1 GBP = 93.20 INR                       

BREAKING NEWS

എംബിഎസ് കിരീടാവകാശിയായപ്പോള്‍ കാനഡയില്‍ അഭയം തേടിയ രാജകുമാരനെ കൊല്ലാന്‍ അയച്ചത് 50 അംഗ ഗുണ്ടാ സംഘത്തെ; അതിര്‍ത്തിയില്‍ പിടികൂടിയതിനാല്‍ ജീവന്‍ രക്ഷപ്പെട്ടെന്ന് സാദ് അല്‍ ജബാരി; രണ്ട് കുട്ടികളേയും തട്ടിയെടുത്തു; സൗദി കിരീടാവകാശിക്കെതിരെ പോരാടുവാന്‍ മുന്‍ രാജകുമാരന്‍

Britishmalayali
kz´wteJI³

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ മറ്റൊരു ആരോപണം കൂടി ഉയരുന്നു. രാജകുടുംബത്തിലെ തന്നെ തന്റെ ഒരു പ്രമുഖ എതിരാളിയെ വധിക്കാനായി വടക്കേ അമേരിക്കയിലേക്ക് ഗുണ്ടാസംഘത്തെ അയച്ചു എന്നതാണ് പുതിയ പരാതി. മാത്രമല്ല, തന്റെ സഹോദരനേയും മക്കളേയും ബന്ധികളാക്കി വച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. അധികാരത്തില്‍ എത്തുവാന്‍ എം ബി എസ് നടത്തിയ ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും തനിക്കറിയാം എന്നതുകൊണ്ടാണ് ഇതെന്നും പരാതിക്കാരന്‍ പറയുന്നു.

നേരത്തേ കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നയേഫിന് കീഴില്‍ കാബിനറ്റ് റാങ്കോടെ രഹസ്യാന്വേഷണ വിഭാഗം കൈകാര്യം ചെയ്തിരുന്ന സാദ് അല്‍ജബാരിയാണ് പരാതിക്കാരന്‍. നയെഫ് രാജകുമാരനെ അട്ടിമറിച്ച് എം ബി എസ് കിരീടാവകാശി ആയതോടെ സാദ് അല്‍ജബാരി കാനഡയിലേക്ക് നാടുകടക്കുകയായിരുന്നു. ഇപ്പോള്‍ ടൊറൊണ്ടൊയില്‍ താമസിക്കുന്ന സാദ് അല്‍ജബാരി കൊളംബിയ ഡിസ്ട്രിക്ട് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നേരത്തേ കിരീടാവകാശിയായി വാഴിക്കപ്പെട്ടിരുന്ന മുഹമ്മദ് ബിന്‍ നയേഫിനെ അട്ടിമറിച്ചായിരുന്നു 2017 ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായത്. നയെഫും സല്‍മാന്റെ സഹോദരന്‍ അഹമ്മദ് രാജകുമാരനും ഇപ്പോള്‍ തടങ്കലിലാണ്. കിരീടാവകാശിക്കെതിരെ ഗൂഢാലോചന നടത്തി എന്നതാണ് അവരുടെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജകുടുംബത്തിലെ നിരവധിപേര്‍ തടങ്കലിലാക്കപ്പെടുന്നുണ്ട്. തന്റെ അധികാരത്തിന് ഭീഷണിയാകുമെന്ന് സംശയിക്കുന്നവരെയെല്ലാം എം ബി എസ് തടങ്കലിലാക്കുകയാണ്.

തന്റെ ആറ് മക്കളുമൊത്ത് കാനഡയിലേക്ക് കുടികയറിയ അല്‍ജബാരി അമേരിക്കന്‍ ഉദ്യോഗതലത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയായാണ് അറിയപ്പെടുന്നത്. മാത്രമല്ല, അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏറെക്കാലമായുള്ള വിശ്വസ്തനായ സുഹൃത്തുകൂടിയാണ് അല്‍ജബാരി. ഇതുപോലെ, ഒരു കാലത്ത് കൊട്ടാര രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്ന ജമാല്‍ ഖഷോഗിയും പിന്നീട് എം ബി എസിന്റെ കോപത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. അമേരിക്കന്‍ പൗരനായ ഖഷോഗി, ഒരു വിവാഹ സര്‍ട്ടിഫിക്കറ്റിനായി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് സന്ദര്‍ശിച്ചപ്പോഴായിരുന്നു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭൗതിക ശരീര പോലും കണ്ടെത്തിയിട്ടില്ല.

എം ബി എസിന്റെ ആജ്ഞപ്രകാരം ഖഷോഗി വധിക്കപ്പെട്ടു എന്നാണ് പരക്കെയുള്ള് വിശ്വാസം. ഈ മരണത്തിന് ഉത്തരവാദി എം ബി എസ് ആണെന്നതിന്റെ വിവിധ തെളിവുകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി ഐ എ ക്ക് കൈമാറിയതാണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതിനുള്ള ഒരു കാരണം എന്നാണ് അല്‍ജബാരി പറയുന്നത്. ലോകം മുഴുവന്‍ ഏറെ വിവാദമായ ഖഷോഗിയുടെ കൊലപാതകം എം ബി എസിന്റെ പ്രതിഛായ തകര്‍ക്കുകയും ചെയ്തിരുന്നു.

അല്‍ജബാരി എവിടെയുണ്ടെന്ന് കണ്ടുപിടിക്കാനായി ഒരു സംഘത്തെ അമേരിക്കയിലേക്ക് അയച്ചു എന്നാണ് അല്‍ജബാരി ഫയല്‍ ചെയ്ത കേസില്‍ പറയുന്നത്. ഖഷോഗിയുടെ വധത്തിന് രണ്ടാഴ്ച്ച കഴിഞ്ഞ് ടൈഗര്‍ സ്‌ക്വാഡ് എന്നറിയപ്പെടുന്ന ഒരു കൊലപാതക സംഘം അല്‍ജബാരിക്കായി കാനഡയിലേക്ക് തിരിച്ചു എന്നും പരാതിയില്‍ പറയുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതില്‍ വിദഗ്ദരായവര്‍ അടങ്ങിയ സംഘം നിരവധി ഫോറെന്‍സിക് ഉപകരണങ്ങളും കൈയ്യില്‍ കരുതിയിരുന്നു.

ടൂറിസ്റ്റ് വിസയില്‍ അമേരിക്കയില്‍ എത്തിയ അവര്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ കൂടിയാണ് കാനഡയില്‍പ്രവേശിക്കുവാന്‍ ശ്രമിച്ചത്. പോലീസിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ സംശയം തോന്നിയ കനേഡിയന്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവരെ പിടികൂടുകയായിരുന്നു. സൗദിയിലെ മത മേലധ്യക്ഷന്മാരുടെ പിന്തുണയുള്ള എം ബി എസ്, അല്‍ജബാരി വധിക്കപ്പെടണം എന്നൊരു ഫട്വ കൂടി അവരെ കൊണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇത്തരം നീചകൃത്യങ്ങള്‍ക്കൊപ്പം, അല്‍ജബാരിയെ വിട്ടുനല്‍കാന്‍ കാനഡയുമായി നയതന്ത്രജ്ഞര്‍ മുഖേന ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ കാനഡ ഇതിന് സമ്മതിച്ചിട്ടില്ല. ഇതിനു പുറമേ അല്‍ജബാരിയെ സൗദിയിലേക്ക് തിരികെയെത്തിക്കാന്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളെ സൗദി ഭരണകൂടം തടവില്‍ ആക്കിയിരിക്കുകയാണെന്നുള്ള ഒരു പരാതി കൂടി ഉയര്‍ന്നിരുന്നു. ഈ കുട്ടികളെ സ്വതന്ത്രരാക്കാന്‍ ട്രംപ് ഇടപെടണമെന്ന് കഴിഞ്ഞ മാസം ചില സെനറ്റര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category