1 GBP = 99.40INR                       

BREAKING NEWS

മലവെള്ളപ്പാച്ചിലില്‍ ഈര്‍ച്ചമില്ലുകളില്‍നിന്നുള്ള തേക്ക് തടികള്‍വരെ ചാലിയാറിലൂടെ ഒലിച്ച് കടലില്‍ എത്തുന്നു; വേലിയേറ്റത്തില്‍ ഇവ ഒഴുകിയെത്തുന്നത് തീരത്തേക്ക്; വിറകുകൊള്ളികള്‍ മുതല്‍ പണിത്തരത്തിനു പറ്റിയ വലിയ തടി വരെ നിരവധി; മൃഗങ്ങളും വീട്ടുപകരങ്ങളുമൊക്കെ പ്രളയജലത്തില്‍ വരുന്നു; മോഹന്‍ലാലിന്റെ മുള്ളന്‍കൊല്ലി വേലായുധനെപ്പോലെ പ്രളയജലത്തില്‍ 'നിധി' തേടി ചാലിയം തീരവാസികള്‍

Britishmalayali
എം ബേബി

കോഴിക്കോട്: മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുവരുന്ന കൂറ്റന്‍ വൃക്ഷങ്ങളെ പിടിച്ചെടുത്ത് ജീവിക്കുന്ന 'നരന്‍' സിനിമയിലെ മോഹന്‍ലാലിന്റെ മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെ ഓര്‍മ്മയില്ലേ. വേലായുധനെപ്പോലെ മലവെള്ള്‌ളത്തില്‍ നിധിതേടുകയാണ് കോഴിക്കോട് ചാലിയത്തെ തീരവാസികള്‍. മലവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയ വന്മരങ്ങള്‍ കരയടിഞ്ഞതു ഇവര്‍ക്ക് ചാകരയായത്. മരങ്ങള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ് ഇവിടുത്തുകാരില്‍ പലരും. വലിയ തടികളും ചെറുകമ്പുകളും യഥേഷ്ടമുണ്ട് കടലില്‍. കടലേറ്റത്തില്‍ ഇവ തീരത്തേക്ക് ഒഴുകിയെത്തി. ഇവയില്‍ ഏറെയും തീരവാസികള്‍ കരയ്ക്കടുപ്പിച്ചു.

കഴിഞ്ഞ 2 ദിവസമായി കടപുഴകിയതും മറ്റുമായി ചാലിയാറിലൂടെ ധാരാളം മരങ്ങള്‍ ഒഴുകി വരുന്നുണ്ട്. മൃഗങ്ങളും പക്ഷികളുംപോലും ഒലിച്ചുവരുന്നുണ്ട്. ചാലിയം, കപ്പലങ്ങാടി, വാക്കടവ് തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് ഇവയിലേറെയും ലഭിച്ചത്. വിറകുകൊള്ളികള്‍ മുതല്‍ പണിത്തരത്തിനു പറ്റിയ വലിയ തടി വരെ ഒഴുകിയെത്തി. തീരത്തെ വീട്ടുകാരില്‍ പലരും ഇവ ശേഖരിക്കുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ ഭാഗത്തുനിന്നാണ് വലിയ മരങ്ങള്‍ ഒഴുകിയെത്തിയത്. ഒപ്പം ചാലിയാര്‍ തീരദേശത്തെ ഈര്‍ച്ചമില്ലുകളില്‍ നിന്നു തേക്ക് ഉള്‍പ്പെടെയുള്ള തടികളും ഒഴുകി കടലില്‍ എത്തി. ഇതും പിടിച്ചെടുക്കാനായി നീന്തല്‍ അറിയാവുന്നവരും സാഹസികരും ഇങ്ങോട്ട് എത്തുന്നുണ്ട്. എന്നാല്‍ കോവിഡ് ഭീതിയില്ലായിരുന്നെങ്കില്‍ മരം പിടിച്ചെടുക്കുന്നവരുടെ വന്‍ തിരക്കായിരുന്നേനെ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

കനത്തമഴയില്‍ മലബാറില്‍ ഭീതി
മലബാറില്‍ കഴിഞ്ഞ മൂന്നു ദിവസമായി ശക്തമായ മഴ തുടരുകയാണ്. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. മലയോര മേഖലകള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേര്‍ മരിച്ചു. കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. കണ്ണൂര്‍ മാട്ടറ വനത്തില്‍ ഉരുള്‍പ്പൊട്ടി. മണിക്കടവ്, മാട്ടറ പാലങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകള്‍ കേരളത്തിലെത്തി. കൂടുതല്‍ യൂണിറ്റുകള്‍ അടുത്ത ദിവസമെത്തും.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട്ടിലും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളില്‍ മലവെള്ളപ്പാച്ചില്‍ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങള്‍ മുങ്ങി. നിലമ്പൂരിലും ഉരുള്‍പ്പൊട്ടലുണ്ടായി. മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ നിലമ്പൂരില്‍ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 30 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

മലപ്പുറം പോത്തുക്കല്ലില്‍ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപൊട്ടി കോളനികളിലുള്ളവര്‍ ഒറ്റപ്പെട്ടു. മൂവാറ്റുപുഴയാര്‍ തീരത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടന്‍പുഴ, കടവൂര്‍, നേര്യമംഗലം ഭാഗത്തും മുന്നറിയിപ്പുണ്ട്. ഈ ഭാഗങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.

കവളപ്പാറയിലും ആഢ്യന്‍പാറയിലും മലവെള്ളപ്പാച്ചില്‍
കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തമുണ്ടായ കവളപ്പാറയിലും, പാതാറിലും മലവള്ളപ്പാച്ചില്‍ ശക്താമാണ് ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍. കോവിഡ് ഭീതിക്കിടയില്‍ വീണ്ടും പ്രകൃതി ദുരന്തം ഭയന്ന് ജനം. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഇന്നു വൈകുന്നേരം ആറ് മണിയോടെ കാഞ്ഞിരപ്പുഴയുടെ ആഢ്യന്‍പാറ ഭാഗത്ത് ഉണ്ടായത് . ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതിക്ക് മുകളിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചതെന്നാണ് നിഗമനം . മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴയില്‍ ജല വിതാനം ഉയര്‍ന്ന് അകമ്പാടം- എരുമമുണ്ട റോഡിലെ മതില്‍ മൂല ഭാഗത്ത് വെള്ളം ഇരച്ച് കയറിയെങ്കിലും അല്‍പ സമയത്തിനകം തന്നെ വെള്ളം കുറഞ്ഞതിനാല്‍ അപകടം സംഭവിച്ചില്ല.
എന്നാല്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. 2018 ലും 2019ലും ഈ മേഖലയില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. 2018ല്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മതില്‍ മൂലയിലെ 52 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി മാസങ്ങളോളം തടസ്സപ്പെടുകയും ചെയ്തിരുന്നു. അതേ സമയം ഉരുള്‍പൊട്ടല്‍ സാധ്യതയെ തുടര്‍ന്ന് മലയോരം ജാഗ്രതയിലാണ്. ചിലയിടങ്ങളില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുമുണ്ട്. കവളപ്പാറയിലും പാതാറിലും ശക്തമായ മലവള്ളപ്പാച്ചിലുണ്ടായി. വീടുകാര്‍ പലരും മാറിത്താമസിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category