1 GBP = 94.80 INR                       

BREAKING NEWS

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; കുമളിയില്‍ മണ്ണിടിച്ചില്‍, കോട്ടയത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചും; മണിമലയാര്‍ നിറഞ്ഞൊഴുകുന്നതും അപകടത്തിലേക്ക്; ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയിലേക്ക്; മൂന്നാറില്‍ ശക്തമായ മഴയില്‍ മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു; പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ആലുവ മണപ്പുറത്ത് വെള്ളംകയറി; അടുത്ത മണിക്കൂറുകളില്‍ അതിജാഗ്രത

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം. ാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കു ദേശീയ ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷന്‍ അറിയിച്ചുഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയാണു നിയന്ത്രണം.കുമളി കോട്ടയം റോഡില്‍ (കെകെ റോഡില്‍) പന്ത്രണ്ടോളം സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍. റോഡ് അടച്ചു. കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. വെള്ളം മണിമലയാറ്റിലേക്ക് ഒഴുകുന്നു. പൂഞ്ഞാര്‍ തെക്കേക്കര അടിവാരം പ്രദേശത്ത് മഴവെള്ളപ്പാച്ചില്‍ ഉണ്ടായി. നിലവില്‍ സ്ഥിതി ഗുരുതരമല്ല.കോട്ടയം, എറണാകുളം ജില്ലയില്‍ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. പെരിയാറില്‍ കോതമംഗലത്ത് ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലെത്തി. പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചു.

ഇടുക്കി ജില്ലയില്‍ രാത്രി തുടങ്ങിയ മഴ, രാവിലെ കൂടുതല്‍ ശക്തമായി. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2347 അടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ 31 അടി കൂടുതലാണ്. സംഭരണശേഷിയുടെ 58 ശതമാനം ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്.

മൂന്നാറില്‍ ശക്തമായ മഴയില്‍ മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഗ്യാപ്പ് റോഡില്‍ വീണ്ടും മലയിടിച്ചില്‍ ഉണ്ടായി. നേരത്തെ മലയിടിഞ്ഞതിന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മൂന്നാര്‍ പെരിയവരൈയില്‍ താല്‍ക്കാലിക പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ നിലവില്‍ 40 സെന്റിമീറ്ററും മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്ററും ഉയര്‍ത്തി. രാത്രി 8.45ന് നാലാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മഴയും കാറ്റും ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് കെഎസ്ഇബി ലൈനുകള്‍ക്കും മറ്റും ഉണ്ടായിട്ടുള്ളത്. അതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വൈദ്യുതി ബോര്‍ഡിന്റെ സര്‍ക്കിള്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ചു ഡപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.ഉരുള്‍പൊട്ടല്‍ -പൂഞ്ഞാര്‍ അടിവാരത്ത് മീനച്ചിലാര്‍ കരകവിഞ്ഞു രാത്രി കോട്ടയം ഭാഗത്ത് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. ജാഗ്രത നിര്‍ദ്ദേശം പുറപ്പെടിവിച്ചു കോട്ടയം ജില്ലാ ഭരണകൂടം.

ആലുവ:ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറും തുറന്നു തോടുകൂടി പെരിയാറിലെ ജലനിരപ്പ് ഉയരുന്നു കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ 50 സെന്റീമീറ്റര്‍ ഓളം ആണ് ആലുവ ഭാഗത്ത് പെരിയാര്‍ ജലനിരപ്പുയര്‍ന്നത് ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളംകയറി. മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠയുടെആറാട്ട് നടന്നു

വേലിയേറ്റ സമയം ആയതോടെ വരുന്ന അഞ്ചാറു മണിക്കൂറുകളില്‍ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത ഇത് താഴ്ന്ന പ്രദേശങ്ങളിലും ലും പുഴയോരത്തുള്ള അവരോടും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ഭൂതത്താന്‍കെട്ട് ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്. രാത്രി 10 മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 3.80 മീറ്ററായി ഉയര്‍ന്നു. നിമിഷം പ്രതി ജലനിരപ്പ് ഉയരുകയാണ്. ശക്തമായ മഴ ജലസംഭരണിയിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 35 മീറ്ററാണ് അണക്കെട്ടിന്റെ പരാമവധി സംരണ ശേഷി . ഡാമിന്റെ 15 ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജല നിരപ്പ് കുതിച്ചുയരുന്നത്.

എറണാകുളം ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ജില്ലയില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്തു. നോര്‍ത്ത് പറവൂരില്‍ രാവിലെ എട്ടര മുതല്‍ വൈകിട്ട് നാലു വരെയുള്ള സമയത്ത് നാല് സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. റെഡ് അലേര്‍ട്ടുള്ള ഇടുക്കിയോട് ചേര്‍ന്നുകിടക്കുന്ന ജില്ലയുടെ കിഴക്കന്‍ മേഖലയിലും മഴക്കെടുതികള്‍ രൂക്ഷമാണ്.

പുഴകളില്‍ വെള്ളം പൊങ്ങിയതോടെ കോതമംഗലത്ത് ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നേര്യമംഗലത്ത് ഉള്‍പ്പെടെ ശക്തമായ കാറ്റില്‍ മരം വീണ് വീടുകള്‍ തകര്‍ന്നു. മലങ്കര ഡാമില്‍ നിന്നും വെള്ളമെത്തുന്ന തൊടുപുഴയാറിലും കോതമംഗലം പുഴയിലും മൂവാറ്റുപുഴയാറിലും ഇന്നലെ രാത്രിയോടെ പ്രളയ മുന്നറിയിപ്പ് ലെവല്‍ വരെ വെള്ളമുയര്‍ന്നെങ്കിലും പിന്നീടല്‍പം താഴ്ന്നിട്ടുണ്ട്.

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മിഷന്‍ രംഗത്തെത്തി. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്ളഡ് അഡൈ്വസറിയില്‍ പറയുന്നു.

കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ഭവാനി നദിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കര്‍ണാടകയില്‍ മഴ തീവ്രമായ സാഹചര്യത്തില്‍ വയനാട്ടിലെ കബനി നദിയിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

ഭൂതത്താന്‍കെട്ട് തടയണയുടെ 15 ഷട്ടറുകളും തുറന്നിട്ടുള്ളതിനാല്‍ പെരിയാറിലെ ജലനിരപ്പും ഉയരുന്നു. ഇങ്ങോട്ട് വെള്ളമൊഴുക്കുന്ന കല്ലാര്‍ക്കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തുകയാണെന്ന് വൈകിട്ട് ഏഴോടെ കളക്ടര്‍ പ്രഖ്യാപിച്ചു. ഇവയുടെ ചില ഷട്ടറുകള്‍ നേരത്തേ ഭാഗികമായി ഉയര്‍ത്തിയിരുന്നു. അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റുകള്‍ തുറന്നതിനാല്‍ ചാലക്കുടിപ്പുഴയിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. നിലവില്‍ ഇവിടത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. നാളെ പൊന്മുടി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് പന്നിയാര്‍ പുഴയിലേക്ക് വെള്ളമൊഴുക്കും.

ജില്ലയുടെ തീരദേശമേഖലയിലും മഴക്കെടുതികള്‍ക്ക് കുറവില്ല. ശക്തമായ കാറ്റിലും കടലാക്രമണത്തിലും കൊച്ചിയിലും ചെല്ലാനത്തും വീടുകള്‍ തകര്‍ന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ട്. ചെല്ലാനത്ത് തോടുകളിലെ നീരൊഴുക്ക് ഊര്‍ജിതമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

അതേസമയം, മഴക്കെടുതികളെ നേരിടാന്‍ ജില്ല ഒരുങ്ങിയിട്ടുണ്ടെന്നും ദുരിതാശ്വാസ നടപടികള്‍ക്ക് തുടക്കം കുറിച്ചതായും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. കോതമംഗലത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഒറ്റപ്പെട്ട ആദിവാസി കുടികളില്‍ സഹായമെത്തിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ദുരിതബാധിത മേഖലകളില്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ ഇടങ്ങളില്‍ ഏതു സമയത്തും ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category