1 GBP = 99.40INR                       

BREAKING NEWS

ലോക വ്യാപാര രംഗത്തെ അത്ഭുത വ്യക്തിയായി മുകേഷ് അംബാനി; ഇനി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്; അംബാനിയുടെ സ്ഥാപനം പിന്നിലാക്കിയത് നിരവധി സാംസങും ഫേസ്ബുക്കു അടക്കമുള്ള വമ്പന്മാരെ; ഫ്യൂച്ചര്‍ ബ്രാന്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനം ആപ്പിളിന്; ഫോബ്സ് പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി അതിവേഗം കുതിക്കുമ്പോള്‍ അഭിമാനിക്കാന്‍ മറ്റൊരു നേട്ടം കൂടി

Britishmalayali
kz´wteJI³

മുംബൈ: ലോക വ്യവസായ ലോകത്തെ അത്ഭുത വ്യക്തിത്വമാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് ലോകത്തെ ബ്രാന്‍ഡുകളുടെ പട്ടികയില്‍ രണ്ടാമതായി ഇടം പിടിച്ചെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ 2020ലെ സൂചികയിലാണ് ആപ്പിളിന് തൊട്ടു പിന്നിലായി റിലയന്‍സ് സ്ഥാനം പിടിച്ചത്. സാംസങ്ങാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ പട്ടികയിലേക്ക് ആദ്യമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് എല്ലാ മേലയിലും മികവ് പുലര്‍ത്തിയതായി തങ്ങളുടെ സൂചിക പുറത്തിറക്കിക്കൊണ്ട് ഫ്യൂച്ചര്‍ബ്രാന്‍ഡ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്നതും ലാഭമേറിയതുമായ കമ്പനി, നൂതനമായ സംരംഭങ്ങള്‍, വിശാലമായ ഉപഭോക്തൃ സേവനം എന്നിവയും റിലയന്‍സിന്റെ കരുത്താണെന്ന് ഫ്യൂച്ചര്‍ ബ്രാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ക്ക് എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്ന 'വണ്‍ സ്റ്റോപ്പ് ഷോപ്പ്' ആയി റിലയന്‍സിനെ ഉയര്‍ത്താനുള്ള ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ നടപടികളാണ് റിലയന്‍സിന്റെ മുന്നേറ്റത്തിന് പിന്നിലെന്നും ഫ്യൂച്ചര്‍ ബ്രാന്‍ഡ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം 15 പുതിയ ബ്രാന്‍ഡുകളാണ് ഫ്യൂച്ചര്‍ബ്രാന്‍ഡിന്റെ പട്ടികയില്‍ ഇടംപിടിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ അതില്‍ ഏഴും ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായ സൗദി ആരാംകോ ബ്രാന്‍ഡ് മുന്‍ഗണനാ പട്ടികയില്‍ 91-ാം സ്ഥാനത്താണ്. എന്‍വിഡിയ, മൗതായി, നൈക്കി, മൈക്രോസോഫ്റ്റ്, എ.എസ്.എം.എല്‍., പേപാല്‍, നെറ്റ്ഫ്‌ളിക്സ് എന്നിവയാണ് യഥാക്രമം നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളത്.

അടുത്തിടെ ഫോബ്‌സ് മാസികയുടെ ലിസ്റ്റിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി മാറിയിരുന്നു. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോര്‍ബ്‌സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്. ഫേസ് ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയില്‍ ഇടംപിടിച്ചത്.

റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരിയില്‍ പകുതിയും അംബാനിയുടേതാണ്. ജിയോയിലേക്ക് ലോകത്തെ വന്‍കിട കമ്പനികള്‍ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക് വന്‍ നേട്ടം സാധ്യമായത്. റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 2010 രൂപ എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. ടെലിക്കോം രംഗത്തെ ഭീമനായി അംബാനിയുടെ റിലയന്‍സ് ജിയോ മാറിയതോടെ നിക്ഷേപ താല്‍പ്പര്യവുമായി നിരവധി പ്രമുഖര്‍ രംഗത്തുണ്ട്. മുകേഷ് അംബാനിയുടെ അടുത്ത നീക്കം എന്താകുമെന്ന് കാത്തിരിക്കുകയാണ് ലോകം മുഴുവനും. അംബാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഉടനെ ചൈനീസ് കമ്പനികളെയും ഇകൊമേഴ്സ് കമ്പനികളായ ആമസോണിനും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതിയിലുള്ള ഫ്ളിപ്കാര്‍ട്ടിനെയും മലര്‍ത്തിയടിക്കുന്ന മുന്നേറ്റത്തിന് ഒരുങ്ങുകയാണ്.

സിലിക്കന്‍ വാലി ഭീമന്‍ ഫേസ്ബുക്കിന്റെ വഴിയെ തന്നെ ഗൂഗിളും റിലയന്‍സ് ജിയോയില്‍ പണമിറക്കിയതോടെ ലോകത്തു ലഭ്യമായ ഏറ്റവും മികച്ച സോഫ്റ്റ്വെയര്‍ പിന്തുണ തനിക്കു ലഭിക്കുമെന്നുറപ്പിക്കാനും അംബാനിക്കായി. ഇന്ത്യയിലെ ടെലികോം കമ്പനകള്‍ ഒരു ജിബി ഡേറ്റയ്ക്ക് 249 രൂപയും മറ്റും കണ്ണില്‍ ചോരയില്ലാതെ ഈടാക്കിയിരുന്ന സമയത്താണ് അംബാനി കളത്തിലിറങ്ങി എല്ലാം വെട്ടിനിരത്തിയത്. അതേ പോലെ വിലക്കുറവിന്റെ തുരുപ്പായിരിക്കും ഈ മേഖലയിലും അംബാനി ഇറക്കുക എന്നാണ് ഊഹാപോഹങ്ങള്‍ പറയുന്നത്. എതിരാളികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത തരം ഡിസ്‌കൗണ്ട് നല്‍കി ഉപയോക്താക്കളെ അടുപ്പിച്ചു നിര്‍ത്തുന്ന തന്ത്രം തന്നെയായിരിക്കും റിലയന്‍സ് കളിക്കാന്‍ പോകുന്നതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

അംബാനിയുടെ ആപ്പിലൂടെ ആദ്യമായി സാധനങ്ങള്‍ വാങ്ങുന്ന ആളുകളുടെ അടുത്തേക്ക് അവിശ്വസനീയമമായ വിലക്കുറിവില്‍ സാധനങ്ങളെത്തുന്ന കാലമായിരിക്കാം ഇനി വരാന്‍പോകുന്നത്. അംബാനി തന്റെ വിദേശ നിക്ഷേപകരില്‍ നിന്ന് സംഭരിച്ച 2200 കോടി ഡോളറിന്റെ ഒരു പങ്ക് ഇതിനായി വനിയോഗിക്കപ്പെട്ടേക്കാം. അംബാനിയുടെ കമ്പനി എടുത്ത വായ്പയെല്ലാം അടച്ചു തീര്‍ക്കാവുന്ന അവസ്ഥയിലാണെന്നും കാശെറിയാന്‍ തയാറാണെന്നുമാണ് കേള്‍ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category