1 GBP = 93.50 INR                       

BREAKING NEWS

എന്താണ് ഈ എംപ്ലോ യ്മെന്റ് അലവന്‍സ്? അതിന് നിങ്ങള്‍ക്ക് അര്‍ഹത ഉണ്ടോ? എങ്ങനെയാണ് അത് ക്ലെയിം ചെയ്യുക? കൊറോണകാലത്ത് എന്തുമാറ്റമാണ് വന്നിരിക്കുന്നത്?

Britishmalayali
kz´wteJI³

വര്‍ഷം ഏപ്രില്‍ മുതല്‍ എംപ്ലോയ്മെന്റ് അലവന്‍സിന് അര്‍ഹത നേടാനുള്ള മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ എന്താണ് എംപ്ലോയ്മെന്റ് അലവന്‍സ് എന്നതും അതിന് അര്‍ഹത നേടുന്നത് എങ്ങനെയെന്നും അറിയാം.

എന്താണ് എംപ്ലോയ്മെന്റ് അലവന്‍സ്?
കമ്പനികള്‍ക്ക് അവരുടെ വാര്‍ഷിക നാഷണല്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുറയ്ക്കുവാനുള്ള ഒരു ഉപാധിയാണ് എംപ്ലോയ്മെന്റ് അലവന്‍സ്. ഇതിന് അര്‍ഹതയുള്ള തൊഴിലുടമകള്‍ക്ക് ക്ലാസ്സ് 1 നാഷണല്‍ ഇന്‍ഷുറന്‍സ് തുകയില്‍ ഓരോ വര്‍ഷവും 4,000 പൗണ്ട് വരെ ലാഭിക്കാന്‍ സാധിക്കും. പ്രതിവര്‍ഷം 4,000 പൗണ്ടിനുള്ള എംപ്ലോയ്മെന്റ് അലവന്‍സ് മാത്രമെ കമ്പനികള്‍ക്ക് ക്ലെയിം ചെയ്യുവാന്‍ സാധിക്കുകയുള്ളു. വര്‍ഷാന്ത്യത്തില്‍ യഥാര്‍ത്ഥ ബാധ്യത ഇതിനേക്കാള്‍ കുറവാണെങ്കില്‍ കൂടി അവര്‍ക്ക് ഈ തുക ക്ലെയിം ചെയ്യുവാന്‍ സാധിക്കും.
ബിസിനസ്സിനും ചാരിറ്റിക്കും ഈ അലവന്‍സ് ഉപയോഗിക്കുവാന്‍ സാധിക്കും. എങ്കിലും ചില മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

ആര്‍ക്കാണ് എംപ്ലോയ്മെന്റ് അലവന്‍സിന് അര്‍ഹതയുള്ളത്?
എംപ്ലോയ്മെന്റ് അലവന്‍സിന് ഒരു കൂട്ടം മാനദണ്ഡങ്ങള്‍ ഉണ്ട്. അവ കഴിഞ്ഞ ഏപ്രില്‍ 6 വരെ മാറ്റമില്ലാതെ തുടരുകയായിരുന്നു. ചില വിഭാഗത്തില്‍ പെടുന്ന തൊഴിലാളികള്‍ ഒഴിച്ച് മറ്റുള്ളവര്‍ക്കായി ഏതൊരു ബിസിനസ്സ് സ്ഥാപനത്തിനും എംപ്ലോയ്മെന്റ് അലവന്‍സ് ക്ലെയിം ചെയ്യാം. ഒരു വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളുടെയോ നിയന്ത്രണത്തില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അതിലൊന്നിന് മാത്രമേ ക്ലെയിം ചെയ്യുവാന്‍ കഴിയുകയുള്ളു.

ഇത് ക്ലെയിം ചെയ്യുമ്പോള്‍ ജീവനക്കാര്‍ താഴെ പറയുന്ന വിഭാഗത്തില്‍ പെട്ടവരാകരുത്.
  • വീട്ടു ജോലികള്‍ക്കായി നിയമിതരായവര്‍. ഉദാ: നാനി, ഗാര്‍ഡനര്‍
  • സെക്കണ്ടറി ഏണീംഗ്സ് ത്രെഷ്ഹോള്‍ഡിലധികം വരുമാനമുള്ള ഒരേയൊരു ജീവനക്കാരന്‍ ഏക ഡയറക്ടറാണ്.
  • ബിസിനസ്സ് ഒരു പബ്ലിക് ബോഡി ആയിരിക്കുകയോ അല്ലെങ്കില്‍ ചെയ്യുന്ന ബിസിനസ്സിന്റെ പകുതിയിലധികം പൊതുമേഖലയിലാണെങ്കില്‍ (സന്നദ്ദ സേവന സംഘടനകള്‍ക്ക് ഇതില്‍ ഇളവുണ്ട്)
  • കമ്പനിക്ക് ഐ ആര്‍ 35 നിയമത്തിന്‍ കീഴിലുള്ള ഡീംഡ് എംപ്ലോയ്മെന്റ് വരുമാനം മാത്രമേയുള്ളൂ എങ്കില്‍
ഏപ്രില്‍ ആറിന് ശേഷം എംപ്ലോയ്മെന്റ് അലവന്‍സ് മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ മൂലം വളരെ കുറച്ച് വിഭാഗത്തില്‍ പെട്ട ബിസിനസ്സുകാര്‍ക്ക് മാത്രമേ ഇത് ക്ലെയിം ചെയ്യുവാന്‍ സാധിക്കു.നാഷണല്‍ ഇന്‍ഷുറന്‍സ് ബില്‍ 1 ലക്ഷം പൗണ്ടോ അതില്‍ കുറവോ ഉള്ള ചെറുകിട വ്യാപാരികള്‍ക്ക് മാത്രമേ ഇത് ക്ലെയിം ചെയ്യുവാന്‍ കഴിയൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category