1 GBP = 94.80 INR                       

BREAKING NEWS

അതിശക്തമായ കാറ്റിലും മഴയിലും മുംബൈ നഗരത്തില്‍ കനത്ത നാശനഷ്ടം; മണിക്കൂറില്‍ 1076 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു; നിരവധി മരങ്ങള്‍ കടപുഴകി; ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍

Britishmalayali
kz´wteJI³

മുംബൈ: മുംബൈയില്‍ കനത്ത മഴ മൂന്നാം ദിവസവും തുടരുന്നു. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്യുന്ന കനത്തമഴയ്ക്കിടയില്‍ ദുരിതം വിതച്ച് ശക്തമായ കാറ്റും എത്തിയതോടെ ജനങ്ങള്‍ വലഞ്ഞു. നിരവധി മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. മുംബൈയിലും താനെ ജില്ലയിലുമാണ് മഴ ശക്തമായി തുടരുന്നത്. മുംബൈ, താനെ, റായ്ഗഡ് പ്രദേശങ്ങളില്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണില്‍ സംസാരിച്ച് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

മുംബൈയിലെ കൊളാബയില്‍ മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. 60-70 കിലോമീറററില്‍ വീശിയ കാറ്റ് അഞ്ചുമണിയോടെ 107 കിലോമീറ്റര്‍ വേഗത കൈവരിക്കുകയായിരുന്നു. മുംബൈയിലെ കൊളാബയിലാണ് മണിക്കൂറില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശി. റോഡില്‍ വെള്ളക്കെട്ടും തുടരുകയാണ്. ജനങ്ങള്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങരുതെന്നു പൊലീസും മന്ത്രി ആദിത്യ താക്കറെയും നിര്‍ദേശിച്ചു. അടുത്തിടെ മുംബൈ അഭിമുഖീകരിച്ച നസര്‍ഗ ചുഴലിക്കാറ്റിനേക്കാള്‍ തീവ്രതയോടെയാണ് കാറ്റുവീശിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറ്റിന്റെ വേഗതയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കീഴ്മേല്‍ മറിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കനത്തമഴ ഇന്നുരാത്രി കൂടി തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ മഴകുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കനത്തമഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് മുതല്‍ വാഷി വരേയും താനെയിലേക്കുള്ള പ്രധാനപാതകളിലും ട്രെയിന്‍ സര്‍വീസ് താല്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ ട്വീറ്റ് ചെയ്തു.

മുംബൈയിലെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ ഓഫീസ് അറിയിച്ചു. 'എല്ലാവരോടും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിക്കുകയാണ്. നമുക്ക് കാണാന്‍ സാധിക്കുന്നതുപോലെ മുംബൈ കനത്തമഴയും ശക്തിയായ കാറ്റും നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരോടും പ്രത്യേകിച്ച് ഈ പ്രകൃതിക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോട് സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍എവിടെയാണോ അവിടെ തുടരുക.' ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.

ഒമ്പത് മണിക്കൂറിനുള്ളില്‍ 229.6 മില്ലീമീറ്റര്‍ മഴ മുംബൈയില്‍ പെയ്തതായി കൊളാബ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ദക്ഷിണ മുംബൈയിലാണ് കനത്ത മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കാറ്റും മഴയും ശക്തമായതിനാല്‍ ആളുകള്‍ വീട്ടില്‍ത്തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചു. വ്യാഴാഴ്ചയും ശക്തമായ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മുംബൈ നിവാസികള്‍ വീടുവിട്ട് പുറത്തുപോകരുത്. അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ തയ്യാറായിരിക്കുക. തീരദേശങ്ങളിലേക്കോ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കൊ യാത്രചെയ്യരുതെന്നും മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category