1 GBP = 94.80 INR                       

BREAKING NEWS

മാലം സുരേഷ് കോടതിയിലെത്തും മുമ്പേ സ്ഥലത്തെത്തി പല ഇടങ്ങളിലായി അണിനിരന്ന് അനുചരന്മാര്‍; ചൂതാട്ടക്കേസിലെ പ്രതി എത്തുമെന്നറിഞ്ഞ് ചുറ്റുകൂടി മാധ്യമങ്ങളും; കേസ് കോടതി പരിഗണിക്കുന്നില്ലെന്ന് കള്ളംപറഞ്ഞ് പത്രക്കാരെ മടക്കിഅയച്ചു കൂറുപുലര്‍ത്തി അനുചര വൃന്ദം; കോടതിയില്‍ നിന്നും ജാമ്യം നേടിയ മാലം സുരേഷ് പറഞ്ഞത് ചീട്ടുകളിയില്‍ തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന്; കയ്യൂരി അപ്പച്ചനുമായുള്ള പ്രശ്‌നങ്ങളാണ് കേസിന് പിന്നിലെന്നും വെളിപ്പെടുത്തല്‍; തെളിവുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ എന്ന് വെല്ലുവിളിച്ചും വിവാദ നായകന്‍

Britishmalayali
ആര്‍ പീയൂഷ്

കോട്ടയം: ചൂതാട്ടു കളിക്കിടെ മണര്‍കാട് ക്രൗണ്‍ ക്ലബില്‍ നിന്നും 18 ലക്ഷം രൂപ പിടികൂടിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മണര്‍കാട് ക്രൗണ്‍ ക്ലബ് സെക്രട്ടറി മാലം സുരേഷ് എന്ന വി.വി സുരേഷ് കോടതിയില്‍ കീഴടങ്ങി. കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മാലം സുരേഷ് കീഴടങ്ങിയത്. തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചു. ഗുണ്ടാ സംഘങ്ങളുടെ ഒപ്പമാണ് സുരേഷ് കോടതിയില്‍ ഹാജരായത്. കോടതിയിലെത്തുന്നതിന് മുന്‍പ് തന്നെ ഇയാളുടെ ഗുണ്ടാ സംഘങ്ങള്‍ കോടതി വളപ്പില്‍ എത്തി വിവിധ ഇടങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. രാവിലെ സുരേഷ് കോടതിയില്‍ ഹാജരാകും എന്നറിഞ്ഞ മാധ്യമങ്ങള്‍ കോടതിയുടെ മുന്നില്‍ എത്തിയിരുന്നു. കേസ് കോടതി പരിഗണിക്കുന്നില്ലെന്ന് അറിയിച്ച് സുരേഷിന്റെ ഗുണ്ടാ സംഘം മാധ്യമ പ്രവര്‍ത്തകരെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സുരേഷ് അഭിഭാഷകനുമായെത്തി കീഴടങ്ങുകയായിരുന്നു.

സുരേഷ് കോടതിയിലെത്തി എന്ന വിവരമറിഞ്ഞ് മടങ്ങിപ്പോയ മാധ്യമ പ്രവര്‍ത്തകരെല്ലാം തിരികെ എത്തി. കോടതിയില്‍ നിന്നും ജാമ്യം നേടിയ സുരേഷ് ക്ലബ്ബില്‍ നടന്ന ചീട്ടു കളിയില്‍ തനിക്ക് പങ്കില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കയ്യൂരി അപ്പച്ചനുമായുള്ള പ്രശ്‌നങ്ങളാണ് ഇത്തരം ഒരു കേസിന് പിന്നിലെന്നും സുരേഷ് പറഞ്ഞു. ഉന്നത ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആരുമായും ഒരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെളിവുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ എന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പോകുകയും ചെയ്തു.

കഴിഞ്ഞ 11 നാണ് മണര്‍കാട് ക്രൗണ്‍ ക്ലബില്‍ നിന്നും 18 ലക്ഷം രൂപയുമായി 43 ചീട്ടുകളിക്കാരെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒന്‍പത് മാസമായി മണര്‍കാട് ക്രൗണ്‍ ക്ലബ് കേന്ദ്രീകരിച്ചു നടത്തിയ ചീട്ടുകളിയാണ് പൊലീസ് സംഘം പൊളിച്ചടുക്കിയത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് മണര്‍കാട് ക്രൗണ്‍ ക്ലബില്‍ നിന്നും വമ്പന്‍ ചീട്ടുകളി പിടികൂടിയത്. തുടര്‍ന്നു മാലം സുരേഷുമായി ഫോണില്‍ സംസാരിച്ച മണര്‍കാട് എസ്.എച്ച്.ഒ ഇന്‍സ്പെക്ടര്‍ രതീഷ്‌കുമാറിനെ സുരേഷ് ചതിച്ചു. പൊലീസിനെ ഒറ്റിയ രതീഷ് ഒടുവില്‍ സസ്പെന്‍ഷനിലായി. ഇതോടെ മാലം സുരേഷിനെതിരെ നടപടികള്‍ പൊലീസ് ശക്തമാക്കി. കഴിഞ്ഞ ദിവസം സെക്ഷന്‍സ് കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ജാമ്യം കിട്ടുന്ന വകുപ്പായതിനാലാണ് മുന്‍കൂര് ജാമ്യാപേക്ഷ തള്ളിയത്. സുരേഷിനോടു വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഇപ്പോള്‍ സുരേഷ് കോടതിയില്‍ ഹാജരായി ജാമ്യം നേടിയത്.

അതേ സമയം മണര്‍കാട് ചീട്ടുകളിക്കാന്‍ എത്തിയ 43 പേരുടെ മൊഴിയെടുപ്പ് ഇന്ന് ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി ജെ.സന്തോഷ്‌കുമാറാണ് കേസിലെ പ്രതികളുടെ മൊഴിയെടുക്കുന്നത്. ചീട്ടുകളിക്കേസ് അട്ടിമറിക്കാണ നേരത്തെ സസ്‌പെന്‍ഷനിലായി മണര്‍കാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ രതീഷ്‌കുമാര്‍ കേസ് അട്ടിമറിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് അന്വേഷണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി ജെ.സന്തോഷ്‌കുമാറിനു കൈമാറിയത്. ഈ കേസിലാണ് പ്രതികളുടെ മൊഴിയെടുപ്പ് ഇന്ന് ആരംഭിക്കുന്നത്. റെയിഡില്‍ പങ്കെടുത്ത സിഐമാരുടെയും എഎസ്‌ഐമാരുടെയും മൊഴിയെടുപ്പ് അടുത്ത ദിവസങ്ങളില്‍ ശേഖരിക്കും.

ചീട്ടുകളിക്കിടെ പിടിച്ചെടുത്ത തുക ഗെയിമിങ് നിയമപ്രകാരം പകുതി സര്‍ക്കാര്‍ ഖജനാവിന് നല്‍കണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുകാര്‍ക്ക് ലഭിക്കും. എന്നാല്‍ ക്ലബിന്റെ താഴെത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തതെന്നാണ് പ്രതികള്‍ പറയുന്നത്. ഈ തുക പൊലീസ് തിരിച്ചു നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് ഒത്താശയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇവര്‍ക്ക് കൂട്ടിനുണ്ട്. എന്നാല്‍ ഈ ഓഫീസില്‍ പണം നല്‍കി ടോക്കണ്‍ വാങ്ങിയ ശേഷമായിരുന്നു ചീട്ടുകളിയെന്ന് നാട്ടുകാര്‍ പറയുന്നു.

മണര്‍കാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് 10,000 മുതല്‍ 25,000 രൂപ വരെ മാസപ്പടി, ക്ലബ് നല്‍കുന്നുണ്ടെന്ന വാര്‍ത്തകള്‍ പത്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇഷ്ടക്കാരെ മണര്‍കാട് സ്റ്റേഷനില്‍ നിലനിര്‍ത്താനും മറ്റ് സ്റ്റേഷനുകളില്‍ നിന്നും മണര്‍കാട് സ്റ്റേഷനിലേക്ക് കൊണ്ടുവരാനും ഇവരില്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഇതിന് ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. കുട്ടിക്കാനത്തും തമിഴ്നാട്ടിലുമായി ഏഴ് ചീട്ടുകളി ക്ലബുകള്‍ നടത്തുന്ന ഇവര്‍ക്കുണ്ടെന്നാണ് വിവരം. ക്ലബില്‍ രണ്ടര ലക്ഷം രൂപ വരെയാണ് മെമ്പര്‍ഷിപ്പ് തുക. കളത്തില്‍ ഇറക്കിയ 77 ലക്ഷം രൂപ പ്രദേശവാസിയായ ഒരാള്‍ക്കു നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് ചീട്ടുകളി ക്ലബിനെതിരെ പരാതി ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് പണം നഷ്ടപ്പെട്ടയാളുടെ ബന്ധുക്കള്‍ പരാതി അയച്ചത്. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയും മൂന്നു ഡി.വൈ.എസ്പിമാരും മാത്രം അറിഞ്ഞ രഹസ്യ ഓപ്പറേഷന്‍ നടന്നത്.

മാലം സുരേഷ് ചീട്ടുകളിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഇയാളുടെ കഥകള്‍ ഓരോന്നായി പുറത്ത് വരാന്‍ തുടങ്ങി. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ കൊള്ളപ്പലിശക്കാരനാണ് ഇയാളെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെറിയ തുകകള്‍ കടം നല്‍കി ഈടായി വാങ്ങിയ വസ്തുവകകള്‍ സ്വന്തം പേരിലാക്കി വന്‍ സാമ്രാജ്യം തന്നെ തീര്‍ത്തിരിക്കുന്ന ഒരു ഷൈലോക്കാണ് ഇയാള്‍. വരും ദിവസങ്ങളില്‍ മാലം സുരേഷിന്റെ ചതിയില്‍ പെട്ട് എല്ലാം നഷ്ട‌പ്പെട്ടവരെ പറ്റിയുള്ള പരമ്പര മറുനാടന്‍ മലയാളിയില്‍ ആരംഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category