1 GBP = 93.50 INR                       

BREAKING NEWS

നീളം കൂടിയ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ജര്‍ കേബിളുകള്‍ സുരക്ഷിതമാണോ? പൗണ്ട് കടയില്‍ ലഭിക്കു ന്ന ചാര്‍ജ്ജര്‍ വിശ്വസിക്കാമോ? വീടിനു പുറത്തു പോകുമ്പോള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ പ്ലഗില്‍ കുത്തിയിടുന്നത് വൈദ്യുതി, പണ നഷ്ടത്തിനും കാരണമാകുമോ? ഏറെക്കാലമായി തര്‍ക്കമുള്ള വിഷയത്തില്‍ ഉത്തരങ്ങളിതാ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ ഇറങ്ങിയ കാലം തൊട്ടുള്ള പ്രശ്‌നമാണ് ചാര്‍ജ്ജിങ് എങ്ങനെ പിടിച്ചു നിര്‍ത്തും എന്നത്. ആദ്യ തലമുറ മൊബൈല്‍ ഫോണുകളില്‍ വിളിക്കാനും മെസേജ് അയക്കാനും മാത്രം ആയിരുന്നപ്പോള്‍ ഒരിക്കല്‍ ചാര്‍ജ്ജ് ചെയ്താല്‍ രണ്ടോ മൂന്നോ ദിവസം പിന്നെ അതിലേക്കു നോക്കേണ്ട കാര്യമില്ല. എന്നാല്‍ പുതുതലമുറ ഫോണുകള്‍ വന്നപ്പോള്‍ ക്യാമറയും വിഡിയോ കോളും പലവിധ ആപ്പുകളും ഒക്കെയായി ഒരു ദിവസം തന്നെ പലവട്ടം ചാര്‍ജ് ചെയ്യേണ്ട ഗതികേടിലാണ് മൊബൈല്‍ ഉപയോക്താക്കള്‍.

അതിനായി ഫോണിനൊപ്പം ചാര്‍ജിങ് ബാറ്ററി കൂടി പലരും കൂടെ കരുതുന്നു. എന്നാല്‍ ഇവിടെയും പ്രശ്‌നം തീരുന്നില്ല. ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന കേബിളാണ് പുതിയ വില്ലന്‍. നൂറുകണക്കിനു പൗണ്ട് വിലയുള്ള ഫോണുകള്‍ വ്യാജ ചാര്‍ജിങ് കേബിളുകള്‍ മൂലം കത്തിക്കരിഞ്ഞ അനുഭവമുള്ള യുകെ മലയാളികള്‍ പലരും ഇപ്പോഴും ഏതുതരം ചാര്‍ജിങ് കേബിളുകളാണ് നല്ലതെന്നു തിരിച്ചറിയുന്നില്ല.
ഒര്‍ജിനല്‍ ഫോണിനൊപ്പം ലഭിക്കുന്ന നീളവും വണ്ണവും കുറഞ്ഞ ചാര്‍ജിങ് കേബിളാണ് ഏറ്റവും സുരക്ഷിതം. എന്നാല്‍ തുടര്‍ച്ചയായ ഉപയോഗം മൂലം ഇത്  പ്രവര്‍ത്തിക്കാതാവുമ്പോള്‍ പകരം വാങ്ങുന്ന ചാര്‍ജിങ് കേബിളുകളാണ് വില്ലന്‍ ആകുന്നത്. ഇവയില്‍ മിക്കതും എത്തുന്നത് ചൈനീസ് തട്ടുപൊളിപ്പന്‍ കമ്പനികളില്‍ നിന്നുമാണ്. വേഗത്തില്‍ ചാര്‍ജ് ചെയ്യപ്പെടും എന്ന കാരണത്താല്‍ ആണ് ഇവ വേഗം പോപ്പുലര്‍ ആകുകയും ചെയ്ത്. കേബിളിന് നീളം കൂടിയതിനാല്‍ കൂടുതല്‍ സൗകര്യത്തോടെ ഉപയോഗിക്കാം എന്നതും നേട്ടമായി.

എന്നാല്‍ അമിത അളവില്‍ വൈദുതി പ്രവഹിപ്പിക്കുന്ന ഇത്തരം കേബിളുകള്‍ പലപ്പോഴും മിടുക്കരായ സ്മാര്‍ട്ട് ഫോണുകളുടെ അന്തകരായും മാറുകയാണ്. ഒരു കണക്ഷന്‍ പോയിന്റില്‍ നിന്നും എക്സ്റ്റന്‍ഷന്‍ കേബിള്‍ വഴി ഇത്തരം ഒന്നിലേറെ ചാര്‍ജിങ് കേബിളുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ കൂടുതല്‍ വൈദ്യുത പ്രവാഹം വഴി ഫോണുകള്‍ കത്തിനശിച്ച അനേകം സംഭവങ്ങള്‍ ടെക് ലോകത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ വില്ലന്‍ റോളില്‍ എത്തുന്നത് ചാര്‍ജിങ് കേബിളുകള്‍ തന്നെയാണ്.

അതേസമയം ടെക് വിപണിയിലെ പുതിയ വാര്‍ത്ത നീളം കൂടിയ കേബിളേക്കാള്‍ വേഗത്തില്‍ നീളം കുറഞ്ഞ കേബിള്‍ ചാര്‍ജ് ചെയ്യാന്‍ മിടുക്കരാണ് എന്നാണ് വ്യക്തമാകുന്നത്. നീളം കൂടിയ വയറുകള്‍ ഉയര്‍ന്ന റെസിസ്റ്റന്‍സി കാട്ടുന്നതാണ് കണ്ടുവരുന്നത്. അതിനാല്‍ ചെറിയ കേബിളുകളാണ് ചാര്‍ജിങ്ങില്‍ കൂടുതല്‍ മികവ് കാട്ടുന്നത് എന്നതാണ് ടെക് ലോകത്തെ പുതിയ സംസാരം. ആപ്പിള്‍ വാച്ചുകളിലും മറ്റും ചെറിയ നീളം കുറഞ്ഞ കേബിളുകള്‍ ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ നീളം കൂടിയ കനമുള്ള കേബിളുകള്‍ രണ്ടുമണിക്കൂറില്‍ അധികം സമയം എടുക്കുന്നു എന്നാണ് കണ്ടെത്തല്‍.

വണ്ണം കൂടിയ പൈപ്പുകള്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്യുന്നതിനേക്കാള്‍ വേഗത വണ്ണം കുറഞ്ഞ പൈപ്പ് ഉപയോഗിക്കുന്നത് ആണെന്ന ശാസ്ത്രീയത ഇക്കാര്യത്തിലും ഫലപ്രദം ആണെന്ന് വിദഗ്ധര്‍ പറയുന്നു. പല ഉപകരണങ്ങള്‍ക്കും പല വിധത്തില്‍ ഉള്ള കേബിളുകള്‍ ആണ് ഉപയോഗിക്കുന്നതെങ്കിലും ഫോണുകളുടെ കാര്യത്തില്‍ കൂടുതല്‍ നീളവും വണ്ണവും ഉള്ള കേബിളുകള്‍ ഇത്തിരി കുഞ്ഞന്‍ ഫോണുകളുടെ ഭാവി തകരാറിലാക്കും എന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം കേബിളുകളില്‍ നല്ലപങ്കും എത്തുന്നത് വ്യാജ വിപണി മാര്‍ഗത്തില്‍ കൂടിയുമാണ്. യുകെയില്‍ പൗണ്ട് വില്‍പന കടകള്‍, ഏഷ്യന്‍ സ്റ്റോറുകള്‍ എന്നിവയിലാണ് ഇവയുടെ വില്‍പന അധികവും.

ഇത്തരത്തില്‍ മറ്റൊരു സാങ്കേതിക പ്രശനത്തിനും കൂടി കഴിഞ്ഞ ദിവസം വിദഗ്ധര്‍ കൃത്യമായ ഉത്തരം പുറത്തു വിട്ടിട്ടുണ്ട്. സാധാരണ ആളുകള്‍ വീട് വിട്ടു പുറത്തു പോകുമ്പോള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുന്നതും പ്ലഗ് ഊരി മാറ്റുന്നതും ഉപകരണത്തിന്റെ ഭാവിയും കൂടുതലായി വൈദ്യുതി വലിചുറ്റും എന്ന പേടിയും മൂലമാണ്. എന്നാല്‍ സുരക്ഷാ ഭീക്ഷണിയില്‍ ഇങ്ങനെ ചെയ്യുന്നത് ന്യായീകരിക്കാമെങ്കിലും വൈദ്യതി വലിച്ചു കുടിക്കും എന്ന ഭയം ഒട്ടും ശാസ്ത്രീയത ഇല്ലാത്തത് ആണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

സുരക്ഷയുടെ കാര്യത്തില്‍ പോലും ആധുനിക കാലത്ത് അനാവശ്യ ഭയം വേണ്ടെന്നാണ് ഇലക്ട്രിക് എന്‍ജിനിയറിങ് ലോകത്തെ വിലയിരുത്തല്‍. കാരണം വീടുകളില്‍ പോലും ഏതെങ്കിലും ഉപകരണത്തിന് കേടു പറ്റിയാലോ അമിതമായി വൈദ്യുതി പ്രവഹിച്ചാലോ ഒക്കെ പ്രധാന പ്‌ളഗ് സിസ്റ്റം സ്വയം പ്രവര്‍ത്തനം നിലച്ചു വൈദുതി പ്രവാഹം തടസപ്പെടുത്തുന്ന നിലയിലാണ് ഫിറ്റിങ് നടത്തുന്നത്. അതിനാല്‍ ഇത്തരം അപകടങ്ങളും ഇപ്പോള്‍ നാമമാത്രമായി മാറുകയാണ്. സ്റ്റാന്‍ഡ് ബൈ മോഡില്‍ ഇപ്പോള്‍ ഒട്ടുമിക്ക ഉപകരണങ്ങളും വൈദ്യുതി കാര്യമായി വലിച്ചെടുക്കുന്നില്ല എന്നും ഇലക്ട്രോണിക് ലോകത്തെ പുതുവര്‍ത്തമാനം സാക്ഷ്യപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category