1 GBP = 94.80 INR                       

BREAKING NEWS

കാഴ്ചയില്ലാത്തയാളുടെ കാര്യം സുപ്രിയ പറഞ്ഞതോടെ ക്ഷമയോടെ കാത്തിരുന്ന നല്ല മനസ്സിന് ഉടമയായ ഡ്രൈവര്‍; അമ്പലപ്പുഴ ക്ഷേത്രം റോഡില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് ബസിന് അടിയില്‍ പെട്ട് യുവാവ് മരിക്കുമ്പോള്‍ നിസ്സഹായനായി വളയം പിടിച്ചതും അതേ സുനില്‍ കുമാര്‍; അപകടത്തില്‍ ഡ്രൈവര്‍ക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടും പ്രതികാരാഗ്‌നി; സുപ്രിയയ്ക്കൊപ്പം മലയാളി ചര്‍ച്ച ചെയ്ത ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്പെന്റ് ചെയ്തത് സത്യം കണ്ടില്ലെന്ന് നടിച്ച്; പ്രതിഷേധം ആളികത്തുമ്പോള്‍

Britishmalayali
kz´wteJI³

ആലപ്പുഴ: ആനവണ്ടിക്ക് കൈയടിച്ചവരെ എല്ലാ മണ്ടന്മാരാക്കി ഒടുവില്‍ വിചിത്ര ഉത്തരവ്. അന്ധനായ വയോധികനെ കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറ്റാന്‍ ഓടിയ യുവതിയും അവരെ കാത്തുനിന്ന ഡ്രൈവറെയും കണ്ടക്ടറെയും പ്രതീക്ഷയുടെ പുതു മുഖമായാണ് മലയാളി കണ്ടത്. എല്ലാവര്‍ക്കും അഭിനന്ദനവും തേടിയെത്തി. എന്നാല്‍ കെഎസ് ആര്‍ ടി സിക്ക് മാത്രം ഈ മനുഷ്യത്വം മനസ്സിലായില്ല. ഈ നന്മ കാട്ടിയ ഡ്രൈവറെ തേടി കെ എസ് ആര്‍ ടി സിയുടെ സസ്പെന്‍ഷന്‍ ഉത്തവരാണ് എത്തിയത്. അഭിനന്ദിക്കാതെ വേദനിപ്പിക്കുന്ന നയം.

കുറച്ചുദിവസംമുന്‍പ് നടന്ന മറ്റൊരു ഒരപകടമാണ് ഡ്രൈവര്‍ സുനില്‍കുമാറിന്റെ സസ്പെന്‍ഷനിടയാക്കിയത്. ജൂലായ് 25-ന് അമ്പലപ്പുഴ ക്ഷേത്രം റോഡില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കെ.എസ്.ആര്‍.ടി.സി. ബസിന് അടിയില്‍പ്പെട്ട യുവാവ് മരിച്ചിരുന്നു. ആലപ്പുഴ-തിരുവല്ല റൂട്ടിലോടിയ ബസ് ഓടിച്ചത് സുനില്‍കുമാറായിരുന്നു. സംഭവത്തില്‍ ഡ്രൈവറുടെ ഭാഗത്ത് യാതൊരു തെറ്റും പറ്റിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. പൊലീസിന്റെ എഫ്.ഐ.ആറിലും ആലപ്പുഴ ഡിപ്പോ നിയോഗിച്ച അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലും സുനില്‍കുമാറിന്റെ ഭാഗത്ത് തെറ്റില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നിട്ടും നടപടിയാണ് കെ എസ് ആര്‍ ടി സിയിലെ തലപ്പത്തുള്ളവര്‍ എടുത്തത്.

ഡ്രൈവരെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരത്തെ ചീഫ് ഓഫീസിലേക്ക് ആലപ്പുഴയില്‍ നിന്ന് അയച്ചത്. എന്നിട്ടും അന്വേഷണവിധേയമായി സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി.യില്‍ ഇത്തരമൊരു സംഭവമെന്നാണ് ആലപ്പുഴ ഡിപ്പോ അധികൃതര്‍ പറയുന്നത്. യഥാര്‍ത്ഥ അപകടത്തിനു കാരണക്കാരായ ഡ്രൈവര്‍മാര്‍ക്കു പോലും ഉടനടി സസ്പെന്‍ഷന്‍ കെ.എസ്.ആര്‍.ടി.സി. നല്‍കിയിട്ടില്ല. എന്നാല്‍ നന്മയുടെ കൈതിരി നാളമായി മാറിയ സുനില്‍ കുമാറിന്റെ കാര്യത്തില്‍ തീരുമാനം മറിച്ചായി. ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയാതെ മുക്കത്ത് വിരല്‍ വയ്ക്കുകയാണ് ജീവനക്കാരും.

കുറ്റക്കാരനല്ലെന്ന് ഡിപ്പോതന്നെ റിപ്പോര്‍ട്ട് നല്‍കിയ ഡ്രൈവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരേ എം.ഡി. ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. കാഴ്ചയില്ലാത്ത വയോധികനെ, പാഞ്ഞുവരുന്ന വാഹനങ്ങള്‍ക്കിടയില്‍നിന്ന് കൈപിടിച്ച് ബസിലേറ്റുമ്പോള്‍ സുപ്രിയ അറിഞ്ഞില്ല താന്‍ താരമാകുമെന്ന്. തിരുവല്ല കുരിശുകവലയില്‍ ദിക്കറിയാതെനിന്ന വയോധികനെ യുവതി കൈപിടിച്ച് കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറ്റുന്ന ഒരു മിനിറ്റോളമുള്ള വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സാമൂഹികമാധ്യമങ്ങളില്‍ കണ്ടത് ദശലക്ഷങ്ങള്‍. ഇതോടെയാണ് സുപ്രിയയും സുനില്‍കുമാറും താരങ്ങളായത്.

വൈകിട്ട് ആറരയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡില്‍ തപ്പിത്തടഞ്ഞുനില്‍ക്കുന്ന വയോധികനെ തിരുവല്ല ജോളി സില്‍ക്‌സിലെ ജീവനക്കാരിയായ സുപ്രിയ കാണുന്നത്. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കിടയില്‍ കാഴ്ചയില്ലാത്തയാളാണെന്ന് മനസ്സിലായതോടെ ഓടിയെത്തി കൈപിടിച്ചു. എവിടെപ്പോകാനെന്ന് ചോദിച്ചപ്പോള്‍ മഞ്ഞാടിയിലേക്കുള്ള ബസ് കിട്ടുമോയെന്നായി. റോഡരികിലേക്ക് നയിക്കുന്നതിനിടെ തിരുവല്ല ഡിപ്പോയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.ബസ് വരുന്നതുകണ്ട് കൈകാണിച്ചു. അല്പം നീക്കി നിര്‍ത്തിയ ബസിനടുത്തേക്ക് ഓടി കണ്ടക്ടറോട് കാര്യം പറഞ്ഞു. തിരികെവന്ന് വയോധികന്റെ കൈപിടിച്ച് ബസിനകത്ത് എത്തിച്ചു.

ബസിനടുത്തേക്ക് യുവതി ഓടുന്നതുമുതലുള്ള വീഡിയോയാണ് പ്രചരിച്ചത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ കുരിശുകവല ആറ്റിന്‍കര ഇലക്ട്രോണിക്സിലെ സെയില്‍സ്മാന്‍ ജോഷ്വാ അത്തിമൂട്ടില്‍, കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്. നാലാംനിലയുടെ മുകളിരുന്നാണ് ദൃശ്യം പകര്‍ത്തിയത്. വഴിനടുവില്‍ തപ്പിത്തടഞ്ഞ് നില്‍ക്കുന്ന വയോധികനെ യുവതി കൈപിടിച്ചപ്പോള്‍ ദൃശ്യംപകര്‍ത്തണമെന്ന് തോന്നിയെന്ന് ജോഷ്വാ പറഞ്ഞു.

യുവതിക്കൊപ്പം കൈയടി കിട്ടിയ രണ്ടു പേര്‍ കെ.എസ്.ആര്‍.ടി.സി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ എസ്. സുനില്‍കുമാറും കണ്ടക്ടര്‍ പി.ഡി. റെമോള്‍ഡും ആയിരുന്നു. കാഴ്ചയില്ലാത്തയാളുടെ കാര്യം സുപ്രിയ പറഞ്ഞതോടെ അവര്‍ ക്ഷമയോടെ കാത്തിരുന്നു. ഡോര്‍ തുറന്ന് അദ്ദേഹത്തെ കൈപിടിച്ച് അകത്തുകയറ്റി. തിരുവല്ലയില്‍നിന്ന് അദ്ദേഹത്തെ പത്തനംതിട്ട ബസില്‍ കയറ്റിവിട്ടു. അങ്ങനെ മാതൃകയായ ജീവനക്കാരില്‍ ഒരാളായിരുന്നു സുനില്‍ കുമാര്‍. അങ്ങനെ സമൂഹത്തിന്റെ ശ്രദ്ധ നേടിയ ഡ്രൈവറോട് ലോക് ഡൗണ്‍ കാലത്ത് പ്രതികാരം കാട്ടുകയാണ് കെ എസ് ആര്‍ ടി സി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category