1 GBP = 94.80 INR                       

BREAKING NEWS

ഖുര്‍ആന്റെ പേരു പറഞ്ഞ് മതവികാരം ഇളക്കി തട്ടിപ്പ് മറക്കാന്‍ ജലീല്‍ നടത്തിയ ശ്രമങ്ങള്‍ പൊളിഞ്ഞു; കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ; സി-ആപ്ടില്‍ നിന്നും മലപ്പുറത്തേക്ക് കൊണ്ടു പോയത് ഖുര്‍ആന്‍ ആണെന്ന വാദം പൊളിഞ്ഞതോടെ 32 പാഴ്സലുകളില്‍ എന്തെന്ന് തേടി എന്‍ഐഎയും; മന്ത്രി ജലീലിന്റെ പുറത്തേക്കുള്ള വഴി കൂടുതല്‍ വേഗത്തിലാകും

Britishmalayali
kz´wteJI³

കൊച്ചി: ''മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുകയെന്നത് യു.എ.ഇ. സര്‍ക്കാരിന്റെ നയമല്ല. സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുറാന്‍ അയക്കാറുണ്ട്. എന്നാല്‍, യു.എ.ഇ.ക്ക് അത്തരം നയമില്ല. കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ല''- ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെടി ജലീലിന്റെ പ്രതിരോധം തകര്‍ക്കുന്നതാണ് ഈ വാക്കുകള്‍. കേരളത്തിലേക്ക് ഖൂര്‍ആന്‍ അയച്ചുവെന്നും അതു സി ആപ്ടിലൂടെ മലപ്പുറത്ത് എത്തിച്ചുവെന്നും ഉള്ള ജലീലിന്റെ വിശദീകരണത്തെ പൊളിക്കുന്നതാണ് യുഎഇയില്‍ നിന്നുള്ള ഔദ്യോഗികമായ ഈ വിശദീകരണം.

മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ല എന്ന കസ്റ്റംസ് റിപ്പോര്‍ട്ട് പുറത്തു വന്നിപുന്നു. ഇത് വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകള്‍ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ഇങ്ങനെയൊരു ഖൂര്‍ആന്‍ അയച്ചിട്ടില്ലെന്ന് യുഎഇയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നതെന്ന് മാതൃഭൂമി പറയുന്നു. ഇതോടെ ജലീല്‍ കൂടുതല്‍ കുരുക്കിലാവുകയാണ്. സി-ആപ്ടില്‍ നിന്നും മലപ്പുറത്തേക്ക് കൊണ്ടു പോയത് ഖുര്‍ആന്‍ ആണെന്ന വാദം പൊളിഞ്ഞതോടെ 32 പാഴ്സലുകളില്‍ എന്തെന്ന് തേടി എന്‍ഐഎയും അന്വേഷണം തുടങ്ങി കഴിഞ്ഞു.

മതഗ്രന്ഥം കോണ്‍സുലേറ്റ് വഴി അയക്കുകയെന്നത് യു.എ.ഇ. നയമല്ലെന്നു വ്യക്തമാവുന്നതോടെ പാഴ്സലിന്റെ കാര്യത്തില്‍ ദുരൂഹത ഏറുകയാണ്. കോണ്‍സുലേറ്റില്‍നിന്നാണ് മതഗ്രന്ഥമടങ്ങിയ പാഴ്സലുകള്‍ സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റില്‍ എത്തിച്ചതെന്നും അവിടെനിന്നു സര്‍ക്കാര്‍വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി എന്നുമാണ് മന്ത്രി ജലീല്‍ പറയുന്നത്. മതഗ്രന്ഥം അയച്ച കാര്യത്തില്‍ വ്യക്തതവരുത്താന്‍ അടുത്ത പരിചയക്കാരനായ കോണ്‍സുലേറ്റ് മേധാവിയോട് ആവശ്യപ്പെട്ടുകൂടേ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല. ഈ സമയത്ത് അത്തരം ഒരു ആശയവിനിമയം ശരിയല്ല എന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് പി്ന്നാലെയാണ് യുഎഇയിലെ വിദേശകാര്യ ഉന്നതന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യുന്നത്. ഒരു വിദേശസര്‍ക്കാരിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടരുത് എന്നു നിയമമുള്ളപ്പോള്‍ മന്ത്രി ചെയ്തതുതന്നെ തെറ്റാണെന്നും വാദമുണ്ട്.

ഇന്നത്തെ (6.8.2020) തിരുവനന്തപുരം എഡിഷന്‍ 'മാതൃഭൂമി' ദിനപത്രത്തില്‍ എന്നെ സംബന്ധിച്ച് വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ബോധപൂര്‍വം പടച്ചുണ്ടാക്കിയതാണ് ഇതെന്ന് വ്യക്തം. യു.എ.ഇ കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകള്‍, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാള്‍, പന്താവൂര്‍ അല്‍-ഇര്‍ഷാദ് - 9037569442 . ആലത്തിയൂര്‍ ഖുര്‍ആന്‍ അക്കാദമി - 9746941001). UAE കോണ്‍സല്‍ ജനറല്‍, മെയ് 27 ന്, ഭക്ഷണക്കിറ്റുകളും ഖുര്‍ആന്‍ കോപ്പികളും ഉണ്ടെന്നും അവ നല്‍കാന്‍ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് എനിക്കയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ഇതോടൊപ്പം ഇമേജായി ചേര്‍ക്കുന്നുണ്ട്. പച്ചക്കള്ളം അടിച്ചു വിടുന്നത് മാതൃഭൂമി ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പത്രധര്‍മ്മത്തിന് ചേര്‍ന്നതാണോ എന്ന് അവരാലോചിക്കുന്നത് ഉചിതമാകും-ഇതായിരുന്നു വാര്‍ത്തയോടുള്ള ജലീലിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് യുഎഇയില്‍ നിന്നുള്ള വിശദീകരണവും മാതൃഭൂമി നല്‍കുന്നത്. ഇതോടെ ജലീല്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

യുഎഇ കോണ്‍സുലേറ്റിന്റെ വാഹനത്തിലെത്തിച്ച ദുരൂഹ ബണ്ടിലുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് കീഴിലുള്ള സി ആപ്ടിന്റെ വാഹനം ഉപയോഗിച്ച് കടത്തിയ സംഭവത്തില്‍ കസ്റ്റംസ് സി ആപ്ട് മുന്‍ ഡയക്ടര്‍ ഡോ എം അബ്ദുള്‍ റഹ്മാന്റെ മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലാണ്. ഇടതു പക്ഷത്തിന്റെ എതിര്‍പ്പു പോലും അവഗണിച്ചാണ് സി ആപ്പിന്റെ എംഡിയായി അബ്ദുള്‍ റഹ്മാനെ മന്ത്രി കെടി ജലീല്‍ നിയമിച്ചതെന്നതാണ് വസ്തുത. നിലവില്‍ എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് അബ്ദുള്‍ റഹ്മാന്‍.

യുഡിഎഫ് സര്‍ക്കാരില്‍ രണ്ട് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു അബ്ദുള്‍ റഹ്മാന്‍. അക്കാലത്ത് ഒരു സര്‍വ്വകലാശാലയുടെ പിവിസിയായി നിയമിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പ്രൊഫസര്‍ പോലുമല്ലാത്ത ആളെ പിവിസിയാക്കിയതായിരുന്നു വിവാദത്തിന് കാരണമായത്. ഇടതു പക്ഷ സംഘടനകളായിരുന്നു ഇതിനെതിരെ ശബ്ദമുയര്‍ത്തിയത്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് ജലീല്‍ അബ്ദുള്‍ റഹ്മാനെ ഉന്നത സ്ഥാനത്ത് നിയോഗിച്ചത്. ഇദ്ദേഹം സിആപ്റ്റില്‍ ജോലി ചെയ്യുമ്പോഴാണ് വിവാദ പാഴ്‌സലുകള്‍ മലപ്പുറത്തേക്ക് യാത്ര ചെയ്തത്. ഇതാണ് സംശയങ്ങള്‍ക്ക് കാരണം.

സ്വപ്നയും സംഘവും ലോക്ഡൗണിനിടെ സ്വര്‍ണവും രാജ്യവിരുദ്ധ ലഘുലേഖകളും കൊണ്ടുപോകാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസിന്റെ സംശയം. പാക്കറ്റുകള്‍ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം സി-ആപ്ടിന്റെ അടച്ചുപൂട്ടിയ വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. കര്‍ണാടകത്തിലേക്കു പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല. ബെംഗളൂരുവിലേക്ക് പോയ വാഹനം ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചെത്തിയതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഡയറക്ടറുടെ അറിവോടെയെന്നാണ് സൂചന. ഇപ്പോഴത്തെ ഡയറക്ടര്‍ ഒന്നും അറിയില്ലെന്നാണ് പറയുന്നത്. ഇതാണ് അബ്ദുള്‍ റഹ്മാനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടാക്കുന്നത്. ഈ പാഴ്‌സലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷം അബ്ദുള്‍ റഹ്മാന് കൂടുതല്‍ നല്ല തസ്തികയില്‍ നിയമനവും കിട്ടി.

സംസ്ഥാനത്ത് ഏറെ പ്രവേശന പരീക്ഷ നടത്തുന്ന സ്ഥാപനമാണ് എല്‍ബിസ്. ഏറെ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട സ്ഥാപനം. സി ആപ്പിറ്റില്‍ ഡയറക്ടറായി ഇരിക്കെ അബ്ദുള്‍ റഹ്മാനെ ഒരു വനിതാ കോളേജിന്റെ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. അതിന് ശേഷമാണ് എല്‍ബിഎസ് എന്ന തന്ത്രപ്രധാന സ്ഥാനത്തേക്ക് സ്ഥലം മാറ്റവും പ്രമോഷനും നല്‍കിയത്. ഇതും ദുരൂഹത ഉയര്‍ത്തുന്നതാണെന്ന അഭിപ്രായം സജീവമാണ്. ഇതിനിടെ അബ്ദുള്‍ റഹ്മാന്റെ നിയമനത്തിന് പിന്നിലെ വസ്തുതകളും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും മന്ത്രിയുടെ ആവശ്യ പ്രകാരമാണ് പാഴ്‌സല്‍ കൊണ്ടു പോയതെന്നുമാണ് അബ്ദുള്‍ റഹ്മാന്‍ പറയുന്നത്.

കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ- തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ ആന്‍ ആണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. എന്നാല്‍,മഎന്തായാലും അത്രയധികം പുസ്തകങ്ങള്‍ ഒന്നിച്ച് എത്തിച്ചുവെങ്കില്‍, രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ ഭാരം കാണും. ഇതുവരെ ഒരു മാര്‍ഗത്തില്‍ക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല. നേരത്തെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്‌നിങി(സി-ആപ്റ്റ്)ല്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതില്‍ നിന്ന് മതഗ്രന്ഥങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകള്‍ ഒന്നും ലഭിച്ചില്ല. എന്നാല്‍, രേഖകളില്‍ ഉള്‍പ്പെടാത്ത ചില പാഴ്സലുകള്‍ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയില്‍ ചില പാഴ്സലുകള്‍ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂര്‍ആന്‍ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്തെ തിരൂരങ്ങാടിയില്‍ നിന്നാണെന്നുള്ളതും മന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നു. 1883 മുതല്‍ യുഎഇയിലേക്കും സൗദിയിലേക്കും വിശുദ്ധ ഗ്രന്ഥം അച്ചടിച്ച് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിലെ പ്രസില്‍ നിന്നാണ്. ഇതോടെ ഖൂര്‍ആനിലെ മന്ത്രിയുടെ അവകാശ വാദങ്ങളും പൊളിയുകയാണ്. തിരൂരങ്ങാടിയിലാണ് ഖൂര്‍ആന്‍ ഏറ്റവും അധികം പ്രിന്റ് ചെയ്യുന്നത്. പോക്കറ്റില്‍ വയ്ക്കാന്‍ കഴിയുന്നതുള്‍പ്പെടെയുള്ള ഖൂര്‍ആനുകള്‍ തിരൂരങ്ങാടിയില്‍ പ്രിന്റ് ചെയ്യുന്നു. ഇത് യുഎഇയിലേക്കും സൗദിയിലേക്കും കയറ്റി അയയ്ക്കുകയും ചെയ്യുന്നു. പെരുന്നാളിനും മറ്റും കേരളത്തില്‍ നിന്ന് കയറ്റുമതി കൂടുകയും ചെയ്യുന്നു. ഇതും ജലീലിന്റെ വാദങ്ങളെ തളര്‍ത്തുന്നു. സ്വപ്നാ സുരേഷിന്റെ ഫോണ്‍ ലിസ്റ്റ് പുറത്തു വന്നപ്പോള്‍ തന്നെ ജലീലിലും സംശയ നിഴലിലായി. കോണ്‍സുലേറ്റില്‍ നിന്ന് റംസാന്‍ കിറ്റുകള്‍ മലപ്പുറത്തുകൊടുക്കാനായിരുന്നു വിളിയെന്ന ന്യായം പറഞ്ഞു. അന്ന് സി ആപ്റ്റിലെ വണ്ടിയടെ യാത്രയും ഖൂര്‍ആന്‍ കഥയും പറഞ്ഞതുമില്ല. സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മൊഴിയില്‍ ഇക്കാര്യം എത്തിയത്. പരിശോധനയില്‍ തെളിവുകളും കിട്ടി. ഇതോടെയാണ് ഖൂര്‍ആന്‍ ആയിരുന്നു പെട്ടികളിലെന്ന ന്യായവുമായി ജലീല്‍ എത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കും ഇട നല്‍കി.

ജലീലിനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അവശ്യപ്പെടുന്നത്. റിപ്പോര്‍ട്ട് ധനമന്ത്രാലയത്തില്‍ എത്തിയതായാണ് അറിവ്. ഇത് പരിശോധിച്ച് ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ യുക്തമായ തീരുമാനം എടുക്കും. മന്ത്രിയെ പുറത്താക്കേണ്ട സ്ഥിതി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഖൂര്‍ആനെ പിടിച്ച് ജലീല്‍ പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് തന്നെയാണ് വിലയിരുത്തല്‍. മലപ്പുറത്ത് നിന്ന് പ്രിന്റ് ചെയ്ത് അയയ്ക്കുന്ന ഖൂര്‍ആന്‍ എന്തിനാണ് ഇറക്കുമതി ചെയ്യുന്നതെന്ന ചോദ്യവും പ്രസക്തമാണ്. സി എച്ച് പ്രസിനെ പോലെ നിരവധി പ്രസുകളില്‍ തിരൂരങ്ങാടിയില്‍ ഖൂര്‍ആന്‍ പ്രിന്റ് ചെയ്യുന്നുണ്ട്. ഇതും ജലീലിന്റെ വാദങ്ങളെ പൊളിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category