1 GBP = 93.50 INR                       

BREAKING NEWS

ഇംഗ്ലീഷ് ചാനല്‍ കടന്ന് കള്ളബോട്ടു കയറി ഈ വര്‍ഷം ഇതുവരെ എത്തിയത് 4000ത്തോളം പേര്‍; ഇന്നലെ മാത്രം എത്തിയത് 250 അഭയാര്‍ത്ഥികള്‍; അഭയാര്‍ത്ഥികളെ ആട്ടിയോടിക്കാന്‍ നാവിക സേനയെ പട്രോളിനിറക്കി കലിപൂണ്ട പ്രീതി പട്ടേല്‍

Britishmalayali
kz´wteJI³

ഭയാര്‍ത്ഥികളും അനധികൃത കുടിയേറ്റക്കാരും കൂട്ടത്തോടെ എത്താന്‍ തുടങ്ങിയതോടെ ഇംഗ്ലീഷ് ചാനലില്‍ റോയല്‍ നേവിയെ പട്രോളിംഗിന് ഇറക്കാന്‍ ഇന്നലെ തീരുമാനിച്ചു. കള്ളബോട്ടുകള്‍ കയറി എത്തുന്ന ഇവരെ തിരിച്ചയയ്ക്കുവാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ ഇന്നലെ നാവികോദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രം 250 പേരാണ് ഇത്തരത്തില്‍ അനധികൃതമായി ബ്രിട്ടനിലെത്തിയത്. ഈ വര്‍ഷം ഇതുവരെ അനധികൃതമായി ബ്രിട്ടനില്‍ എത്തിയവരുടെ എണ്ണം 2019ല്‍ എത്തിയവരുടെ ഇരട്ടിയായിക്കഴിഞ്ഞു.

അനധികൃത കുടിയേറ്റം പൂര്‍ണ്ണമായും ഇല്ലാതെയാക്കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞിരുന്നു. അത് പാഴ്വാക്കായി എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്നലെ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം ഒരു റെക്കോര്‍ഡ് തന്നെയായിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ കര്‍ശനമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നതെന്ന് അഭ്യന്തര മന്ത്രാലയത്തിലെ ഒരു വക്താവ് പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിന് പരിഹാരം കാണെണ്ടത് ഫ്രാന്‍സ് ആണെന്നും അവിടെ നിന്നെത്തുന്നവരെ തിരികെ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേവല്‍ കപ്പലുകള്‍ ഉപയോഗിച്ച്, കുടിയേറ്റക്കാരുടെ ബോട്ടുകളെ തിരികെ ഫ്രാന്‍സിലേക്ക് പറഞ്ഞുവിടുന്നത് അന്താരാഷ്ട്ര മാരിടൈം നിയമപ്രകാരം അനുവദനീയമാണോ എന്നറിയാന്‍ പ്രീതി പട്ടേല്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഇത് തികച്ചും നിയമവിരുദ്ധമാണെന്നാണ് ഫ്രാന്‍സിന്റെ വാദം. നേവിയുടെ കപ്പലുകള്‍ ഉപയോഗിച്ച് അഭയാര്‍ത്ഥികളുടെ ബോട്ടുകള്‍ തടയുന്ന കാര്യവും പരിഗണനയിലുണ്ട്.

നെറ്റുകള്‍, ഫ്ളോട്ടിംഗ് ബൂമുകള്‍ എന്നിവ ഉപയോഗിച്ചും അഭയാര്‍ത്ഥികളെ തടയുവാന്‍ കഴിയും. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായി ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. അഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം പ്രതിരോധ മന്ത്രാലയവുമായി സംസാരിക്കാനും സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category