1 GBP = 93.50 INR                       

BREAKING NEWS

പെരിന്തല്‍മണ്ണ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ; നാലാമത്തെ ദിവസം കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യനില വഷളായി; സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കിടന്നത് ഒന്‍പത് ദിവസം; സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സാ പിഴവില്‍ ചെലവ് മൂന്നു ലക്ഷത്തില്‍ അധികം; സ്വന്തം ലാബും കൈവിട്ടു പോയി; നിയമ പോരാട്ടവും പാതിവഴിക്ക് ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് ജേഷ്മ; ഉപഭോക്തൃ നിയമത്തില്‍ നിന്ന് ആതുരസേവന മേഖലയെ ഒഴിവാക്കുമ്പോള്‍

Britishmalayali
kz´wteJI³

 

 
കൊച്ചി: ആശുപത്രിയുടെ ചൂഷണത്തില്‍ നിന്ന് സാധാരണക്കാര്‍ക്കുള്ള ഏക ആശ്വാസമമായിരുന്നു ഉപഭോക്തൃ കോടതികള്‍. ചെറുതെങ്കിലും നിരവധി പേര്‍ക്ക് ഇത് ആശ്വാസമെത്തിച്ചു. ഏതൊരു സാധാരണക്കാര്‍ക്കും വലിയ പ്രശ്നങ്ങള്‍ കൂടാതെ ഉപഭോക്ത്യ കോടതികളെ സമീപിക്കാമായിരുന്നു. വലിയ നിയമ പരിജ്ഞാനവും നൂലാമാലകളും ഇല്ലത്ത സംവിധാനം. ഇതിന് മാറ്റം വരുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ജേഷ്മയെ പോലുള്ളവരാണ്.

പുതിയ ഉപഭോക്തൃ നിയമത്തില്‍ നിന്ന് ആതുരസേവന മേഖലയെ ഒഴിവാക്കി. ഇതോടെ 2014 മുതല്‍ താന്‍ നടത്തുന്ന നിയമ പോരാട്ടം ഫലം കാണാതാകുമോ എന്ന ആശങ്കയിലാണ് മലപ്പുറം അരിപ്ര ചേനത്തൊടി കളരിക്കല്‍ മണികണ്ഠന്റെ ഭാര്യ ജേഷ്മ. ജേഷ്മ ചികിത്സപ്പിഴവില്‍ നഷ്ടപരിഹാരം തേടി 2014 മുതല്‍ നിയമ പോരാട്ടം നടത്തുന്നത്. മലപ്പുറം ഉപഭോക്തൃ കോടതിക്കു മുന്നിലുള്ള കേസ് അവസാന ഘട്ടത്തിലായിരുന്നു. അതിനിടയിലാണ്, പുതിയ ഉപഭോക്തൃ നിയമം വന്നത്. ജൂലായ് 20 മുതല്‍ പുതിയ നിയമം വന്നതോടെ വര്‍ഷങ്ങളുടെ പോരാട്ടം എന്താകുമെന്ന ആശങ്കയിലായി ജേഷ്മയും കുടുംബവും. ഇത് തന്നെയാണ് ആശുപത്രിക്കെതിരെ പോരാട്ടം നടത്തുന്ന പലരുടേയും അവസ്ഥ. നിയമ മാറ്റത്തിലൂടെ രക്ഷപ്പെടുന്നത് ചികില്‍സാ പിഴവിലൂടെ രോഗികളെ വഞ്ചിക്കുന്ന വന്‍കിട ആശുപത്രികളാണ്.

2013-ല്‍ പെരിന്തല്‍മണ്ണ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായി ജേഷ്മ. ഇതിനു ശേഷമുള്ള നാലാമത്തെ ദിവസം കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യനില വഷളായി. സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ജേഷ്മ ഒന്‍പത് ദിവസം വെന്റിലേറ്ററിലായിരുന്നു. മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായി. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം, സ്വന്തമായുണ്ടായിരുന്ന ലാബ് പോലും കൈവിട്ടു പോയി. ഇതില്‍ നഷ്ടപരിഹാരം തേടിയാണ് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ സംസ്ഥാന ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ സൗജന്യമായതിനാല്‍ ഉപഭോക്തൃ കോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു അവരുടെ വാദം.

ഈ വാദം തള്ളിയ സംസ്ഥാന ഉപഭോക്തൃ കോടതി, കേസില്‍ വാദം തുടരാന്‍ അനുമതി നല്‍കി. മലപ്പുറം ഉപഭോക്തൃ കോടതിയില്‍ വാദം തുടരുന്നതിനിടയിലാണ് പുതിയ ഉപഭോക്തൃ നിയമം നിലവില്‍ വരുന്നത്. ഇതോടെ ഈ കേസ് തന്നെ പ്രതിസന്ധിയിലായി. മലയാളിയായ വി.പി. ശാന്ത വര്‍ഷങ്ങളോളം നടത്തിയ നിയമ പോരാട്ടത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു 1995-ല്‍ ആതുര സേവന മേഖലയെ സുപ്രീംകോടതി ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത്. ഇതിനാണ് മാറ്റം വരുത്തിയത്.

നിലവില്‍ ഉപഭോക്തൃ കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായാല്‍ത്തന്നെ നീതി ലഭിക്കാന്‍ സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തേണ്ടിവരുമോ എന്ന ആശങ്കയാണ് ജേഷ്മയ്ക്ക്. ആതുരസേവന മേഖലയെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പുതിയ ഉപഭോക്തൃ നിയമം പാര്‍ലമെന്റ് പാസാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തത്. വലിയ സമ്മര്‍ദങ്ങളുടെ ഫലമായാണ് ആതുരസേവന മേഖല ഒഴിവാക്കപ്പെട്ടത്.

ആശുപത്രി മാനേജ്മെന്റുകളായിരുന്നു ഇതിന് പിന്നില്‍. ആശൂപത്രി തര്‍ക്കങ്ങള്‍ സാധാരണ കോടതിയില്‍ എത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് നിയമ പോരാട്ടത്തിനുള്ള ചെലവുകള്‍ താങ്ങുക പോലും അസാധ്യമാകും. ഇതോടെ ആരും കേസിന് പോകാത്ത അവസ്ഥയും വരും. ഇങ്ങനെ പുതിയ നിയമം ആശുപത്രി മാനേജ്മെന്റുകള്‍ക്ക് താങ്ങും തണലും ഒരുക്കുകയായിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category