1 GBP = 93.50 INR                       

BREAKING NEWS

പൊട്ടിത്തെറിക്കണമെങ്കില്‍ പെട്രോളോ ഡീസലോ അടക്കമുള്ള ഇന്ധനവുമായി സമ്പര്‍ക്കത്തില്‍ വരണം; മറ്റ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാലും അത്യുഗ്രസ്ഫോടനം; ബെയ്റൂട്ടിനെ തകര്‍ത്ത അമോണിയെ നൈട്രേറ്റ് കേരളത്തിന്റെ വിവിധ ജില്ലകളിലുള്ളത് 5000 മുതല്‍ 35,000 വരെ കിലോഗ്രാം വരെ അളവില്‍; വിനാശകാരിയായ കെമിക്കല്‍ വീണ്ടും ദുരന്തം വിതയ്ക്കുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: ലെബനനിലെ ബെയ്‌റുട്ടിലെ ദുരന്തം കേരളത്തിലും സംഭവിക്കാന്‍ സാധ്യതകള്‍ ഏറെ. ലെബനനില്‍ വമ്പന്‍ സ്ഫോടനത്തിനു കാരണമായ അമോണിയം നൈട്രേറ്റിന്റെ ശേഖരം കേരളത്തിലുമുണ്ട്. 5000 മുതല്‍ 35,000 വരെ കിലോഗ്രാമാണ് വിവിധ ജില്ലകളിലുള്ളത്. ഇവ പൊട്ടിത്തെറിക്കണമെങ്കില്‍ ഇന്ധനവുമായി, അഥവാ പെട്രോളോ ഡീസലോ ആയി സമ്പര്‍ക്കത്തില്‍ വരണം. അല്ലെങ്കില്‍ മറ്റു സ്ഫോടക വസ്തുക്കള്‍ അമോണിയം നൈട്രേറ്റിനൊപ്പം ഉപയോഗിക്കണം. അതുകൊണ്ട് തന്നെ സുരക്ഷിതമായി ഉപയോഗിച്ചാല്‍ അപകടം ഒഴിവാക്കാം. അതുകൊണ്ട് തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഈ സംഭരണ കേന്ദ്രങ്ങളില്‍ ഉറപ്പാക്കേണ്ടതുണ്ട്.

സ്ഫോടനങ്ങള്‍ക്കായി ക്വാറികളിലേക്കും അനസ്തേഷ്യയ്ക്കായുള്ള നൈട്രസ് ഓക്സൈഡ് നിര്‍മ്മിക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ 17 ലൈസന്‍സുകള്‍ കേന്ദ്ര ഏജന്‍സിയായ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നല്‍കിയിട്ടുണ്ട്. ലെബനനിലെ തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് ശേഖരമാണ് പൊട്ടിത്തെറിച്ചത്. ഈ സാഹചര്യത്തിലാണ് കേരളവും കണക്കെടുപ്പ് നടത്തിയത്. വലിയ ഭീതി വേണ്ടെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ തൃശ്ശൂരും എറണാകുളത്തുമുള്ള ഓരോ ലൈസന്‍സുകള്‍ അനസ്തേഷ്യയ്ക്കായുള്ള നൈട്രസ് ഓക്‌സൈഡ് നിര്‍മ്മിക്കാനാണ്. ബാക്കിയുള്ളവ മുഴുവന്‍ ക്വാറികളില്‍ സ്ഫോടനം നടത്താനും. ഇന്ത്യയില്‍ അമോണിയം നൈട്രേറ്റ് ഉത്പാദിപ്പിക്കുന്നത് പുണെയിലുള്ള ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് കോര്‍പറേഷനാണ്. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുമുണ്ട്. മുംബൈ, വിശാഖപട്ടണം തുറമുഖങ്ങളിലൂടെ മാത്രമേ അമോണിയം നൈട്രേറ്റ് ഇറക്കുമതി ചെയ്യാന്‍ അനുമതിയുള്ളൂ.

അമോണിയം നൈട്രേറ്റ് മൂലം ഇന്ത്യയില്‍ ഇതുവരെ അപകടമുണ്ടായിട്ടില്ലെന്നതും ആശ്വാസമാണ്. ഇവ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ചാക്കുകളിലാക്കി വേണം സൂക്ഷിക്കാന്‍. രണ്ടരമീറ്റര്‍ കൂടുതല്‍ ഉയരത്തില്‍ വെക്കരുത്. സംഭരണശേഷിയനുസരിച്ച് ഭിത്തിയിലേക്കുള്ള അകലം നാലരമുതല്‍ ഒമ്പതുവരെ മീറ്ററാണ്. മിന്നല്‍ രക്ഷാചാലകം വേണം. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിനു മുകളിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആറുമാസം കൂടുമ്പോള്‍ സംഭരണകേന്ദ്രത്തില്‍ പരിശോധന നടത്തണമെന്നും നിബന്ധനയുണ്ട്.

അമോണിയം നൈട്രേറ്റ് എന്ന സ്ഫോടകവസ്തു പലപ്പോഴും വന്‍ സ്ഫോടനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 1947-ല്‍ ടെക്സാസില്‍ അമോണിയം നൈട്രേറ്റുമായി വന്ന കപ്പലിന് തീപിടിച്ച് സ്ഫോടനമുണ്ടായി. 581 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 1921-ല്‍ ജര്‍മനിയിലെ ഒപ്പാവിലെ ഒരു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 4500 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. 500-ലേറെ പേര്‍ കൊല്ലപ്പെട്ടു. 2015-ല്‍ ചൈനയിലെ ടിയാജിനിലുണ്ടായ സ്ഫോടനത്തില്‍ 173 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ലെബനനിലെ തുറമുഖത്തിന് സമീപത്തുള്ള വെയര്‍ഹൗസില്‍ കഴിഞ്ഞ ആറ് വര്‍ഷമായി വലിയ അളവില്‍ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചുവച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ഇത് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍. വെയര്‍ഹൗസ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. സംഭവത്തിന് തീവ്രവാദ ബന്ധങ്ങളില്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തലെന്ന് ലെബനന്‍ ജനറല്‍ സെക്യൂരിറ്റി സര്‍വീസ് മേധാവി മേജര്‍ ജനറല്‍ അബ്ബാസ് ഇബ്രാഹിമും പ്രതികരിച്ചു. സത്യാവസ്ഥ അറിയുന്നതിന് മുമ്പ് സംഭവത്തിന് തീവ്രവാദബന്ധമുണ്ടെന്ന ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അഞ്ച് ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമായെന്നും അവര്‍ക്ക് വേണ്ട അടിയന്തര സൗകര്യങ്ങള്‍ ഒരുക്കാനുള്ള കഠിനശ്രമത്തിലാണെന്നും ബെയ്റുത്ത് സിറ്റി ഗവര്‍ണര്‍ മര്‍വാന്‍ അബൗദും പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് പ്രാദേശിക സമയം ആറ് മണിയോടെയാണ് ബെയ്റുട്ടിനെ നടുക്കിയ സ്ഫോടനങ്ങളുണ്ടായത്. ആദ്യം ചെറിയ പൊട്ടിത്തെറിയാണുണ്ടായത്. ഇതിനെത്തുടര്‍ന്ന് അന്തരീക്ഷത്തിലാകെ പുകനിറഞ്ഞു. പിന്നാലെ ഉഗ്രശബ്ദത്തോടെ അതിഭീകരമായ സ്ഫോടനമുണ്ടായി. 240 കിലോമീറ്റര്‍ അകലെയുള്ള സൈപ്രസില്‍ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഇതുവരെ നൂറിലധികം പേര്‍ സ്ഫോടനങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. നാലായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നഗരത്തിന്റെ പലയിടത്തും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശുപത്രികളടക്കം തകര്‍ന്നതിനാല്‍ വിവിധയിടങ്ങളില്‍ തുറസായ സ്ഥലത്താണ് രോഗികളെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലെബനിനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് റെഡ്ക്രോസ് അടക്കമുള്ള സംഘടനകള്‍ എല്ലാവിധ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category