1 GBP = 93.50 INR                       

BREAKING NEWS

പൂന്തോട്ടം ആശുപത്രി നടത്തിപ്പുകാരുമായി പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍; ആശുപത്രിക്കാരുടെ ബന്ധു അര്‍ജുനാണ് അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത്; ക്ഷേത്രദര്‍ശനത്തിനു ശേഷം വിശ്രമിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്ന ബാലുവിന്റെ തിടുക്കത്തിലുള്ള മടക്കയാത്രയും അന്വേഷിക്കണം; വിഷ്ണുവിനേയും പ്രകാശന്‍ തമ്പിയേയും സംശയമെന്നും അച്ഛന്റെ മൊഴി; ഇനി കലാഭവന്‍ സോബിയില്‍ നിന്ന് തെളിവെടുപ്പ്; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത തിരിച്ചറിഞ്ഞ് സിബിഐയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ. സംഘം അദ്ദേഹത്തിന്റെ മാതാപതാക്കളുടെ മൊഴിയെടുത്തു. സംശയങ്ങളാണ് അച്ഛനും അമ്മയും പങ്കുവച്ചത്. ഇനി കലാഭവന്‍ സോബിയെ ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. ഇയാളെ ഉടന്‍ തിരുവനന്തപുരത്ത് സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സരിത്തിനെ ബാലഭാസ്‌കറിന്റെ കാര്‍ അപകടപ്പെട്ട സ്ഥലത്ത് കണ്ടതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ വിശദമായി മൊഴിയെടുക്കും. അതിന് ശേഷം ഡ്രൈവര്‍ അര്‍ജുനെ ചോദ്യം ചെയ്യും. ഇതോടെ വാഹനാപകടത്തില്‍ വ്യക്തത വരുമെന്നാണ് സിബിഐ വിലയിരുത്തല്‍.

സിബിഐ. ഡിവൈ.എസ്പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്. ഇതിനുമുമ്പുനടന്ന രണ്ട് അന്വേഷണങ്ങളിലും തൃപ്തിയില്ലെന്നും അപകടത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ഉണ്ണി പറഞ്ഞത്. അപകടമരണമെന്ന കണ്ടെത്തലിലാണ് പൊലീസിന്റെ രണ്ട് അന്വേഷണസംഘവും എത്തിയത്. എന്നാല്‍, ഇതില്‍ വിശ്വാസമില്ല. അപകടത്തെക്കുറിച്ചുള്ള കലാഭവന്‍ സോബിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതില്‍ പ്രകാശ് തമ്പിയെയും വിഷ്ണുവിനെയും സംശയമുണ്ടെന്നാണ് അച്ഛനും അമ്മയും നല്‍കിയ മൊഴി. അപകടം ആസൂത്രിതമാണെന്ന് വിശ്വസിക്കുന്നതായും അവര്‍ മൊഴി നല്‍കി. പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അപകട ശേഷം പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെയും പൂന്തോട്ടം കുടുംബത്തിന്റെയും പെരുമാറ്റം ദൂരൂഹത നിറഞ്ഞതായിരുന്നു. ആശുപത്രിയില്‍നിന്ന് തങ്ങളെ അകറ്റി നിര്‍ത്താന്‍ ഇരുവരും ശ്രമിച്ചു. ബാലഭാസ്‌കറിന്റെ എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ തമ്പി കൈവശപ്പെടുത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ മൊബൈല്‍ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായും വിവരം ലഭിച്ചു. വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നു. താനല്ല, ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അര്‍ജുന്‍ പിന്നീട് തിരുത്തിയതിലും ദുരൂഹതയുണ്ട്.


പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരുമായി ബാലുവിന് പത്ത് വര്‍ഷമായി സാമ്പത്തിക ഇടപകളുണ്ടായിരുന്നു. അപകടത്തില്‍ അവര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം. ആയുര്‍വേദ ആശുപത്രിക്കാരുടെ ബന്ധുവായ ഡ്രൈവര്‍ അര്‍ജുനാണ് അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത്. ക്ഷേത്രദര്‍ശനത്തിനു ശേഷം വിശ്രമിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്ന ബാലു തൃശൂരില്‍ നിന്ന്തിരുവനന്തപുരത്തേക്ക് എന്തിനാണ് തിടുക്കത്തില്‍ യാത്ര തിരിച്ചതെന്നും അന്വേഷിക്കണം.ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും, അപകട സമയത്തു വാഹനം ഓടിച്ചതു ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്നും ബാലുവിന്റെ ഭാര്യ ആവര്‍ത്തിച്ചു. കാറോടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞ അര്‍ജ്ജുന്‍, കൊല്ലം മുതല്‍ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഏറെക്കാലമായി കുടുംബവുമായി ബാലു അകന്നുകഴിയുകയായിരുന്നു. അടുത്തിടെ എല്ലാവരും യോജിപ്പിലായി. ഇത് സഹിക്കാത്തവര്‍ അപകടത്തിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്.'ഞങ്ങള്‍ക്ക് ഇനിയൊന്നും ബാക്കിയില്ല. ഇങ്ങനെയൊരു ലോകത്ത് ജീവിക്കണമെന്നില്ല. പണത്തിനൊന്നും കൊതിയില്ല. അവനെ ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു. സത്യം കണ്ടെത്തണം '- സിബിഐ സംഘത്തോട് ഉണ്ണി പറഞ്ഞു.

അവസാന ദിവസവും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നു. വ്യക്തമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചുണ്ടനക്കം ശ്രദ്ധിച്ചാല്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. തമ്പിയും വിഷ്ണും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായത് അപകടവുമായി ബന്ധപ്പെട്ട സംശയം ബലപ്പെടുത്തിയതായും ഇരുവരും പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉണ്ണി പിന്നീട് പ്രതികരിച്ചു. ബുധനാഴ്ച പകല്‍ 3.45ന് ആരംഭിച്ച മൊഴിയെടുക്കല്‍ വൈകിട്ട് 6.30നാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി, ഇവരുടെ സഹോദരന്‍ പ്രസാദ് എന്നിവരുടെ മൊഴിയും സിബിഐ എടുത്തിരുന്നു. വണ്ടി ഓടിച്ചത് അര്‍ജുനായിരുന്നുവെന്ന് ലക്ഷ്മിയും സമ്മതിച്ചിട്ടുണ്ട്.

വിഷ്ണു സോമസുന്ദരവും പ്രകാശന്‍തമ്പിയും ബാലഭാസ്‌കറിന്റെ മാനേജര്‍മാരാണെന്നത് തെറ്റാണെന്നും സംഗീതപരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശനെന്നും ലക്ഷ്മി മൊഴിനല്‍കി. സ്‌കൂള്‍കാലംമുതല്‍ ബാലുവിന്റെ പരിചയക്കാരനാണ് വിഷ്ണു. ഹോട്ടല്‍ അടുക്കളനിര്‍മ്മാണത്തിന് സാധനങ്ങള്‍ നല്‍കുന്ന ബിസിനസില്‍ ബാലഭാസ്‌കറും പങ്കാളിയായിരുന്നു. പാലക്കാട് ആയുര്‍വേദ ആശുപത്രി നടത്തുന്ന ലതയെ സംഗീതപരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. പിന്നീട് ബാലു അവിടെ ചികിത്സയ്ക്കുപോയി. ഒരുതവണ പണം കടം നല്‍കിയെന്നല്ലാതെ പിന്നീട് സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിട്ടില്ല. ബാലഭാസ്‌കറിന് സാമ്പത്തികബാധ്യതകളില്ല. പണം കൈകാര്യംചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ലക്ഷ്മി മൊഴിനല്‍കി.

അപകടമുണ്ടായപ്പോള്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റിലും താന്‍ മുന്‍സീറ്റിലുമായിരുന്നു. കൊല്ലത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി ബാലുവും ഡ്രൈവറും ജ്യൂസ് കുടിച്ചു. അതിനുശേഷവും അര്‍ജുന്‍ തന്നെയാണ് ഓടിച്ചത്. പെട്ടെന്ന് കാര്‍ വെട്ടിക്കുന്നതായിതോന്നി. നെറ്റി ഇടിച്ചു. പിന്നീട് ഒന്നും ഓര്‍മയില്ലായിരുന്നുവെന്നും ലക്ഷ്മി മൊഴിനല്‍കി. കഴിഞ്ഞദിവസം എഫ്.ഐ.ആര്‍. സമര്‍പ്പിച്ചതിനുപിന്നാലെയാണ് സിബിഐ. സംഘം അന്വേഷണമാരംഭിച്ചത്. വിഷ്ണു, പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ അടുത്തഘട്ടത്തില്‍ ചോദ്യംചെയ്യും. ഇതും അതിനിര്‍ണ്ണായകമാകും. കലാഭവന്‍ സോബിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതും പരിഗണിക്കും. ഇത്തരമൊരു ആവശ്യം സോബി തന്നെയാണ് മുമ്പോട്ട് വച്ചിട്ടുള്ളത്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ഏറ്റുവാങ്ങി. അപകടം ആസൂത്രിതമല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. തുടര്‍ന്ന് കേസ് സിബിഐക്ക് വിടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category