ടി മുതലായ വാന്‍ ശിക്ഷ സ്വയം ഏറ്റുവാങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: പൊലീസിന്റെ തൊണ്ടി മുതലായാല്‍ ആ തെളിവിന്റെ കാര്യം തീര്‍ന്നു. എത്രവലിയ കേസായാലും ഇത് തന്നെയാണ് അവസ്ഥ. നടിയെ ആക്രമിച്ച കേസിലെ തൊണ്ടിമുതലായ വാന്‍ കോടതിവളപ്പില്‍ കിടന്ന് നശിക്കുന്നതാണ് ഒടുവിലത്തെ ഉദാഹരണം. നടി സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ ഈ കാറ്ററിങ് വാന്‍ കൊണ്ടിടിച്ച ശേഷമായിരുന്നു ആക്രമണം. ഈ വാഹനമാണ് നാശത്തിന്റെ വക്കിലുള്ളത്.

തൊണ്ടിമുതലായ വാഹനങ്ങള്‍ ഫൊറന്‍സിക് പരിശോധന അടക്കമുള്ളവ നടത്തി ഉടമയ്ക്ക് എത്രയും വേഗം വിട്ടുനല്‍കണമെന്നാണ് നിയമം. ഇക്കാര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതിയും സംസ്ഥാന പൊലീസ് മേധാവിയുമൊക്കെ നിര്‍ദേശിച്ചതുമാണ്. എന്നാല്‍ ഇതൊന്നും നടക്കാറില്ല. ഇതുകാരണം തൊണ്ടി മുതലാകുന്ന തെളിവുകള്‍ നശിച്ചു പോകുകയാണ്. നൂറുകണക്കിനു വാഹനങ്ങളാണ് സംസ്ഥാനത്തെ വിവിധ കോടതിവളപ്പുകളില്‍ കെട്ടിക്കിടക്കുന്നത്. അവയിലൊന്നായി മാറുകയാണ് നടിയെ ആക്രമിച്ച കേസിലെ വില്ലന്‍ വണ്ടിയും.

സാധാരണക്കാരുടെ അജ്ഞതയും കേസിലെ തൊണ്ടിമുതലായ വാഹനങ്ങളുടെ നാശത്തിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. പരിശോധന കഴിഞ്ഞാല്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്ന നിബന്ധനയോടെ വാഹനം ഉടമയ്ക്കു വിട്ടുനല്‍കണമെന്നാണ് നിയമം. എന്നാല്‍ പൊലീസിനെ പേടിച്ച് തൊണ്ടി മുതലിന്റെ ഉടമകള്‍ ആരും ആ വഴിക്ക് പോകില്ല. കേസില്‍ പ്രതിയാകുമെന്ന ഭയവും ഇതിന് കാരണമാകും. അല്ലാത്ത പക്ഷം തൊണ്ടു മുതലിന്റെ ഉടമ പ്രതിയായി ജയിലിലും. ഇത്തരത്തില്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം നശിക്കുന്നത് കോടിക്കണക്കിനു രൂപയുടെ വാഹനങ്ങളാണെന്നാണ് വിലയിരുത്തല്‍.

കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കി സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ആറ് മാസം കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട വിചാരണ കോടതി ജഡ്ജിയുടെ നടപടി കോടതി ശരിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി മൂന്നാം ആഴ്ചയിലാണ് ഇതു സംബന്ധിച്ച സുപ്രീംകോടതി നിര്‍ദ്ദേശം വരുന്നത്. ജൂലായ് മാസത്തോടെ വിചാരണ പൂര്‍ത്തിയാവേണ്ടതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തിക്കാനായില്ല. വിചാരണ നടപടികള്‍ ഈ സമയം കൃത്യമായി മുമ്പോാട്ട് കൊണ്ടുപോകാനുമായില്ല.

ഈ സാഹചര്യത്തില്‍ ആറ് മാസത്തേക്ക് കൂടി വിചാരണ നടപടികള്‍ നീട്ടാന്‍ അനുവദിക്കണമെന്നാണ് ജഡ്ജി ആവശ്യപ്പെട്ടിരുന്നത്. സുപ്രീംകോടതി രജിസ്ട്രിക്ക് ഇത് സംബന്ധിച്ച് കത്ത് ശനിയാഴ്ചയാണ് അദ്ദേഹം കൈമാറിയത്. വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ തീരും വരെ കാറ്ററിങ് വണ്ടിയും അവിടെ കിടക്കാനാണ് സാധ്യത. അതിനിടെ ഈ വണ്ടിയോട് ഉടമയ്ക്ക് താല്‍പ്പര്യമില്ലെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ വാഹനം അവിടെ കിടന്നു തന്നെ നശിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category