1 GBP = 94.80 INR                       

BREAKING NEWS

മോഡലിങില്‍ നിന്നും സിവില്‍ സര്‍വീസിലേക്ക്; സിവില്‍ സര്‍വീസ് പരീക്ഷയില്‍ 93-ാം റാങ്ക് നേടി 2016ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ഐശ്വര്യ ഷിരോണ്‍: മോഡലിങ് വേദിയില്‍ മിന്നിത്തിളങ്ങിയ താരം ഐഎഎസ് നേടിയത് കോച്ചിങിന് പോലും പോകാതെ സ്വയം പഠിച്ച്

Britishmalayali
kz´wteJI³

സിവില്‍ സര്‍വീസ് നേടി താരമായിരിക്കുകയാണ് ഡല്‍ഹിയിലെ മോഡലിങ് താരം. അതും കോച്ചിങിനു പോലും പോകാതെ സ്വയം പഠിച്ച്. മോഡലും 2016ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ ഡല്‍ഹി സ്വദേശിനി ഐശ്വര്യ ഷിറോണ്‍ ആണ് ചിട്ടയായ പഠന ക്രമത്തിലൂടെ ഐഎഎസ് കരസ്ഥമാക്കിയത്. ഐശ്വര്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 93ാം റാങ്ക് നേടിയാണ് തന്റെ ബുദ്ധി വൈഭവം തെളിയിച്ചത്.

സിവില്‍ സര്‍വീസസ് മോഹം കുട്ടിക്കാലത്തേ കൂട്ടിനുള്ളതിനാല്‍ പഠനകാര്യങ്ങളില്‍ ഐശ്വര്യ ഒട്ടും പിന്നോട്ടുപോയില്ല. ഡല്‍ഹി ശ്രീറാം കോളജ് ഓഫ് കൊമേഴ്സില്‍ ഇക്കണോമിക്സ് ഓണേഴ്സ് പഠനം. 2015ല്‍ ഡല്‍ഹി ഫ്രഷ്ഫെയ്സ് വിന്നറായി. 2016 ല്‍ ഡല്‍ഹി ക്യാംപസ് പ്രിന്‍സസ്. ഒപ്പം പല മാഗസിനുകള്‍ക്കും ഡിസൈനര്‍മാര്‍ക്കുമായി മോഡലായി. ഒടുവില്‍ 2016ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഫൈനലിലെത്തിയ 21 പേരിലൊരാളാവുകയും ചെയ്തു.

സിവില്‍ സര്‍വീസസ് മോഹം സാക്ഷാത്കരിക്കാന്‍ മോഡലിങ്ങില്‍നിന്ന് അവധിയെടുത്തു. സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നു പിന്‍വാങ്ങി. പലപ്പോഴും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. കോച്ചിങ്ങിനു ചേരാതെ സ്വന്തമായി സമയക്രമം നിശ്ചയിച്ചായിരുന്നു പഠനം.

നടി ഐശ്വര്യ റായ് സൗന്ദര്യമത്സര വേദികളില്‍ മിന്നിത്തിളങ്ങിയ കാലത്തു പിറന്ന മകള്‍ക്ക് ഐശ്വര്യയെന്നു പേരിട്ടതു അമ്മ സുമന്‍ ഷിരോണ്‍. അച്ഛന്‍ എന്‍സിസി തെലങ്കാന ബറ്റാലിയനിലെ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ അജയ് കുമാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category