1 GBP = 93.20 INR                       

BREAKING NEWS

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉണ്ടായിരുന്നത് നിര്‍ണായക സ്വാധീനം; മുഖ്യമന്ത്രിയുമായിട്ടുള്ളത് സാധാരണ പരിചയം മാത്രം; പിടിച്ചെടുത്ത സ്വര്‍ണം വിട്ട് കിട്ടാന്‍ സ്വപ്ന ഇടപെട്ടിരുന്നെന്നും എന്‍.ഐ.എ; സ്പേസ് പാര്‍ക്ക് പദ്ധതിയിലും സ്വപ്നയുടെ സ്വാധീനം; സ്വപ്നയുടെ ജാമ്യ ഹര്‍ജി നിഷേധിച്ച് എന്‍.ഐ.എ കോടതിയില്‍; സ്വര്‍ണം വിട്ടുകിട്ടാനും ശിവശങ്കറിനെ സ്വാധീനിച്ചു; ശിവശങ്കരന്‍ സഹായിച്ചില്ലെന്നും എന്‍.ഐ.എ; സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്കുള്ളത് നിര്‍ണായക പങ്ക്

Britishmalayali
kz´wteJI³

കൊച്ചി: തയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ സംഘം കോടതിയില്‍. സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍ഐഎയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിജയ കുമാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഇന്ന് വാദം തുടങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നയ്ക്ക് ബന്ധമുള്ള കാര്യം നേരത്തെ പുറത്തുവന്നതാണെങ്കിലും കോടതിയില്‍ ഒരു വാദമായി എന്‍ഐഎ ഇക്കാര്യം ഉയര്‍ത്തുന്നത് ഗൗരവകരമാണ്. ശിവശങ്കറുമായി ബന്ധമുണ്ടെങ്കിലും മുഖ്യമന്ത്രിയുമായി സ്വപ്നയ്ക്ക് സാധാരണ പരിചയം മാത്രമാണുണ്ടായിരുന്നതെന്നും പറയുന്നു.

സ്വര്‍ണം കടത്തിയ കേസില്‍ യുഎപിഎ നിലനില്‍ക്കുമോ എന്ന് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്ന വാദമായിരുന്നു ഇതിന് മറുപടിയായി എന്‍ഐഎ കോടതിയില്‍ നല്‍കിയത്. സ്വര്‍ണക്കടത്തിന്റെ പേരില്‍ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. ഇത് നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റേത്. ഇതിന് മറുപടിയായി സംഗതി കൂടുതല്‍ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.

അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ കേസിലെ മുഖ്യകണ്ണിയായ കെ.ടി. റമീസ് ഫോണ്‍ നശിപ്പിച്ചതിന് കാരണം യഥാര്‍ത്ഥ ഗൂഡാലോചകനെ രക്ഷിക്കാനാണെന്നാണ് സൂചന. നശിപ്പിച്ചു കളഞ്ഞ ഫോണിലെ 'രഹസ്യങ്ങള്‍' വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടില്ല.

ദുബായില്‍ നിന്നെത്തിയ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ജൂണ്‍ 30നു തടഞ്ഞുവച്ച വിവരം അറിഞ്ഞ അന്നു രാത്രിയാണു മൊബൈല്‍ ഫോണ്‍ നശിപ്പിച്ചത്. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പി.എസ്. സരിത് എന്നിവരെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ റമീസ് നശിപ്പിച്ചതുമില്ല. ഒളിവില്‍ പോകാനും ശ്രമിച്ചില്ല. ഇതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സരിതയേയും സന്ദീപിനേയും വിളിച്ച ഫോണും ലാപ്‌ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും റമീസിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സരിത് പിടിക്കപ്പെട്ടതോടെ അന്വേഷണം തന്നിലെത്തുമെന്നു റമീസിന് അറിയാമായിരുന്നു. ഫോണ്‍ നശിപ്പിച്ചത് ഇതിനു തെളിവാണ്.

റമീസിന് മാത്രമേ ഈ നമ്പറും അറിയൂ. അതുകൊണ്ട് തന്നെ ഇതിലെ വിവരങ്ങള്‍ പുറത്തു വരണമെങ്കില്‍ റമീസ് തന്നെ സഹകരിക്കണം. എന്തുവന്നാലും പറയില്ലെന്ന നിലപാടിലാണ് റമീസും. നശിപ്പിച്ച ഫോണില്‍ റമീസിന്റെ ഉന്നത ബന്ധങ്ങളുടെ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ സാഹചര്യത്തിലാണു റമീസിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി 3 ദിവസം കൂടി ദേശീയ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. കേസില്‍ അറസ്റ്റിലായ മറ്റു 11 പ്രതികള്‍ക്കും റമീസിന്റെ നശിപ്പിക്കപ്പെട്ട ഫോണിന്റെ നമ്പര്‍ അറിയില്ല.

നയതന്ത്രചാനല്‍ ദുരുപയോഗം ചെയ്ത് നടത്തിയ സ്വര്‍ണക്കടത്തുകളില്‍ ഓരോഘട്ടത്തിലും ഇടപെട്ടവരെ തിരിച്ചറിയാനും തെളിവുകള്‍ ശേഖരിക്കാനും എന്‍.ഐ.എ സംഘം യു.എ.ഇയിലേക്ക് പോവുന്നതും ഈ സാഹചര്യത്തിലാണ്. അറസ്റ്റിലായ ഫൈസല്‍ഫരീദിനെ ചോദ്യം ചെയ്യാനും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും കഴിയും.യു.എ.ഇ സന്ദര്‍ശനങ്ങളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആരൊക്കെയായി ബന്ധപ്പെട്ടു എന്നതും അന്വേഷിക്കും.

യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ നിര്‍ദ്ദേശപ്രകാരമല്ല സ്വപ്ന സുരേഷ് ഡിപ്ലൊമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചതെന്ന് എന്‍.ഐ.എ പറയുന്നു. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ച ശേഷം ഇതില്‍ ആഹാരസാധനങ്ങളാണന്ന വ്യാജരേഖ ഉണ്ടാക്കിയതായും സ്വപ്നയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് എന്‍.ഐ.എ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ബാഗേജ് വിട്ടുകിട്ടാന്‍ നിരവധി തവണ സ്വപ്ന കസ്റ്റംസ് അധികൃതരെ വിളിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു.

കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന കാലം മുതലാണ് സ്വപ്ന സുരേഷ് സ്വര്‍ണ്ണക്കടത്ത് ആരംഭിച്ചതെന്നാണ് എന്‍.ഐ.എയുടെ നിഗമനം. നയതന്ത്ര ഓഫിസിന്റെ പ്രത്യേക പരിരക്ഷ ഉപയോഗപ്പെടുത്തിയായിരുന്നു സ്വര്‍ണ്ണക്കടത്ത്. സ്വപ്ന, സന്ദീപ് എന്നിവര്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും സ്വാധീനമുണ്ടെന്നും എന്‍.ഐ.എ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനം വിടാന്‍ ഇവരെ സഹായിച്ചതും ഈ സ്വാധീനമാണ്.

സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്നും ഒരു കിലോഗ്രാം സ്വര്‍ണ്ണവും ഒരു കോടി രൂപയും ലഭിച്ചു. 40 ലക്ഷത്തോളം രൂപയുടെ വിവിധ ബാങ്കുകളിലെ ഡെപ്പോസിറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സന്ദീപില്‍ നിന്ന് 2 കോടി രൂപയും 51 ലക്ഷം രൂപയുടെ ബാങ്ക് ഡപ്പോസിറ്റ് രേഖകളും ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category