1 GBP = 93.50 INR                       

BREAKING NEWS

അനാവശ്യ പ്രശ്നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്ന് ഉപദേശിച്ചത് കസ്റ്റംസ് ആന്‍ഡ് ജി എസ് ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണര്‍; ബാഗിലെ സ്വര്‍ണം തിരിച്ചറിഞ്ഞ രാമമൂര്‍ത്തിക്കെതിരെ പരാതി കൊടുക്കാന്‍ ഉപദേശിച്ചു; മേലധികാരിക്ക് പരാതി നല്‍കാന്‍ മെയില്‍ ഐഡിയും ഫോണ്‍ നമ്പറും അയച്ചു കൊടുത്തു; കള്ളക്കടത്തുകാര്‍ക്ക് കസ്റ്റംസിലും ചാരന്മാര്‍; സ്വപ്നയുടെ മൊഴിയില്‍ ചതിയുടെ മറ്റൊരു മുഖവും; മുദ്രവച്ച കവറിനുള്ളിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്

Britishmalayali
kz´wteJI³

കൊച്ചി: നയതന്ത്ര പാഴ്സലില്‍നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയത് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്സ് അസിസ്റ്റന്റ് കമ്മിഷണറായ രാമമൂര്‍ത്തിയാണ്. എല്ലാ പിന്തുണയും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറും നല്‍കി. വിവരം നല്‍കിയ ഇന്‍ഫോര്‍മറോടുള്ള വിശ്വാസമായിരുന്നു ഇതിന് കാരണം. അങ്ങനെയാണ് സ്വര്‍ണ്ണ കടത്തിലെ ദേശവിരുദ്ധത അന്വേഷിക്കാന്‍ എന്‍ഐഎ എത്തിയത്. തിരുവനന്തപുരത്തെ സ്വര്‍ണ്ണ കടത്തില്‍ കസ്റ്റംസ് കുരതലോടെ തന്നെ അന്വേഷണം തുടരുന്നു. മുഖ്യ ആസൂത്രക സ്വപ്നാ സുരേഷിന്റെ മൊഴി കോടതിക്ക് സീല്‍ വച്ച് നല്‍കുകയും ചെയ്തു. ഇതില്‍ ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുമുണ്ട്. രാഷ്ട്രീയ ഉന്നതന് പുറമേ കസ്റ്റംസിലെ പ്രമുഖനും മൊഴിക്കുരുക്കില്‍ പെട്ട് വലയുകയാണ്.

കള്ളക്കടത്തു സംഘത്തിനനുകൂലമായി കസ്റ്റംസിലെ ഒരുദ്യോഗസ്ഥന്‍ ഇടപെട്ടതായി മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന. നയതന്ത്ര പാഴ്സല്‍ തടഞ്ഞുവച്ച കാര്‍ഗോ കോംപ്ലക്സ് അസിസ്റ്റന്റ് കമ്മിഷണറായ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കാന്‍ കസ്റ്റംസ് ആന്‍ഡ് ജിഎസ്ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണര്‍ നിര്‍ദ്ദേശിച്ചതായാണു കസ്റ്റംസിനു നല്‍കിയ മൊഴിയിലുള്ളത്. ആരോപണവിധേയനായ അസി. കമ്മിഷണറെ അന്വേഷണ സംഘം ചോദ്യം ചെയ്യും. നേരത്തെ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളെ കുടുക്കിയ സ്വര്‍ണ്ണ കടത്തില്‍ കസ്റ്റംസിലെ ഉന്നതന്‍ തന്നെ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ സ്വപ്നയും സമാന വെളിപ്പെടുത്തല്‍ നടത്തുന്നു. സ്വപ്നയ്ക്ക് കസ്റ്റംസിനുള്ളിലുള്ള ബന്ധത്തിന് തെളിവാണ് ഇത്.

ജൂലൈ രണ്ടിന്, തന്റെ വീട്ടിലുള്ളപ്പോഴാണു സരിത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വിളിച്ചതെന്നു സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. ജൂണ്‍ 30ന് കാര്‍ഗോ കോംപ്ലക്സിലെത്തിയ ബാഗേജ്, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം ജൂലൈ അഞ്ചിനാണു കസ്റ്റംസ് തുറന്നു നോക്കുന്നതും കേസ് രജിസ്റ്റര്‍ ചെയ്യുന്നതും. 'അനാവശ്യ പ്രശ്നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്നാണു ജൂലൈ 2 ന് സരിത്തിനെ വിളിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അദ്ദേഹം വീണ്ടും സരിത്തിനെ വിളിച്ചാണു വകുപ്പിലെ മേലധികാരിക്കു പരാതി നല്‍കണമെന്നു പറഞ്ഞതും അതിനായി ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും നല്‍കിയതും. സരിത്താണ് ഇക്കാര്യങ്ങള്‍ എന്നോടു പറഞ്ഞത്.' സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞദിവസം സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലും ഇക്കാര്യമുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ഉദ്യോഗസ്ഥന്റെ ഇടപെടലിനെ പറ്റി സരിത്തിന്റെ മൊഴിയില്‍ പരാമര്‍ശങ്ങളില്ലെന്നാണു വിവരം. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സരിത്തിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അവസരം ലഭിച്ചിട്ടുമില്ല. സരിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ഇക്കാര്യം കസ്റ്റംസ് ആരായും. വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ ഈ ഉദ്യോഗസ്ഥന് ജോലി നഷ്ടവും ഉണ്ടാകും. നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തെന്ന ആശയത്തിനു പിറകില്‍ ആരാണെന്ന സംശയത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘം പ്രതികള്‍ക്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധം അന്വേഷിച്ചത്. സരിത്തും കസ്റ്റംസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധമുണ്ടായതെങ്ങയെന്നും പരിശോധിക്കും. പാഴ്സല്‍ തടഞ്ഞുവച്ച കാര്യം, ആരോപണവിധേയനായ അസി. കമ്മിഷണര്‍ അറിഞ്ഞതെങ്ങനെയെന്നും വ്യക്തമല്ല. ഇതെല്ലാം സുമിത് കുമാറും സംഘവും പരിശോധിക്കുന്നുണ്ട്. തെളിവുകള്‍ എന്‍ഐഎയ്ക്കും കൈമാറും.

അതിനിടെ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ അനുവദിക്കണമെന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ അപേക്ഷ സാമ്പത്തിക വിചാരണക്കോടതി തള്ളി. 14 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞുവെന്ന കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്. പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്ട്രേഷന്‍ വകുപ്പിനു കത്തുനല്‍കി. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പി.എസ്.സരിത്തിനെയും ഏഴ് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതികളെ രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇഡി കസ്റ്റഡിയില്‍ എടുത്തത്.

സ്വര്‍ണക്കടത്തിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും ഹവാല, ബെനാമി ഇടപാടുകളുമാണ് ഇഡി അന്വേഷിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കും. കേസ് അന്വേഷിക്കുന്ന എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയില്‍ നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കും. ഇതിന് യുഎഇയുടെ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് സൂചന.

സ്വപ്നയുടെതായി കണ്ടെടുത്ത സ്വര്‍ണവും പണവും നിക്ഷേപങ്ങളും സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന് അവര്‍ സമ്മതിച്ചതായി എന്‍ഐഎ പറയുന്നു. അമേരിക്കന്‍ ഡോളറും ഒമാന്‍ റിയാലും ഉള്‍പ്പെടെ രണ്ടുകോടിയിലേറെ രൂപയുടെ സമ്പാദ്യമാണ് പിടിച്ചെടുത്തത്. കേസില്‍ തന്നെ രാഷ്ട്രീയപ്രേരിതമായി പ്രതിയാക്കിയതാണെന്നും നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് തന്റെ അറിവേടെയല്ലെന്നുമുള്ള വാദത്തിന് മറുപടിയായാണ് എന്‍ഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്. വിവിധഘട്ടങ്ങളില്‍ നടന്ന ചോദ്യം ചെയ്യലിനിടെ സ്വപ്ന സ്വയം കുറ്റസമ്മതം നടത്തിയതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. പിടിയിലായ പ്രതികളുമായി ബന്ധമില്ലെന്നും അവരുടെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായെന്നുമായിരുന്നു സ്വപ്നയുടെ വാദം. എന്നാല്‍ നാലാംപ്രതിയും സ്വപ്നയും അടുത്തബന്ധം പുലര്‍ത്തിയിരുന്നെന്നും എപ്പോഴും ഒന്നിച്ചുണ്ടായിരുന്നെന്നും മറ്റു പ്രതികളുമായി വിവിധയിടങ്ങളില്‍ കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ രേഖാമൂലം കോടതിയെ ബോധിപ്പിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെ വെള്ളിയാഴ്ചവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതിയാണ് മുഹമ്മദ് അലിയെന്ന് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്വര്‍ണം വാങ്ങാന്‍ എ എം ജലാലിനെ സഹായിക്കുകയും അതിനായി ഗൂഢാലാേചന നടത്തുകയും ചെയ്തത് ഇവരാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category