1 GBP = 94.80 INR                       

BREAKING NEWS

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാഗ് തടഞ്ഞു വച്ചു; പ്രകോപിതനായ അറ്റാഷെ തന്റെ ബാഗ് പരിശോധിച്ചാല്‍ യുഎഇയിലെ ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സംശയം ദൃഢമായി; അനുമതിയുമായി ബാഗ് തുറന്നപ്പോള്‍ നിറയെ സ്വര്‍ണ്ണ കട്ടികള്‍; വീട് വളഞ്ഞ് സരിത്തിനെ പിടിച്ചത് നിര്‍ണ്ണായകമായി; അറ്റാഷെ എത്തിയത് മാധ്യമ പ്രവര്‍ത്തകന്‍ മുകേഷ് നായരുമായി; അറ്റാഷെ രക്ഷപ്പെട്ടതും കുതന്ത്രത്തില്‍; സ്വര്‍ണ്ണ കടത്തില്‍ റഷീദ് ഖാമിസ് അലി മുസൈഖ്രി അല്‍ ആഷ്മിയ സംശയ നിഴലില്‍ തന്നെ

Britishmalayali
kz´wteJI³

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അറ്റാഷെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നും ഭീഷണിപ്പെടുത്തി. കേസിലെ പ്രതിയായ സരിത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. തുടര്‍ന്ന് ബാഗ് തുറക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയായിരുന്നു. ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്.

സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് ജൂണ്‍ 30-നാണ് തിരുവനന്തപുരത്തെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെത്തിയത്. ബാഗില്‍ സ്വര്‍ണമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞുവെക്കുകയായിരുന്നു. ജൂലൈ 3-ന് കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക വാഹനത്തില്‍ സരിത്തിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെത്തിയാണ് അറ്റാഷെ റഷീദ് ഖാമിസ് അലി മുസൈഖ്രി അല്‍ ആഷ്മിയ ബാഗ് വിട്ട് തരണമെന്ന് ആവശ്യപ്പെട്ടത്. കാര്‍ഗോയില്‍ എത്തിയ അറബി അറ്റാഷെ തന്നെയാണെന്നും ഇതോടെ വ്യക്തമായി. ഇയാള്‍ യുഎഇയിലേക്ക് കടന്നിരുന്നു.

ബാഗ് പരിശോധനക്ക് വിധേയമാക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴാണ് യു.എ.ഇയുമായുള്ള നയതന്ത്രബന്ധം തകരാറിലാകുമെന്നും തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയിലുള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകളുടെ ബാഗും തുറന്ന് പരിശോധിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതോടെയാണ് കസ്റ്റംസ് ഉറച്ച നിലപാട് എടുത്തത്. ഈ ഭീഷണിയെ കുറിച്ച് കാര്‍ഗോ ചുമതലയിലുണ്ടായിരുന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുകളിലേക്ക് അറിയിച്ചു. ഇതോടെ കമ്മീഷണര്‍ സുമിത് കുമാര്‍ കര്‍ശന നിലപാട് എടുത്തു. എന്തുവന്നാലും പാഴ്സല്‍ വിട്ടു കൊടുക്കേണ്ടെന്നും പറഞ്ഞു. അറ്റാഷയുടെ ഇടപെടലിനെ കുറിച്ച് മാതൃഭൂമി ന്യൂസാണ് വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ കമ്മിഷണര്‍ വഴി ഡല്‍ഹിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പ്രശ്‌നത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെടുകയും ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയും ചെയ്തു. ബാഗ് തുറക്കാന്‍ യു.എ.ഇ. അംബാസിഡറുടെ അനുമതി തേടിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജൂലൈ 5-ന് അറ്റാഷയെ നേരിട്ട് വിളിപ്പിച്ചു. മുകേഷ് എം. നായര്‍ എന്ന വ്യക്തിക്കൊപ്പമാണ് അറ്റാഷെ ബാഗ് തുറക്കുന്നതിന് വേണ്ടി വിമാനത്താവളത്തിലെത്തിയത്. ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കട്ടികള്‍ അറ്റാഷയെ കാണിച്ചു കൊടുത്തു. മുകേഷ് തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകനാണ്.

സംഭവം പുറത്തായതോടെ നിലപാട് മാറ്റിയ അറ്റാഷെ താന്‍ ഭക്ഷണവസ്തുക്കള്‍ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സ്വര്‍ണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സരിത്താണ് എല്ലാം ചെയ്തതെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. അതേസമയം, ബാഗ് തുറക്കാന്‍ അറ്റാഷെയെ ക്ഷണിക്കുന്ന സമയത്ത് തന്നെ സരിത്തിന്റെ വീട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വളഞ്ഞിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച സരിത്തിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സ്വപ്ന സുരേഷിലേക്കും അന്വേഷണം നീണ്ടത്. ഇതാണ് കേസില്‍ നിര്‍ണ്ണായകമായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ 10-ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യയുടെ 512 വിമാനത്തില്‍ അറ്റാഷെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് എന്‍ ഐ എയും കസ്റ്റംസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഔദ്യോഗിക അകമ്പടികളൊന്നുമില്ലാതെ തനിച്ച് വിമാനത്താവളത്തിലെത്തിയ അറ്റാഷെ ബിസിനസ് ക്ലാസ് സീറ്റ് പോലും ഉപേക്ഷിച്ച് 20 ഡി സീറ്റിലാണ് യാത്ര ചെയ്തത്. ഡല്‍ഹിയിലെത്തിയ അറ്റാഷെ എമിറേറ്റ്‌സ് വിമാനത്തില്‍ രക്ഷപ്പെട്ടു.

ഇന്ത്യയുടെ സമ്മര്‍ദ്ദത്താല്‍ നയതന്ത്ര പരിരക്ഷ പിന്‍വലിച്ചാല്‍ താന്‍ അറസ്റ്റിലാകുമെന്ന് അറ്റാഷെ ഭയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇടപെടല്‍. ഇതോടെ അറ്റാഷെയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരൂവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category