1 GBP = 93.50 INR                       

BREAKING NEWS

ഭോജ്പുരി നടി അനുപമ പഥക് ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍; ബിഹാര്‍ സ്വദേശിയായ നടി സിനിമയില്‍ എത്തിയത് ടി വി ഷോകളിലൂടെ; സിനിമയില്‍ സജീവമാകാന്‍ വേണ്ടി മുംബൈയിലേക്ക് താമസം മാറ്റി; ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചു; സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചന; സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഹിന്ദി സിനിമാ ലോകത്തെ ഞെട്ടിച്ചു തുടര്‍ ആത്മഹത്യകള്‍

Britishmalayali
kz´wteJI³

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യ ഇന്ത്യന്‍ സിനിമാ ലോകത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ തുടര്‍ച്ചയായി ഉത്തരേന്ത്യന്‍ സിനിമാ ലോകത്തു നിന്നും ആത്മഹത്യകളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി ഭോജ്പുി സിനിമാ നടി അനുപമ പഥക്കും(40) മുംബൈ ദാഹിസറിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. ബിഹാര്‍ സ്വദേശിയായ നടി ഞായറാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ടിവി ഷോകളിലൂടെ സിനിമയിലെത്തിയ താരം സിനിമയില്‍ സജീവമാകുന്നതിനു വേണ്ടി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സമൂഹമാധ്യമത്തില്‍ ഒരു വിഡിയോ പങ്കുവച്ചിരുന്നു. നടിയുടെ ഫ്ളാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കു കാരണമായി പറയുന്നത്. മനീഷ് ഝാ എന്നയാളെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. മേയില്‍ ഇയാള്‍ തന്റെ ഇരുചക്ര വാഹനം വാങ്ങിയതാനും തിരികെ നല്‍കാന്‍ വിസമ്മതിച്ചതായും കുറിപ്പില്‍ പറയുന്നു.

അതേയമയം, മരിക്കുന്നതിന് മുന്‍പുള്ള ദിവസം അനുപമ ഫേസ് ബുക്ക് ലൈവില്‍ വന്നതും ഇതിലൂടെ പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. 'നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും ആത്മഹത്യാ പ്രവണതയെക്കുറിച്ചും ആരോടെങ്കിലും പറയുകയാണെങ്കില്‍, അയാള്‍ അല്ലെങ്കില്‍ ആ വ്യക്തി എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് അവരെ അകറ്റിനിര്‍ത്താന്‍ ഉടന്‍ ആവശ്യപ്പെടും. കാരണം നിങ്ങളുടെ മരണശേഷം അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് അത്'.

മാത്രമല്ല, നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരമാവധി മറ്റുള്ളവരുമായി പങ്കിടാതെ ഇരിക്കുക. മരിച്ചതിനുശേഷം ആളുകള്‍ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. അതിനാല്‍ ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്'- എന്ന് ഫേസ്ബുക്ക് ലൈവില്‍ അനുപമ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. 'യെ റിഷ്ദ ഹെ പ്യാര്‍ കാ' എന്ന പരമ്പരയില്‍ അഭിനയിച്ചു വരികയായിരുന്നു. സംഭവത്തില്‍ ആകസ്മിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി മലാഡ് പെലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. നടന്റെ ഫ്‌ളാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഫെബ്രുവരിയിലാണ് സമീര്‍ മലദില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരാണ് അടുക്കളയിലെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category