1 GBP = 93.50 INR                       

BREAKING NEWS

എകെ 47 തോക്കുമായി ദക്ഷിണാഫ്രിക്കന്‍ സ്വര്‍ണ്ണ ഖനിയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മലയാളി ഭീകരരോ? 2019ല്‍ നടന്ന 25 സ്വര്‍ണ്ണ കൊള്ളകളിലും സംശയ നിഴലിലുള്ളത് ഏഷ്യന്‍ വംശജര്‍; വിറ്റ് വാട്ടേഴ്സ് ഗോള്‍ഡ് ഫീല്‍ഡിലെ കവര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തത് നയതന്ത്ര പാഴ്സല്‍ കടത്തില്‍ സംശയ നിഴലിലുള്ള ഇന്ത്യാക്കാരനോ? റമീസിന്റെ ടാന്‍സാനിയന്‍ യാത്രയിലുള്ളത് ഭീകരതയിലേക്കുള്ള വേരുകള്‍; കേരളത്തിലെ ക്രിമനലുകള്‍ക്ക് ദുബായില്‍ അഭയം ഒരുക്കുന്നത് മഞ്ഞ ലോഹ ഇടപാടുകള്‍ക്ക് തന്നെ

Britishmalayali
kz´wteJI³

കൊച്ചി: തിരുവനന്തപുരത്തെ സ്വര്‍ണ്ണ കടത്തിലെ അന്വേഷണം ആഫ്രിക്കയിലെ സ്വര്‍ണഖനി കൊള്ളസംഘങ്ങളിലേക്കും. കേസില്‍ അറസ്റ്റിലായ അഞ്ചാം പ്രതി കെ.ടി. റമീസിന് ഈ സംഘങ്ങളുമായി ബന്ധമുണ്ടെ്നാണ് സൂചന. റമീസ് കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ ചോദ്യം ചെയ്യലിലാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) ഈ വിവരം ലഭിച്ചത്. തോക്കു കടത്തലിന് പിന്നിലും റമീസിന്റെ ഭീകര ബന്ധം വ്യക്തമാണ്. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് ആഫ്രിക്കന്‍ സ്വര്‍ണ്ണ ഖനിയില്‍ നിന്നെന്നാണ് സൂചന. ഇതിന്റെ ഇടനിലക്കാരനാണ് റമീസ് എന്നാണ് വിലയിരുത്തല്‍,

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന സ്വര്‍ണം ആഭരണങ്ങളായി ദുബായ് ഗോള്‍ഡ് മാര്‍ക്കറ്റ് വഴിയാണ് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്നത്. നയതന്ത്ര കടത്തിലും ഇതാണ് സംശയിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ഖനികളുള്ള ദക്ഷിണാഫ്രിക്കയില്‍ 2019 ല്‍ 25 സ്വര്‍ണക്കൊള്ളകള്‍ നടന്നിരുന്നു. ഈ കൊള്ള സംഘങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം വ്യാപകമാണ്. എകെ47 അടക്കമുള്ള തോക്കുകളുമായെത്തുന്ന യുവാക്കളാണു ഖനികള്‍ കൊള്ളയടിച്ചിരുന്നത്. കൊള്ളസംഘത്തിലെ ഏഷ്യന്‍ വംശജരായ യുവാക്കളെ കണ്ടെത്താന്‍ ദക്ഷിണാഫ്രിക്കന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതില്‍ ഇന്ത്യാക്കാരും ഉണ്ടെന്നാണ് സംശയം. ക്രിമിനല്‍ കേസുകളില്‍ പ്രതികളായി കേരളം വിടുന്ന പിടികിട്ടാപ്പുള്ളികള്‍ക്കു വിദേശത്തു സുരക്ഷ ഒരുക്കി സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ചിലരെ ആഫ്രിക്കയിലെ കൊള്ളയ്ക്കും എത്തിച്ചതായാണ് സൂചന.

വിറ്റ്വാട്ടേഴ്സ് ഗോള്‍ഡ് ഫീല്‍ഡിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് മലയാളികള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ സ്വര്‍ണ്ണ കടത്തില്‍ എന്‍ഐഎ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ഇതില്‍ ഒരാളെന്ന സംശയവും സജീവമാണ്. ഇയാളെ കണ്ടെത്താന്‍ റെഡ്കോര്‍ണര്‍ തിരച്ചില്‍ നോട്ടിസും ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ സ്വര്‍ണക്കടത്തു റാക്കറ്റും ദുബായ് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ആയുധക്കടത്തു കേസിലും പ്രതിയായ റമീസിന്റെ ടാന്‍സനിയ സന്ദര്‍ശനം എന്‍ഐഎ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്.

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ കള്ളക്കടത്ത് സ്വര്‍ണമാണ്. രാജ്യത്തേക്കുവരുന്ന 1000 ടണ്‍ സ്വര്‍ണത്തില്‍ 200-250 ടണ്‍ കള്ളക്കടത്താണ്. ഇതിന്റെ വില ഏതാണ്ട് 80,000 കോടിരൂപവരും. കസ്റ്റംസിന്റെ കടമ്പ കഴിഞ്ഞാല്‍ കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാണ്. ഘാന, ടാന്‍സനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ന് കള്ളക്കടത്തില്‍ കണ്ണികളാണ്. എന്തിന് ലാറ്റിനമേരിക്കയിലെ ക്രിമിനല്‍ സംഘങ്ങള്‍വരെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കുവഴി ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തുന്നുണ്ട്. എന്നാല്‍ ഏറ്റവും സുരക്ഷിതം ഗള്‍ഫ് വഴിയുള്ളതാണ്. ഇന്ത്യയിലെ കള്ളക്കടത്തില്‍ 20 ശതമാനം സ്വര്‍ണ്ണവും കേരളത്തിലൂടെയാണ് എന്നാണ് വിലയിരുത്തല്‍. ഇതില്‍ ഭൂരിഭാഗവും ആഫ്രിക്കയില്‍ നിന്ന് കടത്തുന്നതാണെന്നാണ് സൂചന. ഇതിനുള്ള സാധ്യതകളിലേക്കുള്ള ചൂണ്ടു പലകയാണ് റമീസിന്റെ ടാന്‍സാനിയന്‍ യാത്ര.

ഒരു വര്‍ഷം 200 ടണ്‍ സ്വര്‍ണം ഇന്ത്യയില്‍ കള്ളക്കടത്തു വഴി എത്തുന്നുവെന്നാണ് കണക്കാക്കുന്നത്. 2 വര്‍ഷം മുന്‍പു വരെ ഇത് 80 ടണ്‍ ആയിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം പത്തില്‍ നിന്ന് 12.5% ആയി ഉയര്‍ത്തിയതോടെയാണു കള്ളക്കടത്തു വര്‍ധിച്ചത്. സ്വര്‍ണത്തിന്റെ രാജ്യാന്തര കള്ളക്കടത്തിനെക്കുറിച്ച് കാനഡ ആസ്ഥാനമായ ഇംപാക്ട് എന്ന സംഘടന നടത്തിയ പഠനത്തില്‍ ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തു സ്വര്‍ണം കൂടുതലും വരുന്നതായി കണ്ടെത്തിയത്. ഇവ വരുന്നതാകട്ടെ ഗള്‍ഫ് നാടുകള്‍ വഴിയും മ്യാന്മര്‍, കസഖ്സ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെയും. ലോകത്ത് കള്ളക്കടത്തു സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഇന്ത്യ വഴിയാണു കടന്നു പോകുന്നതെന്ന് ഈ പഠനം പറയുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തന്റെ മാര്‍ഗദര്‍ശിയാണെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ അറിയാമെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തില്‍ എന്‍.ഐ.എ. കോടതിയെ ബോധിപ്പിച്ചു. കേസ് അന്വേഷണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാല്‍ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നും എന്‍.ഐ.എ വ്യക്തമാക്കി. എം. ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളത്. അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ട്. എന്നാല്‍ സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന് എം. ശിവശങ്കറിനോട് സ്വപ്ന ഫ്‌ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലുംഅദ്ദേഹം വഴങ്ങിയില്ലെന്നു കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നു.

കേസിലെ ഒന്നാം പ്രതിയായ സരിത്ത് ജൂലൈ രണ്ടിനു തന്റെ വീട്ടിലുള്ളപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വിളിച്ചെന്നു സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. അവരില്‍നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. അത് സ്വര്‍ണക്കടത്തില്‍നിന്ന് ഉണ്ടാക്കിയതല്ല എന്ന് വ്യക്തമാക്കുന്നതാണ് ഹാജരാക്കിയ രേഖകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category