1 GBP = 93.50 INR                       

BREAKING NEWS

സമീക്ഷ സര്‍ഗ്ഗവേദിയുടെ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നാലാം ഘട്ടത്തിലേക്ക്; മലയാള ചലച്ചിത്ര ഗാന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു; വിജയികളായത് ഇവര്‍

Britishmalayali
ബിജു ഗോപിനാഥ്

മീക്ഷ സര്‍ഗ്ഗവേദിയുടെ ഓണ്‍ലൈന്‍ മത്സര വേദി മത്സരങ്ങള്‍ നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോള്‍ ഏപ്രില്‍ 27 മുതല്‍ മെയ് 10 വരെ നടത്തിയ മലയാള ചലച്ചിത്ര ഗാന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു വയസ്സ് മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള കുഞ്ഞു പ്രതിഭകളെ വിവിധ വിഭാഗങ്ങളിലായി തിരിച്ചു നടത്തിയ മത്സരത്തിന് മികച്ച പ്രതികരണമാണ് കുട്ടികളില്‍നിന്നു ഉണ്ടായത്.

സബ് ജൂനിയര്‍ വിഭാഗത്തിന് ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം, ജൂനിയര്‍ വിഭാഗത്തിന് സുപ്രസിദ്ധ സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാസ്റ്ററുടെ ഒരു ഗാനം, സീനിയേഷ്‌സിന് മലയാളി ഹൃദയത്തോടു ചേര്‍ത്ത അനശ്വര കലാകാരന്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത ഏതെങ്കിലും ഒരു ഗാനം എന്നിവയായിരുന്നു ആലാപനത്തിനായി നല്‍കിയത്. പ്രഗത്ഭരായ വധികര്‍ത്താക്കള്‍ വിധി നിര്‍ണ്ണയിച്ച മത്സരത്തില്‍ നമ്മുടെ കുരുന്നു ഗായകര്‍ അത്ഭുത പൂര്‍വ്വ മായ പ്രകടനമാണ് കാഴ്ചവെച്ചത്.

യുകെയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ ആയിരുന്നിട്ടു കൂടി അവരുടെ അക്ഷര സ്ഫുടതയും ആലാപന ശൈലിയും വിധികര്‍ത്താക്കളെ പോലും അമ്പരിപ്പിച്ചു. ലഭിച്ച എന്‍ട്രികളിലില്‍ നിന്നും ഓരോ വിഭാഗത്തിലെയും മികച്ച 10 വീതം ഗാനങ്ങള്‍ സമീക്ഷ സര്‍ഗ്ഗവേദിയുടെ വിദഗദ്ധ സമിതി ആദ്യ റൗണ്ടില്‍ തിരഞ്ഞെടുത്തു. ഷോര്‍ട് ലിസ്റ്റ് ചെയ്ത ഈ ഗാനങ്ങളില്‍ നിന്നും ഏറ്റവും മികച്ച മൂന്നു ഗാനങ്ങള്‍ രണ്ടാം റൗണ്ടില്‍ തിരഞ്ഞെടുത്തത് ചലച്ചിത്ര സംഗീത രംഗത്തെ പ്രഗത്ഭര്‍ ആയിരുന്നു.

ചലച്ചിത്ര പിന്നണി ഗായകന്‍ കൃഷ്ണചന്ദ്രന്‍, പിന്നണി ഗായിക ഗ്രേഷ്യ അരുണ്‍, ഗായിക ഷിനു ഷിബു (ആമി) എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മലയാള ചലച്ചിത്ര മേഖലയില്‍ നടനായും ഗായകനായും വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് കൃഷ്ണചന്ദ്രന്‍. നോ എവിഡന്‍സ് എന്ന ചിത്രത്തിലെ ആലാപനത്തിലൂടെ ശ്രദ്ധേയ ആയ ഗ്രേഷ്യ അരുണ്‍ ചലച്ചിത്ര താരം കൂടിയാണ്. കലാഭവന്‍ മണി, ബിജു നരായണന്‍, വൈക്കം വിജയലക്ഷ്മി എന്നിവരോടൊപ്പം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സ്‌റ്റേജ് ഷോകളിലും സജീവമാണ്. ഫേസ് ബുക്കിലൂടെ. കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട വോക്കലിസ്റ്റ് ആണ് ആമി എന്ന ഗായിക. ധാരാളം ആല്‍ബങ്ങളിലും സീരിയലുകളിലും പാടി തന്റെ കഴിവ് തെളിയിച്ച ഗായിക കൂടിയാണ് ആമി. കലാസ്‌നേഹികളായ സാധാരണ ജനത്തിന്റെ കയ്യൊപ്പുകൂടി അന്തിമ വിധിയില്‍ ലഭിക്കുന്നതിനായി 10% മാര്‍ക്ക് സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിങ്ങിലൂടെ ആയിരുന്നു. വിവിധ വിഭാഗങ്ങളിലെ വിജയികളായി തിരഞ്ഞെടുക്കപെട്ട കുരുന്നു പ്രതിഭകള്‍ താഴെ പറയുന്നവരാണ്.

സബ് ജൂനിയേഴ്‌സ്
ഒന്നാം സ്ഥാനം: എഡ്വിന്‍ ആന്‍ഡ്രൂസ് റോയ്, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി, സ്റ്റോക് പോര്‍ട്ടിലെ ഫസല്‍ ഗ്രോവ് നിവാസികള്‍ ആയ റോയിയുടേയും ഹര്‍ഷയുടെയും മകന്‍.
രണ്ടാം സ്ഥാനം: റെബേക്ക ആല്‍ ജിജോ, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, ബര്‍മിഹാം നിവാസികളായ ജിജോ ഉതുപ്പിന്റേയും ലിറ്റി ജിജോയുടേയും മകള്‍
മൂന്നാം സ്ഥാനം: ആദ്യ മുണ്ടക്കല്‍
റിസപ്ഷനില്‍ പഠിക്കുന്നു. അച്ഛന്‍ സിനോജ് മുണ്ടക്കല്‍ അമ്മ അനു. ഗോസ് ഫോര്‍ത്ത് നിവാസികള്‍ ആണ്.

വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശം: എയിഡന്‍ ജില്‍സ്, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി, അച്ഛന്‍ ജില്‍സ് ജോസഫ് അമ്മ ജീന ജോയ് ബര്‍മിംഗാമിലെ അക്വസ്ഗ്രീന്‍ നിവാസികള്‍

ജൂനിയര്‍ വിഭാഗം
ഒന്നാം സ്ഥാനം: ഇസബെല്‍ ഫ്രാന്‍സിസ്, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി, മേര്‍സിസൈഡിലെ വിറാല്‍ നിവാസികളായ ഷിബുവിന്റേയും സിനിയുടെയും മകള്‍
രണ്ടാം സ്ഥാനം: അന്ന ഹെലന്‍ റോയി, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി
സ്റ്റോക് പോര്‍ട്ടിലെ ഫസല്‍ ഗ്രോവ് നിവാസികള്‍ ആയ റോയിയുടേയും ഹര്‍ഷയുടെയും മകള്‍.
മൂന്നാം സ്ഥാനം: ദേവപ്രീയ വേലകുന്ന്, നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി, ഗ്രേറ്റ് യാമുത്ത് നിവാസികളായ രാജീവിന്റേയും സൗമ്യയുടെയും മകള്‍

സീനിയര്‍ വിഭാഗം:
ഒന്നാം സ്ഥാനം: റ്റെസ്സ സൂസന്‍ ജോണ്‍, ഒന്‍മ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി, കേംബ്രിഡ്ജ് നിവാസികളായ സ്റ്റാന്‍ലി തോമസിന്റേയും സൂസന്‍ ഫ്രാന്‍സിസിന്റേയും മകള്‍.
രണ്ടാം സ്ഥാനം: സൈറ മറിയ ജിജോ, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, ബര്‍മിഹാം നിവാസികളായ ജിജോ ഉതുപ്പിന്റേയും ലിറ്റി ജിജോയുടേയും മകള്‍
മൂന്നാം സ്ഥാനം: മേഘ്‌ന മനു, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, ബ്‌റിസ്റ്റോള്‍ നിവാസികളായ മനു വാസുപണിക്കരുടേയും നിഷ മനുവിന്റേയും മകള്‍

ചലച്ചിത്ര ഗാന മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമീക്ഷ സര്‍ഗ്ഗവേദി നന്ദി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category