1 GBP = 94.80 INR                       

BREAKING NEWS

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് മുക്കി പ്രതിരോധ മന്ത്രാലയം; റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി; പ്രതിരോധ മന്ത്രിയുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനും വിരുദ്ധം; കാണാതായ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടി മോദി നുണ പറയുന്നു എന്നാവര്‍ത്തിച്ചു രാഹുല്‍ ഗാന്ധി; ഇന്ത്യ - ചൈന സേനാ കമാന്‍ഡര്‍മാരുടെ അഞ്ചാംവട്ട കൂടിക്കാഴ്ചയും പരാജയം ആയതോടെ അനിശ്ചിതമായി അതിര്‍ത്തി പ്രതിസന്ധി തുടരുന്നു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ നിന്നും അപ്രത്യക്ഷമായതിനെ ചൊല്ലി വിവാദം. കടന്നുകയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് രണ്ടുദിവസത്തിന് ശേഷമാണ് നീക്കം ചെയ്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നത്.

ഇത് ഉയര്‍ത്തിക്കാട്ടി മോദി നുണ പറയുകയായിരുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് അപ്രത്യക്ഷമായത്. എന്തിനാണ് പ്രധാനമന്ത്രി നുണ പറഞ്ഞത് എന്നായിരുന്നു റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. 'മെയ് അഞ്ചുമുതല്‍ ചൈനീസ് ആക്രമണം യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും ഗാല്‍വന്‍ താഴ്വരയിലും വര്‍ദ്ധിച്ചുവരികയാണ്. മെയ് 17,18 തിയതികളില്‍ കുഗ്രാങ് നള (പട്രോളിങ് പോയിന്റ് 15ന് സമീപം), ഗോഗ്ര (പിപി17എ), പാങ്കോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ചൈനീസ് പക്ഷം അതിക്രമിച്ചു കയറി' പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി ഇരുവിഭാഗവും തമ്മില്‍ സൈനികതല ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജൂണ്‍ ആറിന് കോര്‍ കമാന്‍ഡര്‍ തല യോഗം നടന്നു. എന്നാല്‍ ജൂണ്‍ 15ന് സൈനികര്‍ മുഖാമുഖം വരികയും ഏറ്റുമുട്ടലുണ്ടാകുകയും ഇരുപക്ഷത്തും ആളപായം ഉണ്ടായതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. മെയ് മാസത്തില്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനക്കാര്‍ നുഴഞ്ഞുകയറിയതായി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പ്രതിരോധ മന്ത്രാലയ രേഖ അംഗീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

അതേസമയം അതിര്‍ത്തി സംഘര്‍ഷത്തിന് പരിഹാരം തേടിയുള്ള ഇന്ത്യ ചൈന സേനാ കമാന്‍ഡര്‍മാരുടെ അഞ്ചാം വട്ട കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ അതിര്‍ത്തിയില്‍ ദീര്‍ഘ കാലം തങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇന്ത്യ സൈനികരോട് ആവശ്യപ്പെട്ടു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ഇന്ത്യ കൂടുതല്‍ പിന്‍വാങ്ങണമെന്ന് ചൈന വീണ്ടും ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. മുന്‍പു നടന്ന ചര്‍ച്ചകളുടെ ഫലമായി ഗല്‍വാന്‍, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍ നിന്ന് അടുത്തിടെ ചൈന പിന്മാറിയെങ്കിലും പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഡെപ്സാങ് എന്നിവിടങ്ങളില്‍ അവര്‍ ഇപ്പോഴും ഇന്ത്യന്‍ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പാംഗോങ് മേഖലയില്‍ നിന്ന് പരസ്പരവും തുല്യവുമായ പിന്‍വാങ്ങല്‍ സാധ്യമല്ലെന്ന നിലപാട് ഇന്ത്യ ചൈനയെ അറിയിച്ചു.

ലേ ആസ്ഥാനമായുള്ള 14 സേനാ കോര്‍ മേധാവി ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവര്‍ തമ്മില്‍ അതിര്‍ത്തിയില്‍ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയില്‍ ഓഗസ്റ്റ് രണ്ടിനാണ് അഞ്ചാം വട്ട കൂടിക്കാഴ്ച നടത്തിയത്. പാംഗോങ് തടാക മേഖലയിലെ ചൈനീസ് സാന്നിധ്യമായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. ഇന്ത്യന്‍ സൈനികരും തുല്യ ദൂരത്തിലേക്ക് പിന്മാറണമെന്ന ചൈനയുടെ ആവശ്യം നീതികരിക്കാനാവുന്നതല്ലെന്നു ഇന്ത്യന്‍ സൈന്യം പ്രതികരിച്ചു. ചൈനയുടെ ആവശ്യം അംഗീകരിക്കുന്നത് ആത്മഹത്യാപരമാണെന്നും തുല്യദൂരത്തിലേക്കുള്ള പിന്മാറ്റം മേഖലയില്‍ നിയന്ത്രണ രേഖയെ കുറിച്ചുള്ള ചൈനീസ് നിലപാടിനെ അംഗീകരിക്കുന്നതാണെന്നുമാണ് ഇന്ത്യ നിലപാട് .

പിന്‍വാങ്ങിയാല്‍ ദീര്‍ഘകാലമായി തടാക തീരത്തുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ ഉപേക്ഷിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് തുല്യദൂരത്തിലുള്ള പിന്മാറ്റം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തത്. വ്യാപകമായി കടന്നുകയറിയ പാംഗോങ്ങില്‍ നിന്നു പിന്മാറാന്‍ കൂട്ടാക്കാത്ത ചൈന, അവിടെ വന്‍തോതില്‍ സേനാ സന്നാഹം വര്‍ധിപ്പിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

തന്ത്രപ്രധാനമായ ഗ്രീന്‍ ടോപ് മേഖലയില്‍ നിന്ന് പിന്‍വലിയാത്ത ചൈനയുടെ ദൂരുഹത നിറഞ്ഞ നിലപാടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണാതെ പോകുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്തിനു മുന്‍പ് സംഘര്‍ഷം ലഘുകരിക്കണമെങ്കില്‍ തര്‍ക്കത്തിനു പരിഹാരം കാണേണ്ടി വരും. കഴിഞ്ഞ ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ ഈ നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചുവെങ്കിലും പിന്മാറാമെന്ന് പറയാതിരിക്കാനാണ് ചൈനീസ് മധ്യസ്ഥര്‍ ശ്രമിച്ചത്.

പാംഗോങ്ങില്‍ ഇന്ത്യന്‍ പ്രദേശം പിടിച്ചെടുക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണു ചൈന നടത്തുന്നതെന്നാണു കരസേനയുടെ വിലയിരുത്തല്‍. ഭൂരിഭാഗം സ്ഥലങ്ങളില്‍ നിന്നും സേനാ പിന്മാറ്റം നടന്നുവെന്നു കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന പാംഗോങ്ങില്‍ ഇനി പിന്മാറ്റം ആവശ്യമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യന്‍ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡിക്കു സമീപമുള്ള ഡെപ്സാങ്ങിലും ചൈന പ്രകോപനം തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category