1 GBP = 93.50 INR                       

BREAKING NEWS

മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിടിഞ്ഞു വീണത് എണ്‍പതോളം പേര്‍ താമസിക്കുന്ന രണ്ട് ലയങ്ങള്‍ക്ക് മുകളിലേക്ക്; 20 ഓളം വീടുകള്‍ മണ്ണിനടിയില്‍ പെട്ടെന്ന് സംശയം; കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി; ദുരന്തമുണ്ടായത് പെട്ടിമുടി ടാറ്റാ എസ്റ്റേറ്റില്‍; ദുര്‍ഘടമായ പാത താണ്ടി രക്ഷാ പ്രവര്‍ത്തകര്‍ ലയത്തില്‍ എത്തി; ജില്ലാ ഭരണകൂടത്തിന് മുന്നിലുള്ളത് ദുഷ്‌കരമായ രക്ഷാദൗത്യം; പെരിയവര പാലം തകര്‍ന്നതും വെല്ലുവിളി; പെരുമഴയില്‍ മൂന്നാറിലെ തമിഴ് മേഖലയില്‍ ദുരന്തമെത്തുമ്പോള്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

മൂന്നാര്‍: രാജമലയ്ക്ക് സമീപം പെട്ടിമുടി ടാറ്റാ എസ്റ്റേറ്റില്‍ എണ്‍പതോളം പേര്‍ താമസിച്ചിരുന്ന രണ്ട് ലയങ്ങള്‍ക്ക് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. ഇന്നലെ രാത്രി സംഭവിച്ച ദുരന്തം ഇന്ന് രാവിലെ 7.30 തോടെയാണ് പുറംലോകം അറിയുന്നത്. എന്ത് സംഭവിച്ചു എന്ന് കൃത്യമായി അറിയില്ലെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും എസ് ഐ യും അറിയിച്ചു. പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. 20 പേര്‍ കുടുങ്ങിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ പുറത്തെടുത്തുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

നാല് ലയങ്ങളിലായി 80 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. പൊലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.

മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയില്‍ കവിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങള്‍ ഉള്ളതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

ടാറ്റായുടെ പെട്ടിമുടി ബ്ലോക്കിലെത്തണമെങ്കില്‍ രാജമലയില്‍ നിന്നും അരമണിക്കൂറിലേറെ ദൂരം ദുര്‍ഘടമായ പാത താണ്ടണം. ഇവിടെ വാര്‍ത്തവിനിമയ സംവിധാനങ്ങളൊന്നുമില്ല. ഇതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാണ്. വലിയ ദുരന്തത്തിനുള്ള സാധ്യത രക്ഷാപ്രവര്‍ത്തകര്‍ മുന്നില്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ആശുപത്രികള്‍ അടക്കം സജ്ജമാക്കിയാണ് മണ്ണ് നീക്കുന്നത്. ജില്ലാ കളക്ടര്‍ ഏകോപനവുമായി സജീവമാണ്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.

തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്.

മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എം എം മണി പ്രതികരിച്ചു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ടെന്നും മന്ത്രി അറിയിച്ചു. നാല് ലയം മണ്ണിടിച്ചിലില്‍ ഒലിച്ച് പോയെന്ന് പഞ്ചായത്തംഗം ഗിരി. നാല് ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. ലയങ്ങളില്‍ ആള്‍ക്കാര്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നും പഞ്ചായത്തംഗം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category