1 GBP = 93.50 INR                       

BREAKING NEWS

ആദ്യ വിവാഹത്തിന് സ്വപ്ന അണിഞ്ഞത് 650 പവന്‍; കല്യാണ ഫോട്ടോ ഉയര്‍ത്തി ജാമ്യത്തിന് അഭിഭാഷകന്‍ ശ്രമിച്ചപ്പോള്‍ എന്‍ഐഎ ഉയര്‍ത്തിയത് മുഖ്യമന്ത്രിയെ ഞെട്ടിക്കുന്ന വാദങ്ങള്‍; കേരളാ പൊലീസിലെ കടത്തിലെ ആസൂത്രകയ്ക്കുള്ള സ്വാധീനം വിശദീകരിച്ചത് ഇനി വരാനുള്ള രാഷ്ട്രീയ ഭൂകമ്പങ്ങളുടെ തുടക്കമെന്ന വിലയിരുത്തല്‍ സജീവം; സിആപ്റ്റിന് പിന്നാലെ പോകാന്‍ എന്‍ഐഎയും; തിങ്കളാഴ്ചത്തെ എന്‍ഐഎ കോടതി വിധി പിണറായിക്കും നിര്‍ണ്ണായകം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സി-ആപ്റ്റിലേക്കു യുഎഇ കോണ്‍സുലേറ്റില്‍ നിന്നു 32 പാഴ്സല്‍ പെട്ടികള്‍ കൊടുത്തയച്ച ദിവസം നയതന്ത്ര പാഴ്സലില്‍ ആകെ വന്നത് 210 പാഴ്സല്‍ പെട്ടികളായിരുന്നു. ഇതെല്ലാം വിമാന കാര്‍ഗോയുടെ ഒറ്റ ബില്ലിലാണു വന്നതും. 32 പെട്ടികള്‍ കോണ്‍സുലേറ്റില്‍ നിന്നു സി- ആപ്റ്റിലെത്തിച്ച്, ഒരെണ്ണം തുറന്നു പരിശോധിച്ച ശേഷമാണ് എല്ലാം കൂടി സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത്. ഇന്നലെ സി- ആപ്റ്റിന്റെ 2 ജീവനക്കാരില്‍ നിന്നു കസ്റ്റംസ് മൊഴിയെടുത്തു. ഇതിലേക്ക് അന്വേഷണം നീളുന്നത് പിണറായി സര്‍ക്കാരിനേയും വെട്ടിലാക്കും. സ്വപ്നാ സുരേഷിന് ഉന്നത സ്വാധീനമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞതും സി ആപ്റ്റില്‍ നിന്ന് തെളിവ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. അതീവ ഗൗരവത്തോടെയാണ് സാഹചര്യത്തെ മുഖ്യമന്ത്രിയുടെ ഓഫീസും കാണുന്നത്.

എന്‍ഐഎ കോടതിയില്‍ സ്വപ്നാ സുരേഷ് നല്‍കിയ ജാമ്യ ഹര്‍ജിയിലെ ഉത്തരവ് സര്‍ക്കാരിനും നിര്‍ണ്ണായകമാണ്. ജാമ്യ ഹര്‍ജി തള്ളാനാണ് സാധ്യത. ഇതിനൊപ്പം സര്‍ക്കാരിനെതിരെ എന്തെങ്കിലും തരത്തിലെ അഭിപ്രായ പ്രകടനങ്ങള്‍ കോടതി കൂടി നടത്തിയാല്‍ പിണറായി സര്‍ക്കാരിന്റെ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലാകും. കെടി ജലീലിനെതിരായ അന്വേഷണം എങ്ങനെ മുമ്പോട്ട് പോകുമെന്നതിലും ആശങ്ക ശക്തമാണ്. എന്‍ഐഎയുടെ കടന്നുവരവും അന്വേഷണ നടപടികളും ഇതുവരെ സ്വാഗതം ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലേക്ക് അതേ അന്വേഷണ ഏജന്‍സി വിരല്‍ ചൂണ്ടിയതിന്റെ കുരുക്കില്‍ സര്‍ക്കാരും സിപിഎമ്മും. പ്രതികളുടെ ജാമ്യഹര്‍ജി എതിര്‍ത്ത് എന്‍ഐഎ നടത്തിയ നിര്‍ണായക പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നതാണ്.

പൊലീസില്‍ സ്വപ്നാ സുരേഷിന് സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പാണ് ആഭ്യന്തരവും. ഇതില്‍ സ്വാധീന ശക്തിയുള്ള വ്യക്തിയായി സ്വപ്നാ സുരേഷ് മാറുന്നുവെന്ന പരാമര്‍ശം സര്‍ക്കാരിന് വലിയൊരു തിരിച്ചടിയാണ്. അതുകൊണ്ടാണ് ജാമ്യ ഹര്‍ജിയിലെ കോടതി ഉത്തരവ് നിര്‍ണ്ണായകമാകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും സംസ്ഥാന കമ്മിറ്റി നാളെയും ചേരാനിരിക്കെ അവിടെ നടക്കാനിടയുള്ള ചര്‍ച്ചകളെയും എന്‍ഐഎയുടെ ഈ നീക്കം സ്വാധീനിക്കും. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ട പ്രകാരമാണു കേന്ദ്രം എന്‍ഐഎയെ നിയോഗിച്ചത് എന്ന അവകാശവാദമാണു സിപിഎം ഉയര്‍ത്തിവന്നത്. ഇത് തല്‍കാലം മാറ്റി പറയാനും കഴിയില്ല.

കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഇടപെടലുകളെ വിമര്‍ശിക്കുമ്പോഴും അന്വേഷണ ഏജന്‍സികളെ പ്രകോപിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. സ്വര്‍ണക്കടത്തു പിടിച്ച കസ്റ്റംസിന്റേതു ധീരമായ നടപടി എന്നാണു കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്. ഇതെല്ലാം വെറുതെയായി എന്ന തോന്നലാണ് ഇപ്പോള്‍ സിപിഎമ്മിനുള്ളത്. സ്വപ്ന സുരേഷിനു കേരള പൊലീസിലും അധികാര കേന്ദ്രങ്ങളിലുമുള്ള വലിയ സ്വാധീനത്തെക്കുറിച്ചാണ് അന്വേഷകര്‍ ഇന്നലെ കോടതിയില്‍ മുന്നറിയിപ്പു നല്‍കിയത്. ഇത് പിണറായി വിജയന് കിട്ടിയ വലിയൊരു അടിയാണെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ തിരുത്തലുകള്‍ക്ക് പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നാണ് വിലയിരുത്തല്‍.

കേസില്‍ എം. ശിവശങ്കര്‍ വഴിവിട്ട ഇടപെടലിനു മുതിര്‍ന്നില്ലെന്ന എന്‍ഐഎ നിലപാടില്‍ ആശ്വാസം കണ്ടെത്തുമ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇത്തരമൊരു കേസിലെ പ്രതിയുടെ 'മാര്‍ഗദര്‍ശി' ആയിരുന്നുവെന്ന കണ്ടെത്തല്‍ സര്‍ക്കാരിന് തിരിച്ചടിയാണ്. ശിവശങ്കറിനെ കേസില്‍ ഇതുവരെ പ്രതിയാക്കാതിരുന്നതും മറ്റു സര്‍ക്കാര്‍-പാര്‍ട്ടി ബന്ധങ്ങളൊന്നും പുറത്തുവരാഞ്ഞതും സിപിഎമ്മിന് ആശ്വാസമാണ്. അതിനിടെ പ്രതിപക്ഷവും ബിജെപിയും ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി വീണ്ടും രംഗത്തെത്തി. സിപിഐയും ഇക്കാര്യത്തിലെ പ്രതിഷേധം സിപിഎം നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനും ചര്‍ച്ചയ്ക്കും വേണ്ടിയാണു നാളെ ഓണ്‍ലൈനായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്.

എന്‍ഐഎക്കു സ്വപ്ന നല്‍കിയ കുറ്റസമ്മത മൊഴികളിലെ 20, 21, 22, 23, 24, 28 പേജുകളിലെ വിവരങ്ങളാണു എന്‍ഐഎക്കു വേണ്ടി ഹാജരായ അസി. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ കോടതിയില്‍ ഉദ്ധരിച്ചത്. സ്വപ്നയ്ക്കു മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫിസ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്നിവരുമായുള്ള പരിചയവും അടുപ്പവും സ്വാധീനവും വിവരിക്കുന്ന ഇംഗ്ലിഷില്‍ തയാറാക്കിയ മൊഴിപ്പകര്‍പ്പിലെ വിവരങ്ങളാണു എന്‍ഐഎ കോടതിയില്‍ പരാമര്‍ശിച്ചത്. അന്വേഷണം എന്‍ഐഎക്കു കൈമാറാന്‍ കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടായിരുന്നു അസി. സോളിസിറ്റര്‍ ജനറലിന്റെ പ്രോസിക്യൂഷന്‍ ആദ്യ ദിവസത്തെ വാദങ്ങളുടെ തുടക്കം. എന്നാല്‍ വാദം രണ്ടാം ദിവസത്തിലേക്കു കടന്നതോടെ കഥമാറി.

എന്നാല്‍, ജൂണ്‍ 30 നു തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര പാഴ്സല്‍ വിട്ടുകിട്ടാന്‍ സഹായം അഭ്യര്‍ത്ഥിച്ചു സ്വപ്ന സുരേഷ് സമീപിച്ചെങ്കിലും എം. ശിവശങ്കര്‍ സഹായിച്ചില്ലെന്നു വ്യക്തമാക്കിയ എന്‍ഐഎ എന്തുകൊണ്ടാണു ശിവശങ്കര്‍ സഹായിക്കാതിരുന്നതെന്നു കോടതിയില്‍ പറഞ്ഞില്ല. നയതന്ത്രപാഴ്സലില്‍ സ്വര്‍ണമാണെന്നു ശിവശങ്കറിനു മുന്നറിവുണ്ടോയെന്ന കാര്യത്തില്‍ കോടതിയില്‍ എന്‍ഐഎ മൗനം പാലിച്ചു. ശിവശങ്കര്‍ എന്തുകൊണ്ടാണ് 'നയതന്ത്ര പാഴ്സല്‍' വിട്ടുകിട്ടാന്‍ സഹായിക്കാതിരുന്നതെന്നു വരും ദിവസങ്ങളില്‍ എന്‍ഐഎ വ്യക്തമാക്കിയേക്കും. സ്വപ്നയില്ലാതെ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന് ഒരുദിവസം പോലും മുന്നോട്ടു പോകാന്‍ കഴിയാത്ത നിലയിലായിരുന്നുവെന്നും പ്രതിയുടെ മൊഴികള്‍ ഉദ്ധരിച്ചു എന്‍ഐഎ പറയുന്നു.

യുഎഇ കോണ്‍സുലേറ്റിനു വേണ്ടി സ്വപ്ന നടത്തിയ കമ്മിഷന്‍ ഇടപാടുകളുടെ വിശദാംശങ്ങളും അതിലൂടെ നേടിയ സാമ്പത്തിക ലാഭവും പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ഇത്തരം വെളിപ്പെടുത്തലുകള്‍ സ്വര്‍ണക്കടത്തിലൂടെയുണ്ടാക്കിയ സമ്പത്ത് മറയ്ക്കാനാണെന്ന് എന്‍ഐഎ വാദിച്ചു. ഇതിനൊപ്പമാണ് 650 പവന്‍ അണിഞ്ഞ് സ്വപ്ന നില്‍ക്കുന്ന ചിത്രം കോടതിയില്‍ ഹാജരാക്കിയതും. സ്വപ്നയുടെ സാമ്പത്തിക കരുത്ത് വിശദീകരിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ഇതെല്ലാം ഫലം കാണുമോ എന്ന് ജാമ്യ ഹര്‍ജിയിലെ വിധിയില്‍ വ്യക്തമാകും. സാധാരണ നിലയില്‍ ജാമ്യം കിട്ടില്ലെന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category