1 GBP = 94.80 INR                       

BREAKING NEWS

സര്‍ക്കാര്‍ ചെലവില്‍ വീട് മോടി പിടിപ്പിക്കാനാകുമോ? ഡബിള്‍ ഗ്ലേസിംഗും കാവിറ്റി ഇന്‍സുലേഷനും എനര്‍ജി ലാഭിക്കുന്ന വാതില്‍ മാറ്റവും ഒക്കെ നടത്തി 5000 പൗണ്ട് നേടുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

സെപ്റ്റംബര്‍ മുതല്‍ ഇംഗ്ലണ്ടിലെ വീട്ടുടമസ്ഥര്‍ക്ക്, തങ്ങളുടെ വീടുകള്‍ കൂടുതല്‍ എനര്‍ജി സേവിംഗ് ആക്കുന്നതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുവാനായി 5000 പൗണ്ട് വരെ വിലയുള്ള വൗച്ചറുകള്‍ ലഭിക്കും. ഉടന്‍ പ്രാബല്യത്തില്‍ വരുവാന്‍ പോകുന്ന ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഈ ആഴ്ച്ച പ്രസിദ്ധീകരിച്ചു. വീടുകള്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമമാക്കുന്ന പ്രവര്‍ത്തനങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

വീടുകള്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമമാക്കുന്ന ജോലികള്‍ക്ക് വരുന്ന ചെലവിന്റെ രണ്ടില്‍ മൂന്ന് ഭാഗം വരെ സര്‍ക്കാര്‍ നല്‍കുന്ന ഈ പുതിയ പദ്ധതി 6 ലക്ഷത്തിലേറെ പേര്‍ക്ക് ഉപകാരപ്രദമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ഇതിനാല്‍ എനര്‍ജി ബില്ലില്‍ വര്‍ഷംതോറും ആയിരക്കണക്കിന് പൗണ്ടിന്റെ കുറവും ലഭിക്കും. സെപ്റ്റംബര്‍ അവസാനത്തോടെ വീട്ടുടമസ്ഥര്‍ക്ക് ഈ പദ്ധതിയിന്‍ കീഴിലുള്ള വൗച്ചറുകള്‍ ലഭിക്കും. കാര്‍ബണ്‍ വികരണം കുറയ്ക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള 3 ബില്ല്യണ്‍ പൗണ്ടിന്റെ ഹരിത സാങ്കേതിക വിദ്യയിലെ നിക്ഷേപത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും.
എനര്‍ജി സേവിംഗ് വൗച്ചറുകള്‍ ലഭിക്കുവാന്‍ വേണ്ട യോഗ്യതകള്‍
ഇംഗ്ലണ്ടിലെ വീട്ടുടമസ്ഥര്‍ക്ക് ഡബിള്‍ ഗ്ലേസിംഗ്, എനെര്‍ജി എഫിഷ്യന്റ് ഡോറുകള്‍, ഹീറ്റ് പമ്പുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്റിംഗ്, ഇന്‍സുലേഷന്‍ എന്നിവയുള്‍പ്പെടുന്ന എനെര്‍ജി സേവിംഗ് നടപടികള്‍ക്കായാണ് ഈ വൗച്ചറുകള്‍ നല്‍കുന്നത്. സ്വന്തം വീടുകളില്‍ താമസിക്കുന്നവര്‍, സോഷ്യല്‍-പ്രൈവറ്റ് ഭൂവുടമകള്‍ എന്നിവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. അര്‍ഹമായ പ്രവര്‍ത്തികള്‍ക്ക് വരുന്ന തുകയുടെ രണ്ടില്‍ മൂന്ന് ഭാഗം തുകയ്ക്കുള്ള വൗച്ചറായിരിക്കും ലഭിക്കുക. എന്നാല്‍ പരമാവധി 5000 പൗണ്ട് എന്നൊരു പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് ചെലവാകുന്ന തുക പൂര്‍ണ്ണമായും (10,000 പൗണ്ട് പരമാവധി പരിധി) തിരികെ ലഭിക്കും. ഇതിന് അര്‍ഹത നേടുവാന്‍ നിങ്ങള്‍ മറ്റെന്തെങ്കിലും ബെനെഫിറ്റുകള്‍ ലഭിക്കുന്ന വ്യക്തിയായിരിക്കണം.

ഏതെല്ലാം എനര്‍ജി സേവിംഗ് നടപടികളാണ് വൗച്ചറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്?
വൗച്ചര്‍ ലഭിക്കുവാനായി താഴേപറയുന്നവയില്‍ ഏതെങ്കിലും ഊര്‍ജ്ജ ക്ഷമത വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ നിങ്ങള്‍ എടുത്തിരിക്കണം.
  • ഇന്‍സുലേഷന്‍: സോളിഡ് വാള്‍ ഇന്‍സുലേഷന്‍, കാവിറ്റി വാള്‍ ഇന്‍സുലേഷന്‍, അണ്ടര്‍-ഫ്ളോര്‍ ഇന്‍സുലേഷന്‍, ലോഫ്റ്റ് ഇന്‍സുലേഷന്‍, ഫ്ളാറ്റ് റൂഫ് ഇന്‍സുലേഷന്‍, റൂം ഇന്‍ റൂഫ് ഇന്‍സുലേഷന്‍, പാര്‍ക്ക് ഹോം ഇന്‍സുലേഷന്‍
  • എയര്‍ സോഴ്സ് ഹീറ്റ് പമ്പ്
  • ഗ്രൗണ്ട് സോഴ്സ് ഹീറ്റ് പമ്പ്
  • സോളാര്‍ തെര്‍മല്‍
ഇപ്പോള്‍ ചെയ്തിരിക്കുന്ന ഇന്‍സുലേഷന്‍ മതിയായ അളവില്‍ ഇല്ലെങ്കില്‍ അത് ടോപ് അപ് ചെയ്യുവാന്‍ നിങ്ങള്‍ക്ക് വൗച്ചര്‍ ഉപയോഗിക്കാം എന്നാല്‍ നിലവിലുള്ള ഇന്‍സുലേഷനോ ലോ-കാര്‍ബണ്‍ ഹീറ്റിംഗോ മാറ്റി പുതിയത് ചെയ്യുവാന്‍ വൗച്ചര്‍ അനുവദിക്കില്ല. അതുപോലെ ലോ-കാര്‍ബണ്‍ ഹീറ്റിംഗിന് അര്‍ഹത നേടുവാന്‍ മതിയായ വാള്‍ ഇന്‍സുലേഷന്‍ ഉണ്ടായിരിക്കണം. താഴെ പറയുന്നവയില്‍ ഏതെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്‍ സെക്കണ്ടറി എനര്‍ജി സേവിംഗ് നടപടികള്‍ക്കുള്ള വൗച്ചറിന് അര്‍ഹത നേടും.
  • ഡബിള്‍ ഗ്ലേസിംഗ്, ട്രിപ്പിള്‍ ഗ്ലേസിംഗ് അല്ലെങ്കില്‍ സെക്കണ്ടറി ഗ്ലേസിംഗ് (സിംഗിള്‍ ഗ്ലേസിംഗിന് പകരമാകുമ്പോള്‍ മാത്രം)
  • എനെര്‍ജി എഫിഷ്യന്റ് വാതിലുകള്‍ (2002 ന് മുന്‍പായി ഘടിപ്പിച്ച വാതിലുകള്‍ക്ക് പകരമായി മറ്റൊന്ന് വയ്ക്കുവാന്‍ മാത്രം)
  • ഹോട്ട് വാട്ടര്‍ ടാങ്ക് തെര്‍മോസ്റ്റാറ്റ് അല്ലെങ്കില്‍ അപ്ലയന്‍സ് തെര്‍മോസ്റ്റാറ്റ്
  • ഹോട്ട് വാട്ടര്‍ ടാങ്ക് ഇന്‍സുലേഷന്‍
  • സ്മാര്‍ട്ട് ഹീറ്റിംഗ് കണ്‍ട്രോള്‍, സോണ്‍ കണ്‍ട്രോള്‍, തെര്‍മോസ്റ്റാറ്റിക് റേഡിയേറ്റര്‍ വാല്‍വുകള്‍
  • ഡ്രോട്ട് പ്രൂഫിംഗ്
എനര്‍ജി സേവിംഗ് വൗച്ചറുകളില്‍ എത്ര തുക വരെ ലഭിക്കും?
ചില എനര്‍ജി സേവിംഗ് നടപടികളുടെ രണ്ടില്‍ മൂന്ന് ഭാഗം വരെ വൗച്ചറുകള്‍ ലഭിക്കും. ഉദാഹരണത്തിന് നിങ്ങള്‍ 4000 പൗണ്ടിന്റെ ഇന്‍സുലേഷന്‍ ഫിറ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ 1320 പൗണ്ട് മുടക്കുമ്പോള്‍ 2,680 പൗണ്ടിന്റെ വൗച്ചര്‍ ലഭിക്കും. എന്നാല്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ പറഞ്ഞിരിക്കുന്ന (മുകളില്‍ നല്കിയിട്ടുണ്ട്) എനെര്‍ജി എഫിഷ്യന്റ് മെച്ചപ്പെടുത്തലിന് പോകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക ആദ്യ നടപടിക്കായി ലഭിച്ച തുകയുടെ അടിസ്ഥാനത്തിലായിരിക്കും. ഉദാഹരണത്തിന്, ഇന്‍സുലേഷന് നിങ്ങള്‍ക്ക് 1000 പൗണ്ടിന്റെ വൗച്ചര്‍ ലഭിക്കുകയാണെങ്കില്‍, ഡബിള്‍ ഗ്ലേസിംഗ്, ഡ്രോട്ട് പ്രൂഫിംഗ് തുടങ്ങിയ സെക്കണ്ടറി നടപടികള്‍ക്കായി നിങ്ങള്‍ക്ക് 1000 പൗണ്ട് വരെ വൗച്ചര്‍ ലഭിക്കും.

ഗ്രീന്‍ ഹോം ഗ്രാന്റ് വൗച്ചറുകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം?
ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുവാനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നടപടികളില്‍ ഏതെങ്കിലും നടപടികള്‍ക്ക് വൗച്ചര്‍ ലഭിക്കുവാനയി നിങ്ങള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കണം. ലിസ്റ്റില്‍ ഉള്ള ഏതെങ്കിലും ഒരു സപ്ലെയറില്‍ നിന്നും ക്വോട്ട് വാങ്ങുകയും വൗച്ചര്‍ ചെലവാക്കുന്നതിന് മുന്‍പായി അതിന് അംഗീകാരം നേടുകയും വേണം.

ധനസഹായം ലഭിക്കാവുന്ന എനെര്‍ജി എഫിഷ്യന്റ് നടപടികള്‍ ഏതെല്ലാം എന്നതിനെ കുറിച്ച് സര്‍ക്കാരിന്റെ സിമ്പിള്‍ എനെര്‍ജി അഡൈ്വസ് സെര്‍വ്വീസ് ഈ മാസം അവസാനം വീട്ടുടമസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. അതുപോലെ, നിങ്ങളുടെ ചുറ്റുവട്ടത്തുള്ള, രജിസ്റ്റര്‍ ചെയ്ത വ്യാപാരികളില്‍ നിന്നുവേണം ആവശ്യമായ സാധനങ്ങള്‍ വാങ്ങുവാന്‍. വ്യാപരികള്‍ എം സി എസ് രജിസ്ട്രേഷന്‍ ഉള്ളവരോ ട്രസ്റ്റ്മാര്‍ക്ക് ഉള്ളവരോ ആകണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category